ISL 2021-22 : ഹൈദരാബാദും മുംബൈയോട് ജാവോ പറഞ്ഞു ; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സെമിയിൽ

Kerala Blasters FC playoff 2016ലെ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് ആദ്യമായിട്ടാണ് പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്നത്. പ്രഥമ സീസണിലും 2016ലും ബ്ലാസ്റ്റേഴ്സ് റണ്ണറപ്പായിട്ടായിരുന്നു ലീഗ് അവസാനിപ്പിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 07:00 AM IST
  • ഒരു മത്സരം ബാക്കി നിൽക്കവെ കെബിഎഫ്സി 33 പോയിന്റ് നേടിയാണ് സെമി ബെർത്ത് ഉറപ്പിച്ചിരിക്കുന്നത്.
  • എല്ലാ മത്സരവും പൂർത്തിയാക്കിയ മുംബൈയ്ക്ക് 31 പോയിന്റ് നേടി 5 സ്ഥാനം കൊണ്ടാണ് സീസൺ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നത്.
  • ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഹൈദരാബാദ് മുംബൈയുടെ അവസാന പ്രതീക്ഷയും തകർത്തത്.
ISL 2021-22 : ഹൈദരാബാദും മുംബൈയോട് ജാവോ പറഞ്ഞു ; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സെമിയിൽ

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ ആറ് വർഷത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സെമി പ്രവേശനം. ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് എഫ്സി തോൽപിച്ചതോടെ ഇന്ന് ഗോവയ്ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് സെമി ബെർത്ത് സ്വന്തമാക്കിയിരിക്കുന്നത്. 

2016ലെ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് ആദ്യമായിട്ടാണ് പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്നത്. പ്രഥമ സീസണിലും 2016ലും ബ്ലാസ്റ്റേഴ്സ് റണ്ണറപ്പായിട്ടായിരുന്നു ലീഗ് അവസാനിപ്പിച്ചിരുന്നത്.  ഒരു മത്സരം ബാക്കി നിൽക്കവെ കെബിഎഫ്സി 33 പോയിന്റ് നേടിയാണ് സെമി ബെർത്ത് ഉറപ്പിച്ചിരിക്കുന്നത്. എല്ലാ മത്സരവും പൂർത്തിയാക്കിയ മുംബൈയ്ക്ക് 31 പോയിന്റ് നേടി 5 സ്ഥാനം കൊണ്ടാണ് സീസൺ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നത്. 

ALSO READ : Viral Video : "ബ്ലാസ്റ്റേഴ്സ് ആറാടുകയാണ് ഗയിസ്"; മഞ്ഞപ്പടയുടെ വിജയം ആഘോഷിക്കുന്ന പ്രശാന്തും സിപോവിച്ചും

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kerala Blasters FC (@keralablasters)

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഹൈദരാബാദ് മുംബൈയുടെ അവസാന പ്രതീക്ഷയും തകർത്തത്. റോഹിത് ദാനു, ജോയൽ ചിയാൻസി എന്നിവരാണ് എച്ച്എഫ്സിക്കായി ഗോളുകൾ കണ്ടെത്തിയത്. മൗർറ്റാഡാ ഫാൾ നിലവിലെ ചാമ്പ്യന്മാർക്കായി ആശ്വാസ ഗോൾ കണ്ടെത്തി. 

ഇന്ന് ഗോവയ്ക്കെതിര ജയം സ്വന്തമാക്കി ആധികാരികമായി സെമിയിലേക്ക് പ്രവേശിക്കാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഇരു ടീമുകൾ സീസണിൽ ഇതിന് മുമ്പ് തമ്മിൽ ഏറ്റമുട്ടിയപ്പോൾ ആവേശകരമായ രണ്ട് ഗോളുകളുടെ സമനിലയായിരുന്നു ഫലം. വൈകിട്ട് 7.30നാണ് മത്സരം.

ALSO READ : Sandesh Jhingan Sexist Remark: രോക്ഷം അടക്കാനാകാതെ ബ്ലാസ്റ്റേഴ്സ് ആരാധകർ' ജിങ്കന് വേണ്ടി നിർമിച്ച കൂറ്റൻ ബാനർ കത്തിച്ച് കളഞ്ഞു

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ  ബെംഗളൂരു എഫ്സി ജയത്തോടെ സീസൺ അവസാനിപ്പിച്ചു. ദുർബലരായ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീമായ ഒരു ഗോളിനാണ് ബിഎഫ്സി തോൽപ്പിച്ചത്. സുനിൽ ഛേത്രയാണ് വിജയ ഗോൾ നേടിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News