IPL 2021 KKR vs DC : ലക്ഷ്യം പ്ലേ ഓഫ്, ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈജഡേഴ്സിന് ജയം

Delhi Capitals vs Kolkata Knight Riders - ഡൽഹി ഉയർത്തിയ ചെറിയ സ്കോർ പിന്തുടർന്ന കൊൽക്കത്ത (KKR) മൂന്ന് വിക്കറ്റിനാണ് ജയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 08:29 PM IST
  • ഡൽഹി ഉയർത്തിയ ചെറിയ സ്കോർ പിന്തുടർന്ന KKR മൂന്ന് വിക്കറ്റിനാണ് ജയിച്ചത്.
  • ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഓവറിൽ 127 റൺസാണ് എടുക്കാൻ സാധിച്ചത്.
  • 128 റൺസ് വിജയലക്ഷ്യം കെകെആർ ഏഴ് വിക്കറ്റ നഷ്ടത്തിലാണ് നേടിയത്.
IPL 2021 KKR vs DC : ലക്ഷ്യം പ്ലേ ഓഫ്, ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈജഡേഴ്സിന് ജയം

Sharjah : ഐപിഎല്ലിൽ പ്ലേ ഓഫ് (IPL Playoffs) സാധ്യത നിലനിർത്താനുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (Delhi Capitals vs Kolkata Knight Riders) തോൽപിച്ചു. ഡൽഹി ഉയർത്തിയ ചെറിയ സ്കോർ പിന്തുടർന്ന കൊൽക്കത്ത (KKR) മൂന്ന് വിക്കറ്റിനാണ് ജയിച്ചത്.

സ്കോർ - ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഓവറിൽ 127 റൺസാണ് എടുക്കാൻ സാധിച്ചത്. 128 റൺസ് വിജയലക്ഷ്യം കെകെആർ ഏഴ് വിക്കറ്റ നഷ്ടത്തിലാണ് നേടിയത്.

ALSO READ : IPL 2021 RR vs SRH : സഞ്ജു ഇന്നും കളിച്ചു, രാജസ്ഥാൻ ഇന്നും തോറ്റു

100 റൺസിന്റെ താഴെ ഒതുങ്ങിയേക്കാവുന്ന ഡൽഹിയുടെ സ്കോർ 100 കടക്കാൻ സാധിച്ചത് നായകൻ റിഷഭ് പന്തിന്റെ പ്രകടനത്തെ തുടർന്നായിരുന്നു. അവസാന ഓവർ വരെ ബാറ്റ് പന്ത് നേടിയ 39 റൺസാണ് ടീമിന്റെ സ്കോർ 100 കടത്തിയത്.

പരിചയ സമ്പന്നരായ സ്റ്റീവ് സ്മിത്തും ശിഖർ ധവാനും മെല്ലെ ഇന്നിങ്സ് തുടക്കമിട്ടെങ്കിലും ഓരോ ഇടവേളകളിലായി ഡൽഹിയുടെ വിക്കറ്റുകൾ നഷ്ടമായതായിരുന്നു ബാറ്റിങിൽ നേരിട്ട വെല്ലുവിളി. ആകെ മൂന്ന് താരങ്ങൾ മാത്രം ഡൽഹിക്കായി രണ്ടക്കം നേടിയത്. കൂടാതെ ഡൽഹി ഇന്നിങ്സിൽ ഒരു സിക്സറുകൾ പോലും പിറക്കാതിരുന്നത് മറ്റൊരു വിചിത്രവുമായിരുന്നു.

ASLO READ : Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും

മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്ത വിക്കറ്റുകൾ കാത്തി സൂക്ഷിക്കാൻ അൽപം ബുദ്ധിമുട്ടി. ആദ്യ രണ്ട് വിക്കറ്റ് 5 ഓവറികൾക്കുള്ളിൽ നഷ്ടമായതോടെ കെകെആർ അൽപം പ്രതിരോധത്തിലാകുകയും കരുതലോട് ബാറ്റ് വീശുകയും ചെയ്തു. തുടരെ തുടരെ രണ്ട് താരങ്ങൾ പവലിയനിലേക്ക് തിരിച്ചപ്പോൾ ടീം ഒന്നും കൂടി പ്രതിരോധത്തിലായി.

ശേഷം നിതീഷ് റാണ അൽപം ക്ഷമയോടെ ബാറ്റ് വീശി കെകെആറിന് പ്ലേ ഓഫ് പ്രവേശനത്തിന് കൂടുതൽ പ്രതീക്ഷ നൽകുകയും ചെയ്തു. റാണ 27 പന്തിൽ രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും അടക്കം 36 റൺസെടുത്തു. കൊൽക്കത്തക്കായി കുറഞ്ഞ റൺറേറ്റിൽ രണ്ട് വിക്കറ്റും 21 റൺസും എടുത്ത സുനിൽ നേരേനാണ് മാൻ ഓഫ് ദി മാച്ച്. കെകെആറിന് വേണ്ടി മലയാളി താരം സന്ദിപ് വാര്യർ ആദ്യമായി ജേഴ്സി അണിയുകയുകയും ചെയ്തു.

ALSO READ : IPL 2021 KKR vs CSK : അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലർ, ലാസ്റ്റ് ബോളിൽ ചെന്നൈക്ക് ജയം

ജയത്തോടെ കൊൽക്കത്ത പത്ത് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തും. ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടുന്നു. ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News