IPL Retention | എംപോസിഷൻ അല്ല, ഒരു 14 കോടിയുടെ ഒപ്പിടുകയാണ് ! ​ഗ്രൗണ്ടിലിരുന്ന് രാജസ്ഥാൻ റോയൽസുമായി കരാറിൽ ഏർപ്പെട്ട് സഞ്ജു സാംസൺ

14 കോടിക്കാണ് രാജസ്ഥാൻ തങ്ങളുടെ ക്യാപ്റ്റൻ സഞ്ജു സാംസണിന് ടീമിൽ നിലനിർത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 08:03 PM IST
  • രാജസ്ഥാൻ തങ്ങളുടെ ഏറ്റവും ഉയർന്ന തുകയായ 14 കോടി നൽകിയാണ് സഞ്ജു സാംസണിനെ തങ്ങളുടെ ടീമിൽ നിലനിർത്തിയിരിക്കുന്നത്.
  • രാജസ്ഥാനുമായി താരം കരാറിൽ ഏർപ്പെടുമ്പോൾ ഒപ്പിടുന്ന ദൃശ്യം സഞ്ജു സോഷ്യൽ മീഡിയിൽ പങ്കുവെച്ചു.
  • കേരള ക്രിക്കറ്റ് ആസോസിയേഷൻ ടീമിന്റെ ക്യാപ്റ്റനായ സഞ്ജു പരിശീലനത്തിന് ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് താരം രാജസ്ഥാനുമായിട്ടുള്ള കരാറിൽ ഒപ്പിടുന്നത്.
IPL Retention | എംപോസിഷൻ അല്ല, ഒരു 14 കോടിയുടെ ഒപ്പിടുകയാണ് ! ​ഗ്രൗണ്ടിലിരുന്ന് രാജസ്ഥാൻ റോയൽസുമായി കരാറിൽ ഏർപ്പെട്ട് സഞ്ജു സാംസൺ

തിരുവനന്തപുരം : ഐപിഎൽ റിറ്റെഷനിൽ (IPL Retention) രാജസ്ഥാൻ റോയൽസ് (Rajasthan Royals) പട്ടികയിൽ ആദ്യം താരമായിട്ടാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിനെ (Sanju Samson) തിരഞ്ഞെടത്തിരിക്കുന്നത്. രാജസ്ഥാൻ തങ്ങളുടെ ഏറ്റവും ഉയർന്ന തുകയായ 14 കോടി നൽകിയാണ് സഞ്ജു സാംസണിനെ തങ്ങളുടെ ടീമിൽ  നിലനിർത്തിയിരിക്കുന്നത്. 

രാജസ്ഥാനുമായി താരം കരാറിൽ ഏർപ്പെടുമ്പോൾ ഒപ്പിടുന്ന ദൃശ്യം സഞ്ജു സോഷ്യൽ മീഡിയിൽ പങ്കുവെച്ചു. കേരള ക്രിക്കറ്റ് ആസോസിയേഷൻ ടീമിന്റെ ക്യാപ്റ്റനായ സഞ്ജു പരിശീലനത്തിന് ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് താരം രാജസ്ഥാനുമായിട്ടുള്ള കരാറിൽ ഒപ്പിടുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sanju V Samson (@imsanjusamson)

ALSO READ : IPL Retention : മുംബൈയ്ക്ക് പാണ്ഡ്യ സഹോദരങ്ങളെ വേണ്ട, ജഡേജയ്ക്കു വേണ്ടി മറ്റ് താരങ്ങളെ തള്ളി CSK ; ഫ്രാഞ്ചൈസികൾക്ക് കൈ ഒഴിയേണ്ടി വന്ന താരങ്ങളുടെ പട്ടിക ഇങ്ങനെ

കെസിഎയുടെ ജേഴ്സിയിൽ ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്ന് കരാറ് വായിച്ച് നോക്കുന്നതും ഒപ്പിടുന്നതുമായ ദൃശ്യമാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. സമാനമായ കാരാറിൽ ഏർപ്പെടുമ്പോൾ മറ്റ് താരങ്ങൾ  ഒരു മുറിയിൽ ഇരുന്ന ഒപ്പ് രേഖപ്പെടുത്തുമ്പോൾ സഞ്ജു അവരിൽ നിന്ന  വ്യത്യസ്തനാകുകയാണ്.

ALSO READ : IPL 2022 Retention : സഞ്ജു രാജസ്ഥാനിൽ തന്നെ, കെ.എൽ രാഹുൽ പഞ്ചാബ് വിട്ടു, കോലി ക്യാപ്റ്റനല്ലെങ്കിലും ആർസിബിയിൽ തുടരും, ഇങ്ങനെയാണ് നിലവിലെ എട്ട് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക

14 കോടിക്കാണ് രാജസ്ഥാൻ തങ്ങളുടെ ക്യാപ്റ്റൻ സഞ്ജു സാംസണിന് ടീമിൽ നിലനിർത്തിയിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ 10 കോടിക്ക് ജോസ് ബട്ലറെയും 4 കോടിക്ക് യശ്വസ്വി ജയ്സ്വാളിനെയമാണ് ടീമിൽ നിലനിർത്തിയിരിക്കുന്നത്. സഞ്ജുവിനെ ആദ്യമായി രാജസ്ഥാൻ റിറ്റെഷൻ കരാറിൽ ഏർപ്പെടുമ്പോൾ നാല് കോടി രൂപയ്ക്കായിരുന്നു. ഇന്ന് മൂന്ന് മടങ്ങ് വർധിച്ച് 14 കോടിയിൽ എത്തി നിൽക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ താരത്തിന്റെ മാർക്കറ്റ് വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News