Ahmedabad : India England മൂന്നാം ടെസ്റ്റിൽ വെറും രണ്ട് ദിവസം കൊണ്ട് ജയം കണ്ടെത്തി Virat Kohli യും സംഘവും. രണ്ടാം ദിവസത്തിന്റെ അവസാനത്തെ സെക്ഷന്റെ ആദ്യം തന്നെയായിരുന്നു ഇന്ത്യ ജയം കണ്ടെത്തിയത്. വിക്കറ്റുകളുടെ പെരുമഴ ആയിരിന്നു ഇന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് വെറും 49 റൺസ് മാത്രമായിരുന്നു. Rohit Sharma യും Subhaman Gill ഉം വിക്കറ്റുകൾ ഭദ്രമാക്കി ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം നേടി കൊടുത്തു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 81 റൺസിന് Axar Patel ലും R Ashwin നും ചേർന്ന് പുറത്താക്കുകയായിരുന്നു. അക്സർ അഞ്ച് വിക്കറ്റും അശ്വിൻ 4 വിക്കറ്റും വീതം നേടി.
Smiles, handshakes & that winning feeling!
Scenes from a comprehensive win here in Ahmedabad @Paytm #INDvENG #TeamIndia #PinkBallTest
Scorecard https://t.co/9HjQB6CoHp pic.twitter.com/7RKaBYnXYf
— BCCI (@BCCI) February 25, 2021
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന് നിലയിൽ രോഹിത് ശർമയും അജിങ്ക്യ രഹാനെയും ചേർന്ന് ആരംഭിച്ച് രണ്ടാം ദിനം ബാറ്റിങ് നിരയ്ക്ക് ഒരു തരത്തിലും ശുഭകരമല്ലെന്ന് മനസ്സിലായി. 17 വിക്കറ്റുകളാണ് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്ത് വീണത്. രോഹിത്തിനെ കൂടാതെ മറ്റൊരു ബാറ്റസ്മാനെ ക്രീസൽ നിലനിർത്താൻ സമ്മതിക്കാതെ ഇംഗ്ലീഷ് ടീമിന്റെ നായകൻ ജോ റൂട്ട് സമ്മതിച്ചില്ല. രോഹിത് പുറത്തായിതിന് ശേഷം രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 33 റൺസിന്റെ ലീഡുമായി ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു 5 വിക്കറ്റ് നേടിയ ഇംഗ്ലീഷ് ടീം നായകൻ ജോ റൂട്ട്.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്ന് ആശ്വസിക്കാൻ പോലും സമയം നൽകാതെ ഇന്ത്യയുടെ സ്പിന്നിങ് ആക്രമണം ആരംഭിച്ചത്. രണ്ടാം ഇന്നിങ്സിൽ ആദ്യ ബോളിൽ തന്നെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയ സാക്ക് ക്രോവ്ലെയ് ബോൾഡാക്കുകയായിരുന്നു അക്സർ പട്ടേൽ. പിന്നീട് ഒന്ന് ശ്വസം വിടാൻ പോലും ഇന്ത്യൻ ബോളേഴ്സ് ഇംഗ്ലണ്ടിനെ സമ്മതിച്ചില്ല എന്ന് തന്നെ പറയാം. ഇന്ത്യക്കെതിരെ 5 ബൗണ്ടറി മാത്രമാണ് ഇംഗ്ലീഷ് താരങ്ങൾ നേടിയത്. മൂന്ന് താരങ്ങൾ മാത്രം രണ്ടക്കം കണ്ടു. 25 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലീഷ് ടീമിന്റെ ടോപ് സ്കോറർ. അക്സറും അശ്വിനും ചേർന്ന് 9 വിക്കറ്റെടുത്തപ്പോൾ വാഷിങ്ടൺ സുന്ദറാണ് മറ്റൊരു വിക്കറ്റെടുത്തത്. അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റെടുക്കുന്ന നാലമത്തെ ഇന്ത്യൻ താരമായി.
Remarkable feat for @ashwinravi99!
The champion spinner entered the esteemed club of wicket-takers as he trapped Jofra Archer LBW to claim Test wicket no. @Paytm #INDvENG #TeamIndia #PinkBallTest
Watch that memorable moment
— BCCI (@BCCI) February 25, 2021
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ വെറുതെ സമയം കളയാൻ നിന്നില്ല. 7.4 ഓവറിൽ വിജയം കണ്ടെ നേരം ഡ്രസിങ് റൂമിലെത്തി. അക്സർ പട്ടേലാണ് മാൻ ഓഫ് ദി മാച്ച്. നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. മാർച്ച് നാലിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് തന്നയാണ് പരമ്പയിലെ അവസാനത്തെ ടെസ്റ്റ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.