Rishab Pant: റിഷഭ് പന്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; ഡല്‍ഹിയിലേക്ക് ഉടന്‍ മാറ്റില്ല

Rishab Pant Health Update: ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും റിഷഭിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. റിഷഭിൻറെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 12:49 PM IST
  • ഇന്ത്യൻ ക്രിക്കറ്റർ റിഷഭ് പന്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്.
  • ആശുപത്രി വൃത്തങ്ങൾ തന്നെയാണ് പന്തിന്റെ ആരോ​ഗ്യനിലയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
  • ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് റിഷഭ് പന്ത് ചികിത്സയിലുള്ളത്.
Rishab Pant: റിഷഭ് പന്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; ഡല്‍ഹിയിലേക്ക് ഉടന്‍ മാറ്റില്ല

ന്യൂഡൽഹി: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റർ റിഷഭ് പന്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്. ആശുപത്രി വൃത്തങ്ങൾ തന്നെയാണ് പന്തിന്റെ ആരോ​ഗ്യനിലയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് റിഷഭ് പന്ത് ചികിത്സയിലുള്ളത്. വിദഗ്ധ ചികിത്സക്കായി റിഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ ആരോ​ഗ്യനില മെച്ചപ്പെട്ടതിനാൽ തല്‍ക്കാലും അദ്ദേഹം ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ തന്നെ തുടരും.

അമ്മ സരോജ പന്തും സഹോദരി സാക്ഷിയും ആശുപത്രിയിലുണ്ട്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദര്‍ശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് പന്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തട്ടെ എന്നും ഇരുവരും പറഞ്ഞു. ക്രിക്കറ്റ് താരം നിതീഷ് റാണയും റിഷഭ് പന്തിനെ സന്ദർശിച്ചിരുന്നു. 

Also Read: Rishabh Pant accident: അപകടത്തിൽപ്പെട്ട് കത്തിയമർന്ന് റിഷഭ് പന്തിന്റെ കാർ- ചിത്രങ്ങൾ

അമ്മയ്ക്ക് സർപ്രൈസ് നൽകാനും പുതുവർഷം ആഘോഷിക്കാനുമായി റൂർക്കിയിലേക്ക് പോകുന്നതിനിടെയാണ് പന്തിന് അപകടമുണ്ടാകുന്നത്.  അപകടത്തിൽ ​പന്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. നെറ്റിയിലേറ്റ പരിക്കിന് പന്തിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഉറങ്ങി പോയതാണ് അപകട കാരണം. ഡിവൈഡറിലിടിച്ച് മറിഞ്ഞ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ നെറ്റിയിലും കാലിനും പുറത്തും പന്തിന് പരിക്കേറ്റിരുന്നു. പുറത്ത് പൊള്ളലുമേറ്റിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News