IPL 2021 : വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്, ഐപിഎല്‍ മത്സര വേദിയല്‍ നിന്ന് മുംബൈയെ ഒഴിവാക്കിയേക്കും?

രണ്ട് ഗ്രൗണ്ട് സ്റ്റാഫിനും ഒരു പ്ലംബര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചരിക്കുന്നതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 08:59 PM IST
  • ടൂര്‍ണമെന്റിന്റെ വേദിയായ നിശ്ചിയിച്ചിരുക്കുന്ന മുംബൈയിലെ Wankhede യില്‍ മൂന്ന് സ്റ്റേഡിയം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
  • ഏപ്രില്‍ പത്തിന് ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് മുംബൈയില്‍ ഏറ്റമുട്ടുക.
  • ഏപ്രില്‍ 9നാണ് ഐപിഎല്‍ 2021 സീസണ്‍ ആരംഭിക്കുക.
  • ചെന്നൈയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലളൂരുവുമാണ് ഏറ്റമുട്ടുന്നത്.
IPL 2021 : വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്, ഐപിഎല്‍ മത്സര വേദിയല്‍ നിന്ന് മുംബൈയെ ഒഴിവാക്കിയേക്കും?

Mumbai : IPL 2021 സീസണ്‍ ആരംഭിക്കാന്‍ നാളുകള്‍ ബാക്കി നില്‍ക്കവെ വേദിയുടെ തീരുമാനത്തില്‍ BCCI ക്ക് ആശങ്ക. നിലവില്‍ ഇന്ത്യയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്ന രണ്ടാം കോവിഡ് തരംഗം (Second Covid Wave) വീണ്ടും മുംബൈ നഗരത്തെ പിടിച്ചു കുലുക്കകയാണ്. അതിനിടെ ടൂര്‍ണമെന്റിന്റെ വേദിയായ നിശ്ചിയിച്ചിരുക്കുന്ന മുംബൈയിലെ  Wankhede യില്‍ മൂന്ന് സ്റ്റേഡിയം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രണ്ട് ഗ്രൗണ്ട് സ്റ്റാഫിനും ഒരു പ്ലംബര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചരിക്കുന്നതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ALSO READ : IPL 2021: Covid വ്യാപനം മത്സരങ്ങളെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി

അതിനിടെ മുംബൈയില്‍ കോവിഡ് വ്യാപിക്കുന്നത് വീണ്ടും വര്‍ധിച്ചിരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ വാങ്കഡെ തന്നെ നടത്തണോ എന്ന് ബിസിസിഐ വീണ്ടും ആലോചിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വേദി മാറ്റുന്നില്ലെ എന്ന് അറിയിച്ചിരുന്നു. പക്ഷെ വാങ്കഡെയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന കോവിഡ് കണക്കുകള്‍ ടൂര്‍ണമെന്റ് വേദി മാറ്റി ആലോചിക്കാന്‍ വീണ്ടും സാധ്യത ഉണ്ട്.

ALSO READ : IPL 2021 : Chennai Super Kings ന്റെ ജേഴ്സിയില്‍ മദ്യത്തിന്റെ പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് Moeen Ali, താരത്തിന്റെ ആവശ്യം അംഗീകരിച്ച് ടീം

ഏപ്രില്‍ 10നാണ് ഐപിഎല്‍ 2021 സീസണിലെ ആദ്യ മത്സരം നടക്കുന്നത്. വാങ്കഡെ പത്ത് മത്സരങ്ങള്‍ക്കാണ് വേദിയാകുന്നത്. എന്നാല്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോള്‍ നിലവിലെ കോവിഡ് ഡാഹചര്യം മത്സരം സുഗമമായി സംഘടിപ്പിക്കുന്നതിനെ ബാധിക്കാന്‍ സാധ്യത ഉണ്ട്.

ഏപ്രില്‍ പത്തിന് ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് മുംബൈയില്‍ ഏറ്റമുട്ടുക. ഏപ്രില്‍ 9നാണ് ഐപിഎല്‍ 2021 സീസണ്‍ ആരംഭിക്കുക. ചെന്നൈയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലളൂരുവുമാണ് ഏറ്റമുട്ടുന്നത്.

ALSO READ : IPL 2021 : രോഹിത്തും സംഘവും ചെന്നൈയിലെത്തി, വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുവിനെ നേരിടാൻ തയ്യറെടുപ്പിൽ മുംബൈ ഇന്ത്യൻസ്

മഹാരാഷ്ട്രയിലെ കോവിഡ് കേസ് അനിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നിലവില്‍ ബിസിസിഐ വേദി മാറ്റത്തെ കുറിച്ച് ചിന്തക്കാന്‍ വീണ്ടും ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ രാത്രി കര്‍ഫ്യൂ, വാരാന്ത്യങ്ങളില്‍ ലോക്ഡൗണും പ്രഖ്യാപിച്ചുരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News