IPL 2022 : ഡൽഹി ക്യാപിറ്റൽസ് താരത്തിന് കോവിഡ്; ഐപിഎൽ ടൂർണമെന്റ് വീണ്ടും നിർത്തിവെക്കുമോ?

നേരത്തെ ഡിസിയുടെ ഫിസിയോ പാട്രിക് ഫർഹാത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിൽ നിന്ന് മാറ്റി നിർത്തിയിരുന്നു

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 18, 2022, 04:18 PM IST
  • ഡിസി താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിനെ മുഴുവൻ ക്വാറന്റീനിലേക്ക് മാറ്റി.
  • കോവിഡ് ബാധ ആധികാരികമായി സ്ഥിരീകരിക്കുന്നതിന് വേണ്ടി ടീമിനെ ഒന്നടങ്കം ആർടി-പിസിആർ ടെസ്റ്റിന് വിധേയരാക്കുമെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു
IPL 2022 : ഡൽഹി ക്യാപിറ്റൽസ് താരത്തിന് കോവിഡ്; ഐപിഎൽ ടൂർണമെന്റ് വീണ്ടും നിർത്തിവെക്കുമോ?

മുംബൈ: ഐപിഎല്ലിൽ വീണ്ടും കോവിഡ് ഭീഷിണി. ഡൽഹി ക്യാപിറ്റൽസിന്റെ ഫിസിയോയ്ക്ക് പിന്നാലെ ടീമിലെ ഒരു താരത്തിനും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതെ തുടർന്ന് ടീം ഇന്ന് ഏപ്രിൽ 18ന് അടുത്ത മത്സരത്തിനായി പൂണെയിലേക്ക് തിരിക്കുന്ന നടപടികൾ നിർത്തിവെച്ചു. 

ഡിസി താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിനെ മുഴുവൻ ക്വാറന്റീനിലേക്ക് മാറ്റി. കോവിഡ് ബാധ ആധികാരികമായി സ്ഥിരീകരിക്കുന്നതിന് വേണ്ടി ടീമിനെ ഒന്നടങ്കം ആർടി-പിസിആർ ടെസ്റ്റിന് വിധേയരാക്കുമെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 

ALSO READ : IPL 2022 : മുംബൈയുടെ രക്ഷകനായി അർജുൻ ടെൻഡുൽക്കർ എത്തുമോ? കമന്റുമായി സഹോദരി സാറാ ടെൻഡുൽക്കർ

അതേസമയം ഡിസി താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന് ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റോ ഐപിഎല്ലോ ഒദ്യോഗികമായി അറിയിച്ചിട്ടില്ല. നേരത്തെ ഡിസിയുടെ ഫിസിയോ പാട്രിക് ഫർഹാത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. സീസണിൽ ഇതുവരെയായി 5 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മൂന്ന് തോൽവിയുമായി ഡൽഹി എട്ടാം സ്ഥാനത്താണ്.

കഴിഞ്ഞ സീസണിൽ ഇത്തരത്തിൽ രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഐപിഎൽ 2021 താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം യുഎഇയിൽ വെച്ച് ടൂണമെന്റ് പൂർത്തിയാക്കുകയായിരുന്നു. 2020 സീസൺ മുഴുവനും യുഎഇയിൽവെച്ചായിരുന്നു സംഘടിപ്പിച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News