IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ

IPL 2022 Playoff Teams പ്ലേഓഫിൽ പ്രവേശിച്ച ടീമുകളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഐപിഎൽ കിരീടത്തിൽ ഇതിന് മുമ്പ് മുത്തമിട്ടിട്ടുള്ളത്. ഐപിഎൽ ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : May 22, 2022, 02:19 PM IST
  • ഇത് തുടർച്ചയായി മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ടൂർണമെന്റിന്റെ പ്ലേഓഫിലേക്ക് പ്രവേശിക്കുന്നത്.
  • പ്ലേഓഫിൽ പ്രവേശിച്ച ടീമുകളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഐപിഎൽ കിരീടത്തിൽ ഇതിന് മുമ്പ് മുത്തമിട്ടിട്ടുള്ളത്.
  • ഐപിഎൽ ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ.
IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ

ന്യൂ ഡൽഹി : ഐപിഎൽ 2022ന്റെ ലീഗ് മത്സരങ്ങൾ അവസാനിക്കാൻ ഇനി ഒരു മത്സരവും കൂടി ബാക്കിയുണ്ടെങ്കിലും അത് സീസണിലെ പ്ലേഓഫ് മത്സരങ്ങളിലെ നിർണയിക്കുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ല. ഇന്നലെ മെയ് 22ന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ 2022 സീസണിന്റെ പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്ന നാലാമത്തെ ടീമായി. നേരത്തെ ഒന്നാം സ്ഥാനത്തായി ഗുജറാത്ത് ടൈറ്റൻസും രണ്ടും മൂന്നാമതായി രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയ്ന്റ്സും സീസൺ അവസാനിപ്പിച്ചെങ്കിലും നാലാം സ്ഥാനത്താനായി ബാംഗ്ലൂരും ഡൽഹി തമ്മല്ലായിരുന്നു മത്സരം. 

ബാംഗ്ലൂർ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ടേബിൾ ടോപ്പറും ടൂർണമെന്റിലെ നവാഗതരുമായ ടൈറ്റൻസിന് തോൽപ്പിച്ചതും ഒപ്പം കഴിഞ്ഞ ദിവസം ഡൽഹിയെ രോഹിത് ശർമയുടെ മുംബൈ തകർത്തതോടെ ഐപിഎൽ 2022 സീസണിന്റെ നാലാമത്തെ ക്വാളിഫൈയറായി ബെംഗളൂരു ടീമെത്തി. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ടൂർണമെന്റിന്റെ പ്ലേഓഫിലേക്ക് പ്രവേശിക്കുന്നത്. പ്ലേഓഫിൽ പ്രവേശിച്ച ടീമുകളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഐപിഎൽ കിരീടത്തിൽ ഇതിന് മുമ്പ് മുത്തമിട്ടിട്ടുള്ളത്. ഐപിഎൽ ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ. 

ALSO READ : MS Dhoni: തല ധോണി തന്നെ! വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ

ഐപിഎൽ പ്ലേഓഫ്, ക്വാളിഫൈയർ മത്സരക്രമങ്ങൾ

ഐപിഎൽ 2022ന്റെ ലീഗ് മത്സരങ്ങൾ മുംബൈയിലും പൂണെയിലും വെച്ചായിരുന്നെങ്കിൽ സീസണിന്റെ പ്ലേഓഫ് ക്വാളിഫൈയറുകൾ കൽക്കത്ത ഈഡൻ ഗാർഡനിലും അഹമദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും വെച്ചാണ് നടക്കുക. മെയ് 29ന് അഹമദബാദിൽ വെച്ച് തന്നെയാണ് ഐപിഎൽ 2022 സീസണിന്റെ ഫൈനൽ സംഘടിപ്പിക്കുന്നത്. ക്വാളിഫയറുകളും എലിമിനേറ്റർ മത്സരങ്ങൾ രാത്രി 7.30നും ഫൈനൽ രാത്രി 8 മണിക്കുമാണ് ആരംഭിക്കുന്നത്. ഫൈനലിന് മുമ്പ് ക്ലോസിങ് സെറിമണി നടത്താൻ ബിസിസിഐ തീരുമാനിച്ചതിന് തുടർന്നാണ് ഫൈനൽ മത്സരം രാത്രി 8 മണിക്ക് നടത്താൻ 

ക്വാളിഫയർ 1 - മെയ് 24ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ വെച്ചാണ് മത്സരം. ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം. 

എലിമിനേറ്റർ - മെയ് 25ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ വെച്ചാണ് മത്സരം. ലഖ്നൗ സൂപ്പർ ജയ്ന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരും തമ്മിലാണ് മത്സരം. രാത്രി 7.30നാണ് മത്സരം. 

ക്വാളിഫയർ 2 - മെയ് 27ന് അഹമദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ ക്വാളിഫയറിൽ തോൽക്കുന്ന ടീമും എലിമിനേറ്ററിൽ ജയിക്കുന്ന ടീമും തമ്മിൽ ഏറ്റമുട്ടും. രാത്രി 7.30നാണ് മത്സരം. 

ഫൈനൽ - മെയ് 29ന് അഹമദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. രാത്ര 8 മണിക്കാണ് കലാശപ്പോരാട്ടം ആരംഭിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News