Mumbai : ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി (Virat Kohli) കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിച്ചു. താരം തന്നെ ഇക്കാര്യം അറിയിച്ച് ഇൻസ്റ്റാഗ്രാം (Instagram) പേജിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുകന്നത്. കഴിയുന്നതിൽ വേഗം വാക്സിൻ എടുത്ത് സുരക്ഷിതരാകൂ എന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിക്കുകയും ചെയ്തു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അതിന് ശേഷമുള്ള ഇംഗ്ലണ്ട് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പാണ് താരം കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ഇഷാന്ത് ശർമയും അജിങ്ക്യ രഹാനെയും ശിഖർ ധവാനും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഭാര്യയ്ക്കൊപ്പമെത്തിയാണ് ഇഷാന്ത് വാക്സിൻ സ്വീകരിച്ചത്.
Thankful for this and grateful for all the essential workers. Happy to see the smooth running of the facility & management.
Let’s all get vaccinated at the earliest. #GetVaccinated #CovidVaccine pic.twitter.com/3wRHeBwvTP
— Ishant Sharma (@ImIshant) May 10, 2021
ALSO READ : Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ സംഭാവന നൽകി Anushka Sharma യും Virat Kohli യും
കഴിഞ്ഞ ആഴ്ചയിൽ കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമായും ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള ക്യാമ്പയിൻ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ഇരുവരും 2 കോടി രൂപ സംഭാവന ചെയ്തു. ക്യാമ്പയിൻ ആരംഭിച്ച് ഉടൻ ഏകദേശം 3.6 കോടി രൂപ ലഭിക്കുക ചെയ്തു.
ALSO READ : Rajasthan Royals താരം ചേതൻ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സമയത്ത് കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക് 2 കോടി രൂപ നല്കിയതിനോടൊപ്പം തന്നെ കേട്ടോയിൽ #InThisTogether എന്ന പേരിൽ ഒരു ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ടെന്ന് അനുഷ്‌ക ശർമ്മ തന്നെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടു.
ഏഴു ദിവസങ്ങളിലേക്കാണ് കെയറ്റോയിൽ ആരംഭിച്ച ഫണ്ട് റൈസർ പ്രവർത്തിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന പണം ഓക്സിജൻ ക്ഷാമം പരിഹരിക്കാനും, ചികിത്സയ്ക്ക് ആളുകളെ എത്തിക്കാനും, വാക്‌സിനേഷൻ ബോധവത്കരണത്തിനും മറ്റുമായി ഉപയോഗിക്കുമെന്നും അനുഷ്‌കയും വിരാടും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA