IND vs NZ : മഴ രക്ഷിച്ചു; മൂന്നാം ടി20 ഉപേക്ഷിച്ചു; ഇന്ത്യക്ക് പരമ്പര

India vs New Zeland T20 Match മഴയെ തുടർന്ന് പരമ്പരയിലെ ആദ്യത്തെ മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു

Written by - Jenish Thomas | Last Updated : Nov 22, 2022, 05:15 PM IST
  • ന്യൂസിലാൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 75 എന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് രക്ഷയായി മഴയെത്തുന്നത്.
  • മൂന്നാമത്തെ ടി20യും മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 0-1ത്തിന് ഇന്ത്യ സ്വന്തമാക്കി.
  • പരമ്പരയിൽ ബേ ഓവലിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ മാത്രമാണ് കളി പൂർണമായും നടന്നത്.
IND vs NZ : മഴ രക്ഷിച്ചു; മൂന്നാം ടി20 ഉപേക്ഷിച്ചു; ഇന്ത്യക്ക് പരമ്പര

നാപ്പിയർ : ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി20 പരമ്പരയിലെ മൂന്നാം ടി20 മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചു. ന്യൂസിലാൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 75 എന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് രക്ഷയായി മഴയെത്തുന്നത്. മൂന്നാമത്തെ ടി20യും മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 0-1ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിൽ ബേ ഓവലിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ മാത്രമാണ് കളി പൂർണമായും നടന്നത്. 

ആദ്യത്തെ മത്സരം പൂർണമായും ഒഴിവാക്കുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ സെഞ്ചുറി ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. തുടർന്ന് ഇന്നത്തെ മത്സരവും കൂടി മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഹാർദിക് പാണ്ഡ്യ തന്റെ ക്യാപ്റ്റൻസി കരിയറിലെ രണ്ടാമത്തെ പരമ്പരയും സ്വന്തമാക്കി. കൂടാതെ തുടർച്ചയായി പത്ത് പരമ്പരകളുടെ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്

ALSO READ : IND vs NZ : സൂര്യ കുമാറിന്റെ താണ്ഡവം; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ജയം

മത്സരത്തിൽ ആദ്യം ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ കെയിൻ വില്യംസണിന് പകരം പേസർ ടിം സൗത്തിയാണ് ആതിഥേയരെ അവസാന മത്സരത്തിൽ നയിച്ചത്. എന്നാൽ ഇന്ത്യയുടെ പേസ് അറ്റാക്കിൽ കിവീസിന്റെ വാലറ്റം അറ്റ് പോകുകയായിരുന്നു. പേസർമാരായ അർഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും നാല് വിക്കറ്റുകൾ വീതം നേടി. ഹർഷൽ പട്ടേലാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. ഓപ്പണർ ഡെവോൺ കോണവെയുടെയും ഗ്ലൻ ഫിലിപ്പിസ്ന്റെയും അർധ സെഞ്ചുറിയുടെ നേട്ടത്തിലാണ് കിവീസ് ഇന്ത്യക്കെതിരെ 161 റൺസ് വിജയലക്ഷ്യമുയർത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ തകർച്ചയിലൂടെയാണ് ബാറ്റിങ് ആരംഭിച്ചത്. 21ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് നായകൻ ഹാർദിക് പാണ്ഡ്യയാണ്. കൂടാതെ സൂര്യകുമാർ യാദവു കൂടി പുറത്തായതോടെ ഇന്ത്യക്ക് സമ്മർദ്ദമേറി. തുടർന്നാണ് രക്ഷയായി മഴയെത്തിയത്. റിഷഭ് പന്തും വീണ്ടും ബാറ്റിങ് പ്രകടന്നത്തിൽ നിരാശ സൃഷ്ടിച്ചു. 

നവംബർ 25നാണ് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നയിക്കുന്നത് ശിഖർ ധവാനാണ്. സഞ്ജു സാംസണിൻ ഇന്ത്യൻ സ്ക്വാഡിൽ ഇടം നേടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News