മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടില്ല. റുതുരാജ് ഗെയ്ദിനെയാണ് ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞ് പകരം ഇഷാന്‍ കിഷനെയും ധ്രുവ് ജുറേലിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിൽ എടുത്തിരിക്കുന്നത്.
ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് എന്തുകൊണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ അവസരം നല്‍കിയില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഒക്ടോബർ ഒന്ന് മുതലാണ് റെസ്റ്റ് ഓഫ് ഇന്ത്യയും മുംബൈയും തമ്മില്‍ ഇറാനി കപ്പിനായുള്ള പോരാട്ടം നടക്കുക.
ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം ലഭിക്കാതെ പോയതോടെ സഞ്ജു സാംസണിന് ഇനിയുള്ള പ്രതീക്ഷ ഒക്ടോബറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലാണ്. ഒക്ടോബര്‍ ആറിനാണ് മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര തുടങ്ങുന്നത്.
ALSO READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് സൂചന. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ നടക്കാനിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ പരിഗണിച്ചാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ഏകദിന പരമ്പരയില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ടി20യില്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസൺ. പരമ്പരയിലെ അവസാന രണ്ട് കളിയിലും അദ്ദേഹം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ട് കളിയിലും ഡെക്കായാണ് സഞ്ജു ക്രീസ് വിട്ടത്. അതുകൊണ്ടു തന്നെ ബംഗ്ലാദേശുമായുള്ള ടി20 പരമ്പര ഇതിന്റെ നിരാശ മായ്ക്കാന്‍ അദ്ദേഹത്തിന് ലഭിക്കുന്ന അവസരമായിരിക്കും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.