IPL 2022 : പഞ്ചാബിനെ തകർത്ത് ആദ്യ ജയം തേടി ചെന്നൈ; വിജയവഴിയിൽ തിരികെയെത്താൻ പഞ്ചാബ് കിംഗ്സ്

ബ്രാബോൺ സ്റ്റേഡിയത്തിലെ നനവുള്ള പുൽമൈതാനത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.  അതിനാൽ ടോസ് നേടുന്ന ക്യാപ്റ്റൻ ബോളിംഗ് തെരഞ്ഞെടുക്കുമെന്നത് ഉറപ്പാണ്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 05:11 PM IST
  • സിഎസ്കെയുടെ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് 2022 സീസണിൽ കാണാനായത്.
  • രണ്ട് തോൽവികളോടെ ചെന്നൈ ടൂർണമെൻറിന് തുടക്കം കുറിക്കുന്നത് ഇത് ആദ്യമായാണ്.
  • ഇതോടെ കടുത്ത നിരാശയിലാണ് ചെന്നൈ ആരാധകർ. അതിനിടെ ടീമിനെ നയിക്കുന്നത് എം എസ് ധോണിയോ അതോ രവീന്ദ്ര ജഡേജയോ എന്നതിൽ ചോദ്യങ്ങളും ആരാധർക്കും ക്രിക്കറ്റഅ നിരൂപകർക്കുമിടയിൽ ഉയരുന്നുണ്ട്.
IPL 2022 : പഞ്ചാബിനെ തകർത്ത് ആദ്യ ജയം തേടി ചെന്നൈ; വിജയവഴിയിൽ തിരികെയെത്താൻ പഞ്ചാബ് കിംഗ്സ്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  പഞ്ചാബ് കിംഗ്‌സുമായി ഏറ്റുമുട്ടും.  മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ചെന്നെ ഇറങ്ങുന്നത്.

സിഎസ്കെയുടെ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് 2022 സീസണിൽ കാണാനായത്.  രണ്ട് തോൽവികളോടെ ചെന്നൈ ടൂർണമെൻറിന് തുടക്കം കുറിക്കുന്നത് ഇത് ആദ്യമായാണ്. ഇതോടെ കടുത്ത നിരാശയിലാണ് ചെന്നൈ ആരാധകർ. അതിനിടെ ടീമിനെ നയിക്കുന്നത് എം എസ് ധോണിയോ അതോ രവീന്ദ്ര ജഡേജയോ എന്നതിൽ ചോദ്യങ്ങളും ആരാധർക്കും ക്രിക്കറ്റഅ നിരൂപകർക്കുമിടയിൽ ഉയരുന്നുണ്ട്. 

ബോളിംഗ് നിരയാണ് ചെന്നൈയെ അലട്ടുന്നത്.  രാത്രിയിലെ മഞ്ഞ് കാരണം  സ്‌പിന്നര്‍മാരെ  ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. കൂടാതെ ദീപക് ചാഹറിന് പരിക്കും കൂടിയായപ്പോൾ ബോളിങ് ആകെ ആടി ഉലഞ്ഞിരിക്കുകയാണ്. 

കഴിഞ്ഞ സീസണിലെ പോലെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ മുൻ നിര ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദിനും സാധിക്കുന്നില്ല. എന്നാൽ എം എസ് ധോണിയുടെ സ്ഥിരതയുള്ള ഫിനിഷിംഗ് മികവ്  ടീമിനും ഒപ്പം ആരാധകർക്കും ആശ്വാസം പകരുന്നുണ്ട്.. 

പഞ്ചാബ് കിംഗ്സിന്  ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ തകർക്കാൻ സാധിച്ചു. എന്നാൽ കൊൽക്കത്തയോട് ഏറ്റുമുട്ടിയപ്പോൾ പരാജയമായിരുന്നു ഫലം. അതിനാൽ വിജയവഴിയിൽ തിരിച്ചെത്താൻ പഞ്ചാബ് കിംഗ്സ് ലക്ഷ്യമിടുന്നു. 

ബാറ്റിംഗ് നിരയിൽ വമ്പന്‍മാരിലാണ്  പഞ്ചാബിന്റെ പ്രതീക്ഷ. രാഹുല്‍ ചാഹറിനും റബാഡയ്ക്കും ബൗളിംഗ് നിരയിൽ പിന്തുണ കിട്ടേണ്ടതുണ്ട്.  ചെന്നൈയും പഞ്ചാബും നേര്‍ക്കുനേര്‍ പോരാടിയ ചരിത്രമെടുത്താൽ കൂടുതൽ തവണയും ജയം  ചെന്നൈക്കൊപ്പമായിരുന്നു.

ബ്രാബോൺ സ്റ്റേഡിയത്തിലെ നനവുള്ള പുൽമൈതാനത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.  അതിനാൽ ടോസ് നേടുന്ന ക്യാപ്റ്റൻ ബോളിംഗ് തെരഞ്ഞെടുക്കുമെന്നത് ഉറപ്പാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News