Mumbai : കോവിഡ് രണ്ടാം തരംഗത്തെ (COVID Second Wave) തുടർന്ന് നിർത്തിവെച്ച് ഐപിഎൽ 2021 (IPL 2021) സീസണിന്റെ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ ആരംഭിക്കും. യുഎഇയിൽ (UAE) വെച്ചാണ് ടൂർണമെന്റിന്റെ ബാക്കിയുള്ള മത്സരങ്ങൾ നടത്താൻ തീരുമാനിമായിരിക്കുന്നത്. ഒക്ടോബർ 15ന് ഫൈനൽ നടത്താനാണ് തീരുമാനം.
വാർത്ത ഏജൻസിയായ എഎൻഐയോട് ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുഎഇയിലെ ദുബായി ഷാർജ അബുദാബി എന്നീ എമറേറ്റികളിലെ വിവിധ സ്റ്റേഡിയങ്ങളിൽ വെച്ച് മത്സരങ്ങൾ സംഘടിപ്പിക്കും. കൂടാതെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായുള്ള ചർച്ചയും കഴിഞ്ഞുയെന്ന് അറിയിച്ചു.
ALSO READ : IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും
25 ദിവസം കൊണ്ടാണ് ഫൈനൽ ഉൾപ്പെടെ ബാക്കിയുള്ള മത്സരങ്ങ8 നടത്താൻ ധാരണയായിരിക്കുന്നത്. വിദേശ താരങ്ങളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. അതിനായി അതാത് ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച തുടരുകയായണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
നിർത്തിവെച്ചിരുന്ന ഐപിഎൽ 2021 മത്സരങ്ങൾ സെപ്റ്റബർ ഒക്ടോബർ മാസങ്ങളിലായി നടത്തുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തെ അറിയിച്ചിരുന്നു.
ALSO READ : IPL 2021ലെ ബാക്കി 31 മത്സരങ്ങൾ സെപ്റ്റംബർ അവസാനം 21 ദിവസങ്ങളായി നടത്തും, വേദി UAE
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ കാലവർഷം ഉണ്ടാകുമെന്നതിനെ തുടർന്നാണ് യുഎഇയിൽ വെച്ച് മത്സരങ്ങൾ നടത്താൻ തീരുമാനമാകുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ 25 ദിവസങ്ങൾ കൊണ്ട് ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
മെയ് നാലിനാണ് ഐപിഎൽ 14-ാം സീസൺ ചില താരങ്ങൾക്കും കോച്ചുകൾക്കും സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോട് താൽക്കാലികമായി നിർത്തിവെക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കാനുള്ള തയ്യറെടുപ്പിലാണ്. ജൂൺ രണ്ടിന് ഇന്ത്യൻ ടീമുകൾ യുകെയിലേക്ക് തിരിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...