ISL : കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ മത്സരം എവിടെ എപ്പോൾ എങ്ങനെ ലൈവായി കാണാം?

Kerala Blasters vs ATK Mohun Bagan കൊച്ചി കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം

Written by - Jenish Thomas | Last Updated : Oct 16, 2022, 04:43 PM IST
  • ആദ്യ ജയം തേടി മോഹൻ ബാഗാൻ
  • വിജയം തുടരാനായി കേരള ബ്ലാസ്റ്റേഴ്സ്
  • വൈകിട്ട് 7.30നാണ് മത്സരം
  • മലയാളി താരം ആശിഖ് കരുണിയൻ, മൻവീർ സിങ് ഉൾപ്പെടെയുള്ള ആക്രമണ നിരയാണ് ബംഗാൾ ടീമിനുള്ളത്.
ISL : കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ മത്സരം എവിടെ എപ്പോൾ എങ്ങനെ ലൈവായി കാണാം?

ISL 2022-23 Kerala Blasters vs East Bengal FC Live : വിജയം തുടരാനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കൊച്ചിയിൽ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന മഞ്ഞപ്പട എടികെ മോഹൻ ബാഗാനെയാണ് നേരിടുക. മറൈനേഴ്സിനെതിരെ ആദ്യ ജയം തേടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ ഇറങ്ങുക. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എൽ സീസണിന് തുടക്കമിട്ടിരിക്കുന്നത്. ബംഗാൾ ടീമാകട്ടെ സീസണിലെ ആദ്യ ജയം തേടിയാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും

മോഹൻ ബഗാനുമാൻ എടികെയുമായി ലയിച്ച് മറൈനേഴ്സ് ഐഎസ്എല്ലിന്റെ ഭാഗമായതിന് ശേഷം നാല് തവണയാണ് ബ്ലാസ്റ്റേഴ്സുമായി ഏറ്റമുട്ടിയത്. ജയത്തിന്റെ ആധിപത്യം മോഹൻ ബഗാന് തന്നെയാണ്. നാല് തവണ ഏറ്റമുട്ടിയപ്പോൾ മൂന്ന് പ്രാവിശ്യവും ജയം മറൈനേഴ്സിനൊപ്പമായിരുന്നു. ഏറ്റവും അവസാനമായി ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പേൾ 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. മോഹൻ ബാഗാനെതിരെ ആദ്യ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ഇന്ന് ലക്ഷ്യമിടുന്നില്ല.

ALSO READ : Super Sunday : ഫുട്ബോൾ ആരാധകർക്ക് ഇന്ന് ചാകര; എൽ ക്ലാസിക്കോ മുതൽ ബ്ലാസ്റ്റേഴ്സ് എടികെ മത്സരം വരെ

കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് 7.30നാണ് മത്സരം. കൊച്ചി കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.

ബ്ലാസ്റ്റേഴ്സിന്റെ ടീം

ഈസ്റ്റ് ബംഗാളിനെതിരെ ആക്രമണത്തിലൂടെ പ്രകടമാക്കിയ അതെ ആധ്യപത്യം തന്നെയാണ് ഇവാൻ വുകോമാനോവിച്ച് ഇന്നും ഒരുക്കുന്നത്. ചോദ്യം നിലനിൽക്കുന്നത് ഇവാൻ യുക്രൈനിയൻ താരം കലുഷ്നിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നാണ്. അഡ്രിയാൻ ലൂണയും മറ്റ് മധ്യനിര താരങ്ങൾ ഒരുക്കി നൽകുന്ന അവസരങ്ങൾ ദിമത്രിയോസ് ഡിമാന്റകോസും അപോസ്തോലസ് ഗ്വാനുവും ചേർന്ന് കൃത്യതയോടെ ഫിനിഷ് ചെയ്താൽ പിന്നെ ബ്ലാസ്റ്റേഴ്സിനെ പിടിച്ചാൽ കിട്ടില്ല.

ALSO READ : ISL 2022: രണ്ടാം ജയം തേടി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടം കൊച്ചിയിൽ

മോഹൻ ബഗാൻ ടീം

ഐഎസ്എൽ 2022-23 സീസണിലെ ആദ്യ ജയം തേടിയാണ് എടികെ മോഹൻ ബഗാൻ ഇന്ന് കൊച്ചിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ മത്സരത്തിൽ ആധിപത്യം മറൈനേഴ്സിനായിരുന്നെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിർത്താൻ സാധിച്ചില്ല. മലയാളി താരം ആശിഖ് കരുണിയൻ, മൻവീർ സിങ് ഉൾപ്പെടെയുള്ള ആക്രമണ നിരയാണ് ബംഗാൾ ടീമിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News