IPL 2020: ചെന്നൈയുടെ ലക്ഷ്യം 163 റണ്‍സ്, മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടം

ജാര്‍ഖണ്ഡ് താരം സൗരഭവ് തിവാരിയുടെ വരവാണ് മുംബൈ ഇന്ത്യന്‍സില്‍ ശ്രദ്ധേയം.

Last Updated : Sep 19, 2020, 09:42 PM IST
  • ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്.
  • ഡ്വെയിൻ ബ്രാവോയുടെയും സുരേഷ് റെയ്നയുടെയും അഭാവമാണ് ചെന്നൈ ടീമില്‍ ശ്രദ്ധേയം.
IPL 2020: ചെന്നൈയുടെ ലക്ഷ്യം 163 റണ്‍സ്, മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(Indian Premier League)ന്റെ പതിമൂന്നാം സീസണ്‍ മത്സരത്തില്‍ രണ്ടാമത്ത് ബാറ്റിംഗിനിറങ്ങുന്ന ചെന്നൈയുടെ ലക്ഷ്യം 163 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്.

IPL 2020: ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി എത്തുമ്പോൾ നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) നായകന്‍  ധോണി മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ കുതിച്ചുകയറിയ ടീമിന് ക്യാപ്റ്റന്‍  രോഹിത് ശര്‍മ്മ(12), ക്വിന്റണ്‍ ഡിക്കോക്ക് (33) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. പതിനൊന്നാം ഓവറിലെ അവസാന ബോളിലായിരുന്നു മൂന്നാമത്തെ വിക്കറ്റ് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് ഇതോടെ കളിയില്‍ നിന്നും പുറത്തായി. 16 ബോളുകളിലായി 17 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

IPL 2020: അബുദാബിയിലെ ക്യാമ്പില്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍; താരം മുംബൈ ടീമിലേക്ക്...

പതിനാലാം ഓവറിലെ ആദ്യ ബോളിലാണ്  മുംബൈ ഇന്ത്യന്‍സിന്  നാലാമത്തെ വിക്കറ്റ് നഷ്ടമാകുന്നത്. പുറത്താകുമ്പോള്‍ സൗരവ് തിവാരി നേടിയിരുന്നത് 31 ബോളില്‍ 42 റണ്‍സായിരുന്നു. ഇതേ ഓവറില്‍ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya)യ്ക്ക് വിക്കറ്റ് നഷ്ടമായത്. ഒന്‍പത് ബോളില്‍ 14 റണ്‍സായിരുന്നു പാണ്ഡ്യയുടെ നേട്ടം. ഡ്വെയിൻ ബ്രാവോയുടെയും സുരേഷ് റെയ്നയുടെയും അഭാവവും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ മുരളി വിജയിനെ ഒപ്പണറായി ഉള്‍പ്പെടുത്തിയതുമാണ് ചെന്നൈ ടീമില്‍ ശ്രദ്ധേയം.

IPL 2020: ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ക്യാപ്റ്റനാക്കാൻ ഉദ്ദേശിച്ചത് ധോണിയെയല്ല, വീരുവിനെയായിരുന്നു

കരിബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പരിക്കിന്‍റെ ലക്ഷണങ്ങള്‍ കാട്ടിയ ബ്രാവോ ബോളിംഗില്‍ നിന്ന് പിന്മാറിയിരുന്നു. സാം കറൻ, ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, സാം കറൻ, ലുങ്കി എൻഗിഡി എന്നിവരാണ് ചെന്നൈയുടെ വിദേശ താരങ്ങൾ. ജാര്‍ഖണ്ഡ് താരം സൗരഭവ് തിവാരിയുടെ വരവാണ് മുംബൈ ഇന്ത്യന്‍സി(Mumbai Indians)ല്‍ ശ്രദ്ധേയം. ഓസീസ് പേസ് ബോളര്‍ ജയിംസ് പാറ്റിന്‍സനും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ക്വിന്റൻ ഡികോക്ക്, കീറൻ പൊള്ളാർഡ്, ജയിംസ് പാറ്റിൻസൻ, ട്രെന്റ് ബൗൾട്ട് എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. 

COVID 19 പരിശോധനകള്‍ക്ക് മാത്രം BCCIയ്ക്ക് ചിലവ് 10 കോടി!!

ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാർ ജാദവ്, മഹേന്ദ്ര സിംഗ് ധോണി (MS Dhoni) (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, സാം കറൻ, ദീപക് ചാഹർ, പിയൂഷ് ചാവ്‌ല, ലുങ്കി എൻഗിഡി.

മുംബൈ ടീം: രോഹിത് ശര്‍മ (Rohit Sharma) (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക്, സൂര്യകുമാർ യാദവ്, സൗരഭ് തിവാരി, ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കീറൻ പൊള്ളാർഡ്, ജയിംസ് പാറ്റിൻസൻ, രാഹുൽ ചാഹർ, ട്രെന്റ് ബൗൾട്ട്, ജസ്പ്രീത് ബുമ്ര.

Trending News