IPL 2023: ബൗളര്‍മാര്‍ ഫോമായി; മുംബൈയെ രണ്ടാം തവണയും തകര്‍ത്ത് ചെന്നൈ

MI vs CSK Scorecard: ജയത്തോടെ 13 പോയിൻ്റുകൾ സ്വന്തമാക്കിയ ചെന്നൈ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി രണ്ടാം സ്ഥാനത്തെത്തി. 

Written by - Zee Malayalam News Desk | Last Updated : May 6, 2023, 07:25 PM IST
  • 140 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
  • ഗെയ്ക്വാദും ഡെവണ്‍ കോണ്‍വേയും ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.
  • ജഡേജയ്ക്ക് മുമ്പ് നായകന്‍ എം എസ് ധോണി കളത്തിലിറങ്ങിയ കാഴ്ചയും കാണാനായി.
IPL 2023: ബൗളര്‍മാര്‍ ഫോമായി; മുംബൈയെ രണ്ടാം തവണയും തകര്‍ത്ത് ചെന്നൈ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 17.4 ഓവറില്‍ ചെന്നൈ വിജയം കണ്ടു. 

ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഡെവണ്‍ കോണ്‍വേയും ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഗെയ്ക്വാദ് 16 പന്തില്‍ 30 റണ്‍സും കോണ്‍വേ 42 പന്തില്‍ 44 റണ്‍സും നേടി. മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ 17 പന്തില്‍ 21 റണ്‍സും നേടിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേയ്ക്ക് അനായാസം അടുക്കുന്ന കാഴ്ചയാണ് കാണാനായത്. 18 പന്തില്‍ 26 റണ്‍സുമായി ശിവം ദുബെ പുറത്താകാതെ നിന്നു. പതിവിന് വിപരീതമായി ജഡേജയ്ക്ക് മുമ്പ് നായകന്‍ എം എസ് ധോണി കളത്തിലിറങ്ങിയ കാഴ്ചയും കാണാനായി. വിജയത്തിന് അരികെ എത്തിയപ്പോഴാണ് ധോണി കളത്തിലിറങ്ങിയത്. 3 പന്തില്‍ 2 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 

ALSO READ: ഏകദിന ലോകകപ്പ് 2023; സ്‌റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് കാര്യവട്ടം

മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗള 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ആകാശ് മന്ദല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. 11 കളികളില്‍ 6 കളികളിലും വിജയിച്ച ചെന്നൈയ്ക്ക് 13 പോയിന്റുകളായി. 10 കളികളില്‍ 5 ജയം നേടിയ മുംബൈ 10 പോയിന്റുമായി ആറാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News