ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയിൽസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണർ ജോസ് ബട്ലറുടെ അർധ-സെഞ്ചുറിയുടെ മികവിലാണ് രാജസ്ഥാൻ 175 റൺസെടുക്കാൻ സാധിച്ചത്. അതേസമയം ക്യാപ്റ്റൻ സഞ്ജു സാംസൺ റൺസൊന്നുമെടുക്കാതെ പുറത്തായത് നിരാശ സൃഷ്ടിച്ചു. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് രാജസ്ഥാൻ ക്യാപ്റ്റൻ റൺസൊന്നുമെടുക്കാതെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ദേവ്ദത്ത് പടിക്കൽ- ബട്ലർ കൂട്ടുകെട്ടാണ് രാജസ്ഥാൻ ഭേദപ്പെട്ട സ്കോർ നേടാൻ സഹായകമായത്. അതേസമയം രവീന്ദ്ര ജഡേജയുടെ സ്പിൻ കുരുക്കിൽ സഞ്ജുവും സംഘവും പതറിയതാണ് വലിയ സ്കോറിലേക്ക് പോകാനൊരുങ്ങിയ രാജസ്ഥാൻ വിലങ്ങായത്. അതേസമയം 30 റൺസുകൾ വീതം നേടിയ ആർ അശ്വിനും ഷിമ്രോൺ ഹെത്മയറും ആർആറിന് പ്രതിരോധിക്കാവുന്ന സ്കോർ നേടി നൽകി.
ചെന്നൈയ്ക്കായി ജഡേജ 21 റൺസ് മാത്രം വിട്ടുകൊടുത്ത രണ്ട് വിക്കറ്റുകൾ നേടി. പേസർമാരായ ആകാഷ് സിങ്ങും തുഷാർ ദേഷ്പാണ്ഡെയും രണ്ടും വിക്കറ്റുകൾ വീതം നേടി. മോയിൻ അലിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. അതേസമയം ബട്ലർക്ക് പകരം രാജസ്ഥൻ ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാമ്പയെ ഇംപാക്ട് താരം കളത്തിൽ ഇറക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...