IND vs ZIM : ഇന്ത്യയുടെ സിംബാബ്വെ പര്യടനം; സഞ്ജു ടീമിൽ; രോഹിത്തിനും കോലിക്കും വിശ്രമം

, India vs Zimbabwe Indian Squad ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ രാഹുലിന് പുറമെ ദീപക് ഹൂഡയും ആവേഷ് ഖാനും സ്റ്റാൻഡ്ബൈ താരങ്ങളായ അക്സർ ദീപക് ചഹറുമാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 10:30 PM IST
  • ഏഷ്യ കപ്പിന് മുന്നോടിയായിട്ടുള്ള പരമ്പരയിൽ നിന്ന് ഇന്ത്യൻ ടീം നായകൻ രോഹിത ശർമയ്ക്കും വിരാട് കോലിക്കും വിശ്രമം നൽകി.
  • പകരം കെ.എൽ രാഹുൽ ടീമിനെ നയിക്കും.
  • ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ രാഹുലിന് പുറമെ ദീപക് ഹൂഡയും ആവേഷ് ഖാനും സ്റ്റാൻഡ്ബൈ താരങ്ങളായ അക്സർ ദീപക് ചഹറുമാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.
  • ശിഖർ ധവാൻ വൈസ് ക്യാപ്റ്റൻ.
IND vs ZIM  : ഇന്ത്യയുടെ സിംബാബ്വെ പര്യടനം; സഞ്ജു ടീമിൽ; രോഹിത്തിനും കോലിക്കും വിശ്രമം

ന്യൂ ഡൽഹി : ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിനുള്ള ഏകദിന ടീമനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ഏഷ്യ കപ്പിന് മുന്നോടിയായിട്ടുള്ള പരമ്പരയിൽ നിന്ന് ഇന്ത്യൻ ടീം നായകൻ രോഹിത ശർമയ്ക്കും വിരാട് കോലിക്കും വിശ്രമം നൽകി. പകരം കെ.എൽ രാഹുൽ ടീമിനെ നയിക്കും. ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ രാഹുലിന് പുറമെ ദീപക് ഹൂഡയും ആവേഷ് ഖാനും സ്റ്റാൻഡ്ബൈ താരങ്ങളായ അക്സർ ദീപക് ചഹറുമാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. 

ശിഖർ ധവാൻ വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണിന് പുറമെ ഇഷാൻ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ. പരിക്കും കോവിഡിനെ തുടർന്ന് നിരവധി മത്സരങ്ങളിൽ നിന്നും വിട്ട് മാറി നിന്ന കെ.എൽ രാഹുൽ ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിരിക്കുന്നത്. 

ALSO READ : Aisa Cup 2022 : ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ഇഷാനുമില്ല; ബുമ്രയ്ക്ക് പരിക്ക്

ഇന്ത്യൻ സ്ക്വാഡ്: കെ.എൽ രാഹുൽ, ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ്ദ കൃഷ്ണ, മുഹമ്മദ് സിറാജ്. ദീപക് ചഹർ

മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് സിംബാബ്വെയ്ക്കെതിരയുള്ളത്. ഓഗസ്റ്റ് 18, 20, 22 തീയതികളിലായിട്ടാണ് മത്സരങ്ങൾ. സിംബാവെയുടെ തലസ്ഥാനമായ ഹരാരെയിൽ വെച്ചാണ് മത്സരം. 2016ലാണ് ഇന്ത്യയും സിംബാബ്വെയും ഏറ്റവും അവസാനം നേർക്കുനേരെത്തിട്ടുള്ളത്. അന്ന് മൂന്ന് മത്സരങ്ങളുടെ ട്വിന്റി20 പരമ്പരയിൽ ഇന്ത്യ ആഫ്രിക്കൻ ടീമിനെ 2-1ന് തകർത്തിരുന്നു. 

ALSO READ : IND vs WI : അവിടെയും കണ്ടു ഇവിടെയും കണ്ടു... കുമ്പിടിയാ കുമ്പിടി... അർഷ്ദീപിന്റെ ജേഴ്സി അണിഞ്ഞ് സൂര്യകുമാറും അവേഷും; സോഷ്യൽ മീഡിയയിൽ ട്രോളും

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സംഘം

രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ആർ. ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ. ശ്രയസ് ഐയ്യർ, അക്സർ പട്ടേൽ, ദീപക് ചഹർ എന്നിവരെ സ്റ്റാൻഡിബൈ താരങ്ങളായി ടീമിൽ നിലനിർത്തിട്ടുണ്ട്.

ഓഗസ്റ്റ് 27ന് ശ്രീലങ്ക അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ഏഷ്യ കപ്പിന് തുടക്കം കുറിക്കുക. ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഓഗസ്റ്റ് 28ന് നടക്കും. യുഎഇയിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബായ്, ഷാർജാ സ്റ്റേഡിയങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും. സെപ്റ്റംബർ 11ന് ഫൈനൽ സംഘടിപ്പിക്കും. 

ഗ്രൂപ്പ് എ യിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യത നേടുന്ന മറ്റൊരു ടീമും പങ്കെടുക്കും. ശ്രീലങ്കയ്ക്കും അഫ്ഗാനും പുറമെ ബംഗ്ലാദേശാണ് ഗ്രൂപ്പ് ബിയിലുള്ള ടീമുകൾ. ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീം സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. സൂപ്പർ 4 ൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മലാണ് സെപ്റ്റംബർ 11ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ദുബായ് വെച്ചാണ് ഫൈനൽ സംഘടിപ്പിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News