ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ജയിച്ചാൽ പോയിൻറ് പട്ടികയിൽ ഗുജറാത്തിന് ഒന്നാമത് എത്താം. മറുഭാഗത്ത്, ഇന്നത്തെ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ കൊൽക്കത്തയ്ക്ക് മുന്നോട്ടുള്ള യാത്ര ദുഷ്കരമാകും. കൊൽക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡൻസിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയ കൊൽക്കത്ത വിജയ വഴിയിൽ തിരിച്ചെത്തിക്കഴിഞ്ഞു. സ്ഥിരം നായകനായ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയതാണ് ഈ സീസണിൽ ഉടനീളം കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ട് താരം ജേസൺ റോയിയിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. കളിച്ച 3 മത്സരങ്ങളിൽ 43, 51, 56 എന്നിങ്ങനെ മികച്ച സ്കോറുകൾ കണ്ടെത്താൻ റോയിക്ക് കഴിഞ്ഞിട്ടുണ്ട്.
ALSO READ: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ
8 കളികളിൽ 3 ജയം മാത്രമുള്ള കൊൽക്കത്ത പോയിൻറ് പട്ടികയിൽ 7-ാം സ്ഥാനത്താണ്. അവശേഷിക്കുന്ന 6 മത്സരങ്ങളിൽ 5 വിജയമെങ്കിലും സ്വന്തമാക്കിയാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. മറുഭാഗത്ത്, ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ സീസണിലെ സമാനമായ ഫോം തുടരുകയാണ്. 7 കളികളിൽ 5 ജയത്തോടെ പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. പേസർ മുഹമ്മദ് ഷമിയും സ്പിന്നർ റാഷിദ് ഖാനും നയിക്കുന്ന ബൌളിംഗ് നിര തന്നെയാണ് ഗുജറാത്തിൻറെ കരുത്ത്. ബാറ്റിംഗ് നിരയിൽ ഓപ്പണർ ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും ഫോമിലാണ്.
സാധ്യതാ ടീം
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : എൻ ജഗദീശൻ (WK), ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (C), ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ഡേവിഡ് വീസ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.
ഗുജറാത്ത് ടൈറ്റൻസ് : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദ്ദിക് പാണ്ഡ്യ (C), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ജോഷ് ലിറ്റിൽ, മുഹമ്മദ് ഷമി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...