IPL : രണ്ട് പുതിയ ടീമുകൾ വരുമ്പോൾ ഐപിഎൽ അടിമുടി മാറും, ഇങ്ങനെയാണ് IPL 2022 നടക്കുക

IPL New Team - ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങള്‍ ആസ്ഥാനമാക്കിയാണ് രണ്ട് പുതിയ ടീമുകൾ ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്നത്.

Written by - Jenish Thomas | Last Updated : Oct 26, 2021, 04:17 PM IST
  • ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങള്‍ ആസ്ഥാനമാക്കിയാണ് രണ്ട് പുതിയ ടീമുകൾ ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്നത്.
  • 7090 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് RPSG ഗ്രൂപ്പ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നത്.
  • CVC ക്യാപിറ്റൽ പാർട്ട്ണേഴ്സെന്ന ഇക്വിറ്റി സ്ഥാപനം 5166 കോടി രൂപയ്ക്കുമാണ് ഗുജറാത്ത് ആസ്ഥാനമായ അഹമ്മദബാദ് ഫ്രാഞ്ചൈസിയെ നേടുന്നത്.
  • ഈ രണ്ട് ടീമുകളുടെ പ്രവേശനം മാത്രമല്ല, IPL 2022 സീസൺ അക്ഷരാർഥത്തിൽ ഒരു മാറ്റത്തിന്റെ തുടക്കമാണ്.
IPL : രണ്ട് പുതിയ ടീമുകൾ വരുമ്പോൾ ഐപിഎൽ അടിമുടി മാറും, ഇങ്ങനെയാണ് IPL 2022 നടക്കുക

Dubai : ഐപിഎല്ലിലേക്ക് (IPL) പുതിയ രണ്ട് ടീമുകൾ വന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ (Indian Cricket Fans). നിലവിലുള്ള വമ്പൻ എട്ട് ടീമുകൾക്കൊപ്പം ഞെട്ടിപ്പിക്കുന്ന ലേല തുകയിലെത്തുന്ന രണ്ട് ടീമുകളും കൂടി എത്തുമ്പോൾ കാണാൻ പോകുന്നത് വെറും പൂരം മാത്രമാകില്ല. 

ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങള്‍ ആസ്ഥാനമാക്കിയാണ് രണ്ട് പുതിയ ടീമുകൾ ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്നത്. 7090 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് RPSG ഗ്രൂപ്പ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നത്. CVC ക്യാപിറ്റൽ പാർട്ട്ണേഴ്സെന്ന ഇക്വിറ്റി സ്ഥാപനം 5166 കോടി രൂപയ്ക്കുമാണ്  ഗുജറാത്ത് ആസ്ഥാനമായ അഹമ്മദബാദ് ഫ്രാഞ്ചൈസിയെ നേടുന്നത്.

ALSO READ : New IPL Teams : അഹമ്മദബാദും ലക്നൗവും പുതിയ IPL ടീമുകൾ, സ്വന്തമാക്കിയത് CVC ക്യാപിറ്റൽ പാർട്ട്ണേഴ്സും RPSG ഗ്രൂപ്പും

ടീമുകളെ സ്വന്തമാക്കിയ കമ്പനികളെ കുറിച്ച് ചുരുക്കത്തിൽ

ഇതിൽ നേരത്തെ RPSG ഗ്രൂപ്പിന് റൈസിങ് പൂണെ സൂപ്പർ ജെയ്ന്റ് എന്ന ടീമിന്റെ ഉടമസ്ഥത ഉണ്ടായിരുന്നു. വിലക്കിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ അഭാവത്തിലായിരുന്നു രണ്ട് വർഷത്തെ കരാറടിസ്ഥാനത്തിൽ 2016-2017 സീസണിൽ RPSG ഗ്രൂപ്പ് പൂണെ ടീമിനെ സ്വന്തമാക്കിയത്. അത് കഴിഞ്ഞ് നാല് സീസണുകൾക്ക് ശേഷം വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് RPSG ഗ്രൂപ്പ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നതിലൂടെ.

ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയ CVC ക്യാപിറ്റൽ പാർട്ട്ണേഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിലെ ലാഭം നേട്ടം മനസ്സിലാക്കിയ ഈ അന്തരാഷ്ട്ര സ്ഥാപനം രാജ്യാന്തര റഗ്ബി യൂണിയൻ, ഫോർമുല വൺ, ലാലിഗാ തുടങ്ങിയ  മത്സരങ്ങളുടെ നിറസാന്നിധ്യമാണ്. സ്പോർട്സ് മേഖലയിലെ ബിസനെസിൽ ഈ യൂറോപ്യൻ കമ്പനി നിക്ഷേപം നടത്തിട്ടുള്ളത് ശതകോടി ഡോളറുകളാണ്.

ALSO READ : First Retention Card for MS Dhoni: 'തല'യെ വിടാതെ CSK, മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക്

IPL 2022ലെ മാറ്റം 

ഈ രണ്ട് ടീമുകളുടെ പ്രവേശനം മാത്രമല്ല, IPL 2022 സീസൺ അക്ഷരാർഥത്തിൽ ഒരു മാറ്റത്തിന്റെ തുടക്കമാണ്. നേരത്തെ 2011 സീസണിലായിരുന്നു ഐപിഎല്ലിൽ 10 ടീമിനെ വെച്ച് ടൂർണമെന്റ് സംഘടിപ്പിച്ചത്. അന്നും ഇതുപോലെ തന്നെ ഒരു ടീമുമായി ഹോം എവെ മത്സരങ്ങൾ സംഘടിപ്പിച്ചായിരുന്നു ടൂർണമെന്റിന്റെ മത്സര ഘടന. ഇനി അത്  മാറാൻ പോകുകയാണ്. 

പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് 74 മത്സരങ്ങളാണ് IPL 2022 സീസണിൽ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി അതാത് ടീമുകൾക്ക് ഹോം എവെ മത്സരങ്ങൾ ഉണ്ടാകും. ശേഷം ഒരു ഗ്രൂപ്പിലെ ടീമിന് മറ്റ് ഗ്രൂപ്പിലെ ഒരു ടീമുകളുമായി ഓരോ മത്സരം വീതം ലഭിക്കും. ഹോം ആനുകൂല്യം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. 

ALSO READ : IPL 2021: 4 തവണ IPL കിരീടം നേടി റെക്കോർഡ് സൃഷ്ടിച്ച് MS Dhoni, എങ്കിലും മുന്നിൽ രോഹിത് ശർമ്മ തന്നെ

ഇത്തരത്തിൽ ഓരോ ടീമും നിലവിലെ കണക്ക് പോലെ 14 മത്സരങ്ങൾ കളിക്കും. മത്സരക്രമങ്ങൾ ഗ്രൂപ്പായി തരംതിരിക്കുമെങ്കിലും പോയിന്റ് ടേബിൾ ഏകീകരിച്ച് തന്നെയാണ്. 

അടുത്ത സീസണുകളിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ്. ഇത്തവണ നാല് താരങ്ങളെ ടീമിൽ നിലനിർത്താം. പുതുതായി എത്തിയ ഫ്രാഞ്ചൈസികൾക്ക് ഡ്രാഫ്റ്റ് സംവിധായത്തിലൂടെ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കും. ഇതാണ് നേരത്തെ ഗുജറാത്ത് ടീമും പൂണെ സൂപ്പർ ജയന്റ്സും ഐപിഎല്ലിന്റെ ഭാഗമായപ്പോൾ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News