IPL 2021 Auction: അടിസ്ഥാന വില വെറും ഒന്നരക്കോടി , എന്നാല്‍ 14 കോടി മുടക്കി Punjab Kings സ്വന്തമാക്കിയ ആ താരം അര്?

IPL 2021 താര ലേലത്തില്‍  വിസ്മയമായത് ഒരു ഓസ്‌ട്രേലിയന്‍ യുവതാരമാണ്. വെറും ഒന്നരക്കോടിഎന്ന അടിസ്ഥാന വിലയില്‍നിന്നും താരം ലേലത്തില്‍ പോയത്  14 കോടിയ്ക്കാണ്...!!

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 12:14 AM IST
  • ഇത്തവണത്തെ IPL ഫ്രാഞ്ചൈസികളുടെ കണ്ണുടക്കിയ താരമാണ് ജൈ റിച്ചാര്‍ഡ്‌സണ്‍ (Jhye Richardson).
  • അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും മൂന്ന് വര്‍ഷത്തെ പരിചയം മാത്രമുള്ള ഓസ്‌ട്രേലിയന്‍ (Australia) യുവതാരത്തിനായി കടുത്ത പോരാട്ടമാണ് നടന്നത്.
IPL 2021 Auction: അടിസ്ഥാന വില വെറും ഒന്നരക്കോടി , എന്നാല്‍  14 കോടി മുടക്കി Punjab Kings സ്വന്തമാക്കിയ ആ താരം അര്?

Cheenai: IPL 2021 താര ലേലത്തില്‍  വിസ്മയമായത് ഒരു ഓസ്‌ട്രേലിയന്‍ യുവതാരമാണ്. വെറും ഒന്നരക്കോടിഎന്ന അടിസ്ഥാന വിലയില്‍നിന്നും താരം ലേലത്തില്‍ പോയത്  14 കോടിയ്ക്കാണ്...!!

ഇത്തവണത്തെ IPL ഫ്രാഞ്ചൈസികളുടെ കണ്ണുടക്കിയ താരമാണ്   ജൈ റിച്ചാര്‍ഡ്‌സണ്‍ (Jhye Richardson). അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും മൂന്ന് വര്‍ഷത്തെ പരിചയം മാത്രമുള്ള ഓസ്‌ട്രേലിയന്‍  (Australia) യുവതാരത്തിനായി കടുത്ത പോരാട്ടമാണ് നടന്നത്.

ജൈ റിച്ചാര്‍ഡ്‌സണെ സ്വന്തമാക്കാന്‍ വിരാട്  കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരടക്കം  (RCB) മൂന്ന് ഫ്രാഞ്ചൈസികളാണ്  മത്സരിച്ചത്. ഒടുക്കം,  14 കോടി മുടക്കാന്‍ തയ്യാറായ പഞ്ചാബ് കിംഗ്‌സാണ് ( Punjab Kings) ലേലത്തില്‍ വിജയിച്ചത്. Punjab Kings, RCB, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളാണ് ജൈ റിച്ചാര്‍ഡ്‌സണിനായി വല വീശിയത്.

വന്‍ തുക മുടക്കി  24 കാരനായ റിച്ചാര്‍ഡ്‌സണെ  Punjab Kings സ്വന്തമാക്കിയതിന് പിന്നില്‍ വലിയ കാരണമുണ്ട്.

Also read: IPL Auction 2021: Chris Morris ഏറ്റവും കൂടുതൽ മൂല്യമുള്ള കളിക്കാരൻ, 16.25 കോടി രൂപയ്ക്ക് ഇനി Rajasthan Royals നൊപ്പം കളിക്കും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ യുവതാരം പുതുമുഖമാണെങ്കില്‍ ബിഗ് ബാഷ് ലീഗിലെ വലം കൈയന്‍ തീപ്പൊരി ബൗളറാണ്  ജൈ റിച്ചാര്‍ഡ്‌സണ്‍. കഴിഞ്ഞ സീസണില്‍ പെര്‍ത്ത് സ്‌ക്രോച്ചേര്‍സിനായി 29 വിക്കറ്റാണ് താരം നേടിയത്. റിച്ചാര്‍ഡ്‌സന്‍റെ മികവില്‍ സ്‌ക്രോച്ചേഴ്‌സ് ലീഗിലെ ഫൈനലിലെത്തിയിരുന്നു. ഇതാണ് ഒന്നരക്കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന റിച്ചാര്‍ഡ്‌സണെ സ്വന്തമാക്കാന്‍   ഫ്രാഞ്ചൈസികളുടെ മത്സരം നടന്നത്. ഒടുക്കം 14 കോടി മുടക്കി  പഞ്ചാബ് കിംഗ്സ് താരത്തെ സ്വന്തമാക്കുകയും ചെയ്തു.

Also read: IPL 2021 Auction: IPL താരലേലം ഇന്ന്, ആവേശത്തോടെ താരങ്ങള്‍

അതേസമയം,  2021 സീസണിലേക്കുള്ള താരലേലത്തിലെ  റെക്കോഡ് തുക  ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനാണ് ഇത്തവണ ലഭിച്ചത്. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ് തുക. 16 കോടി രൂപ. ഡല്‍ഹി ടീമാണ് യുവിയെ മുന്‍പ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News