IPL Auction 2022 Live Updates | മലയാളി പേസർ ബേസിൽ തമ്പി മുംബൈ ഇന്ത്യൻസിൽ; സ്വന്തമാക്കിയത് അടിസ്ഥാന തുകയ്ക്ക്

IPL Auction 2022 Live - കഴിഞ്ഞ സീസൺ വരെ സൺറൈസേഴസ് ഹൈദരാബാദിന്റെ താരമായിരുന്നു. 2019 സീസണിൽ ടീമിന്റെ പ്രധാന ഇലവനിൽ തന്നെ ബേസിൽ ഇടം നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 09:25 PM IST
  • അടിസ്ഥാന തുകയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ കേരളത്തിൽ നിന്നുള്ള പേസറെ നേടിയത്.
  • കഴിഞ്ഞ സീസൺ വരെ സൺറൈസേഴസ് ഹൈദരാബാദിന്റെ താരമായിരുന്നു.
  • 2019 സീസണിൽ ടീമിന്റെ പ്രധാന ഇലവനിൽ തന്നെ ബേസിൽ ഇടം നേടിയിരുന്നു.
  • ബേസിലിനെ പുറമെ മുംബൈ ഡിവാൾഡ് ബ്രീവിസിനെയും ഇഷാൻ കിഷനെയും ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
IPL Auction 2022 Live Updates | മലയാളി പേസർ ബേസിൽ തമ്പി മുംബൈ ഇന്ത്യൻസിൽ; സ്വന്തമാക്കിയത് അടിസ്ഥാന തുകയ്ക്ക്

IPL Auction 2022 Live Update : ഐപിഎൽ മെഗാതാരലേലത്തിൽ മലയാളി താരം ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. അടിസ്ഥാന തുകയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ കേരളത്തിൽ നിന്നുള്ള പേസറെ നേടിയത്. 

കഴിഞ്ഞ സീസൺ വരെ സൺറൈസേഴസ് ഹൈദരാബാദിന്റെ താരമായിരുന്നു. 2019 സീസണിൽ ടീമിന്റെ പ്രധാന ഇലവനിൽ തന്നെ ബേസിൽ ഇടം നേടിയിരുന്നു.

ബേസിലിനെ പുറമെ മുംബൈ ഡിവാൾഡ് ബ്രീവിസിനെയും ഇഷാൻ കിഷനെയും ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. 2022 ലേലത്തിലെ ഏറ്റവും 15.25 കോടിക്കായിരുന്നു ഇഷാനെ മുംബൈ വീണ്ടും തങ്ങളുടെ പാളയത്തിലേക്കെത്തിക്കുന്നത്. 

ALSO READ : IPL Auction 2022 Live | ഐപിഎൽ താരലേലം; പ്രതീക്ഷ ആർപ്പിച്ച് ശ്രീശാന്ത് ഉൾപ്പെടെ 13 കേരള താരങ്ങൾ

ഇവരെ കൂടാതെ ക്യാപ്റ്റൻ രോഹത് ശർമ, ജസ്പ്രിത് ബുമ്ര, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ മുംബൈ നിലനിർത്തിയിരുന്നു.  29.45 ലക്ഷമാണ് ഇനി മുംബൈയുടെ കൈയ്യിൽ ബാക്കിയുള്ളത്. 

ബേസിലനെ കൂടാതെ മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ഉൾപ്പെടെ 12 കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളാണ് അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ നിലിവിൽ മൂന്ന് താരങ്ങളെയാണ് ഇതുവരെ ഐപിഎൽ 2022 സീസണിലേക്ക് ലേലത്തിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.

ബേസിലിനെ പുറമെ മലയാളി താരം കെ.എം അസിഫും കെസിഎയുടെ അതിഥി താരവുമായ റോബിൻ ഉത്തപ്പയ്ക്കുമാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇരുവരെയും ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിട്ടുള്ളത്. കൂടാതെ മലയാളിയും കർണാടകയുടെ താരവുമായ ദേവദത്ത് പടിക്കല്ലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 7.75 കോടിക്കാണ് റോയൽസ് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കിയത്.   

അതേസമയം കേരളത്തിന്റെ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരായ മുഹമ്മദ് അസ്ഹറുദ്ദീനെയും വിഷ്ണു വിനോദിനെയും ആരും സ്വന്തമാക്കിയില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News