IPL 2021 : ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുക Kolkata Knight Riders, ഡൽഹിയെ മറികടന്നത് ഒരു ത്രില്ലർ മത്സരത്തിനൊടുവിൽ

ഷാർജയിലെ ബോളിങ് അനുകൂല പിച്ചിൽ ഡൽഹിയുടെ ആക്രമണത്തെ തരണം ചെയ്താണ് കൊൽക്കത്ത ഐപിഎൽ 14-ാം സീസണിന്റെ ഫൈനലിലേക്ക് കൊൽക്കത്ത പ്രവേശിച്ചിരിക്കന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 12:23 AM IST
  • മൂന്ന് വിക്കറ്റിന് മറികടന്നാണ് കൊൽക്കത്ത ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ഇറങ്ങുന്നത്.
  • ഷാർജയിലെ ബോളിങ് അനുകൂല പിച്ചിൽ ഡൽഹിയുടെ ആക്രമണത്തെ തരണം ചെയ്താണ് കൊൽക്കത്ത ഐപിഎൽ 14-ാം സീസണിന്റെ ഫൈനലിലേക്ക് കൊൽക്കത്ത പ്രവേശിച്ചിരിക്കന്നത്.
  • ഒരുഘട്ടത്തിൽ ജയം ഡൽഹിക്കൊപ്പമാണ് കരുതിയ നിമിഷമാണ് ആരു പ്രതീക്ഷക്കാത്തവിധം കൊൽക്കത്ത ജയം ഉയരങ്ങളിലേക്കെത്തിയത്.
IPL 2021 : ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുക Kolkata Knight Riders, ഡൽഹിയെ മറികടന്നത് ഒരു ത്രില്ലർ മത്സരത്തിനൊടുവിൽ

Sharjah : ഒമ്പത് സീസണുകൾക്ക് ശേഷം ഐപിഎൽ ഫൈനലിലേക്ക് പ്രേവശിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടാം ക്വാളിഫയറിൽ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് മറികടന്നാണ് കൊൽക്കത്ത ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ഇറങ്ങുന്നത്.

ഷാർജയിലെ ബോളിങ് അനുകൂല പിച്ചിൽ ഡൽഹിയുടെ ആക്രമണത്തെ തരണം ചെയ്താണ് കൊൽക്കത്ത ഐപിഎൽ 14-ാം സീസണിന്റെ ഫൈനലിലേക്ക് കൊൽക്കത്ത പ്രവേശിച്ചിരിക്കന്നത്. ഒരുഘട്ടത്തിൽ ജയം ഡൽഹിക്കൊപ്പമാണ് കരുതിയ നിമിഷമാണ് ആരു പ്രതീക്ഷക്കാത്തവിധം കൊൽക്കത്ത ജയം ഉയരങ്ങളിലേക്കെത്തിയത്.

ALSO READ : IPL 2021 Playoffs : ആർസിബിക്കായി വിരാട് കോലിയുടെ കിരീട നേട്ടം ഇനി സ്വപ്നത്തിൽ മാത്രം, എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം

രണ്ട് പന്തിൽ ആറ് റൺസ് എന്ന് നിലയിൽ നിൽക്കുമ്പോൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന് കൊൽക്കത്ത ആരാധകർ പോലും ഉറപ്പിച്ചിട്ടുണ്ടാകും. അവിടെ നിന്നാണ് രാഹുൽ ത്രിപാഠി കെകെആറിന് 9 സീസണുകൾക്ക് ശേഷം വീണ്ടും ഒരു ഫൈനൽ സമ്മാനിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെ എടുക്കാൻ സാധിച്ചുള്ളു. 150 റൺസിൽ താഴെ ഷാർജയിൽ പ്രതിരോധിക്കാൻ അൽപം പ്രയാസമാണെങ്കിലും ഡൽഹി അത് ഒരു സമയത്ത് കൊൽക്കത്തയുടെ ഫൈനൽ മോഹത്തെ തല്ലികെടുത്തും വിധമായിരുന്നു അവസാന മൂന്ന് ഓവറുകൾ എറിഞ്ഞത്. അതിനിടെ റൺസൊന്നും എടുക്കാതെ നാല് താരങ്ങളാണ് പവലിയനിലേക്ക് മടങ്ങിയത്. എന്നിട്ടും ഒരു ബോൾ ബാക്കി നിർത്തിയാണ് ത്രിപാഠി കെകെആറിന് ഫൈനലിൽ എത്തിച്ചത്.

ALSO READ : IPL 2021 Playoff : ധോണിയുടെ ഫിനിഷിങിൽ Chennai Super Kings ഐപിഎൽ ഫൈനലിൽ

മറുപടി ബാറ്റിങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് യുവതാരങ്ങളായ ശുഭ്മാൻ ഗില്ലും വെങ്കടേശ് ഐയ്യരും നൽകിയത്. കൊൽത്തയുടെ സ്കോർഡ 96 നിൽക്കവെ വങ്കടേശ് പുറത്തായതോടെ ഡൽഹി മത്സരം തങ്ങളുടെ കൈയ്യിലേക്ക് ഒതുക്കാൻ ശ്രമിച്ചു. 

15-ാം ഓവറിൽ നിതീഷ് റാണയും കൂടി പുറത്തായതോടെ കെകെആറിന് മുകളിലേക്ക് സമ്മർദം വർധിക്കുകയും ചെയ്തു. തുടർന്നാണ് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഉൾപ്പെടെ നാല് കൊൽക്കത്ത താരങ്ങൾ പൂജ്യരായി ഡ്രസ്സിങ് റൂമിലെത്തിയത്. എന്നിരുന്നാലും രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ അവസാന ഓവറിലെ 5-ാം പന്തിൽ രാഹുൽ ത്രിപാഠി സിക്സർ പറത്തി കൊൽക്കത്ത ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

ALSO READ : IPL 2021 : ഇനി കൊട്ടികലാശം, ആരാകും ഐപിഎൽ 14-ാം സീസൺ കിരീടത്തിൽ മുത്തമിടുക?

ഒക്ടോബർ 15 വെള്ളിയാഴ്ചാണ് ഐപിഎൽ ഫൈനൽ. 14 സീസണിൽ എട്ട് ഫൈനലിൽ പ്രവേശിച്ചിട്ടുള്ള ചെന്നൈ ഇതുവരെ നേടിയിരിക്കുന്നത് 3 കപ്പുകളാണ്. കൊൽക്കത്തയാകട്ടെ ആകെ ഫൈനലിൽ പ്രവേശിച്ച രണ്ട് സീസണിലും കപ്പ് സ്വന്തമാക്കകയും ചെയ്തിട്ടുണ്ട്. അതിൽ 2012 ചെന്നൈ തകർത്താണ് ആദ്യ ഐപിഎൽ കിരീടം കെകെആർ സ്വന്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News