ISL 2023-24 Kerala Blasters vs Odisha FC Live Streaming Updates: ശൈത്യകാലം ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഒഡീഷ എഫ്സിയാണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരത്തിന്റെ കിക്കോഫ്.
പരിക്കുകളിൽ നിന്നും ഏത് വിധേനയും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്. പരിക്കിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായ അഡ്രിയാൻ ലൂണയും കവാമെ പെപ്പ്രയും ലീഗിൽ നിന്നും പുറത്തായത് പുതിയ രണ്ട് താരങ്ങളെ എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. പരിക്കേറ്റ ലൂണയുടെ ഒഴിവിലേക്ക് മറ്റൊരു വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് എത്തിച്ചിരിക്കുന്നത് ലിത്വാനിയൻ തരാം ഫിഡോർ സെർണീച്ച്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 9.8 കോടി രൂപയ്ക്കാണ് യുറോപ്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലേക്കെത്തിച്ചിരിക്കുന്നത്.
കൂടാതെ ഗോകുലം കേരള എഫ് സിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയ ആഫ്രിക്കൻ താരം ജസ്റ്റിൻ ഇമാനുവേലിനെ ബ്ലാസ്റ്റേഴ്സ് തിരികെ വിളിക്കുകയും ചെയ്തു. മറ്റൊരു ആഫ്രിക്കൻ താരമായ പെപ്പ്രയ്ക്ക് പകരമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജസ്റ്റിനെ തിരികെ വിളിച്ചിരിക്കുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ബിദ്യാസാഗർ സിങ് ടീം വിടുകയും പഞ്ചാബ് എഫ്സിക്കൊപ്പം ചേരുകയും ചെയ്തു. കൂടാതെ മുന്നേറ്റ താരം ബ്രിസ് മിറാണ്ടയെ ലോൺ അടിസ്ഥാനത്തിൽ പഞ്ചാബിന് കേരളം നൽകുകയും ചെയ്തു.
ALSO READ : ISL Updates 2024 : അഡ്രിയാൻ ലൂണയും വിശ്രമത്തിൽ രണ്ടാം പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ സഹായിക്കുന്നതാര്?
സൂപ്പർ കപ്പിൽ തോറ്റ് പുറത്തായതിന്റെ നാണക്കേഡിന് ലീഗ് ഷീൽഡെങ്കിലും നേടി മറുപടി നൽകാനാണ് ഇവാൻ വുകോമാനോവിച്ചും സംഘവും ഇനി ലക്ഷ്യംവെക്കുക. സീസണിലെ ഡ്യൂറണ്ട് കപ്പും സൂപ്പർ കപ്പും നഷ്ടമായതോടെ പ്രതീക്ഷ ഐഎസ്എൽ ലീഗ് ഷീൽഡ് ടൂർണമെന്റ് കപ്പും മാത്രമാണ്.
മറിച്ച് ഒഡീഷയാകട്ടെ സീസണിൽ മികച്ച പ്രകടനമാണ് സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയുടെ കീഴിൽ കാഴ്ചവെക്കുന്നത്. സൂപ്പർ കപ്പ് ഫൈനിൽ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിലാണ് ഒഡീഷ് കപ്പ് മോഹം തകർന്നടിഞ്ഞത്. നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലൊബേറയുടെ ടീം.
കേരള ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ് സി പ്ലേയിങ് ഇലവൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവൻ - സച്ചിൻ സുരേഷ്, പ്രീതം കോട്ടാൽ, ലെസ്കോവിച്ച്, മിലോസ് ഡ്രിനിച്ച്, നവോച്ച, അസർ, ഡാനിഷ് ഫറൂഖി, ഡൈസൂകെ, അയ്മെൻ, നിഹാൽ, ദിമിത്രിയോസ്
ഒഡീഷ് എഫ്സിയുടെ പ്ലേയിങ് ഇലവൻ - അമീരന്ദർ, നരേന്ദർ, അമെയ്, ഡെൽഗാഡോ, പൂട്ടിയ, ഡിയാഗോ, അഹമ്മദ് ജാഹു, ജെറി, ഇസാക് റാൽട്ടെ, റോയി കൃഷ്ണ, പ്രിൻസ്റ്റൺ
കേരള ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ് സി മത്സരം എവിടെ, എപ്പോൾ കാണാം?
കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സി മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം രാത്രി 7.30നാണ്. റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ സൂര്യ മൂവീസിലും ന്യൂസ് 18 മലയാളം ചാനലിലിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.
ജിയോ സിനിമ ആപ്പിലൂടെയാണ് ഓൺലൈൻ സംപ്രേഷണം. ഇംഗ്ലീഷ്, ഹിന്ദിക്ക് പുറമെ, മലയാളം,. തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.