Motera Stadium ഇനി Narendra Modi Stadium എന്ന പേരിൽ അറിയപ്പെടും

Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക.  President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2021, 04:30 PM IST
  • Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക.
  • President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
  • ഇന്ത്യ ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
  • 1,10,000 ഇരിപ്പിടങ്ങളാണ് നവീകരിച്ച് സ്റ്റേഡിയത്തിലുള്ളത്
Motera Stadium ഇനി Narendra Modi Stadium എന്ന പേരിൽ അറിയപ്പെടും

Ahmedabad : എല്ലാവരും കാത്തിരിക്കുന്ന ​India England ടെസ്റ്റ് പരമ്പരയിലെ Pink Test ന് മുന്നോടിയായി വേദിക്ക് പേര് മാറ്റം. ലോകത്തിൽ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ Motera Sardar Patel Stadium ഇനി Prime Minister Narendra Modi യുടെ പേരിലാണ് അറിയപ്പെടുക. നവീരകരിച്ച് സ്റ്റഡേയിത്തിനും ഒപ്പമുള്ള സ്പോർട്സ് കോംപ്ലക്സിന്റെ പേരും ഇങ്ങനെയാണ് Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങിൽ President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തെ ലോകോത്തുരവും ഏറ്റവും വലിയ സ്റ്റേഡിയമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നുയെന്നും എന്ന് പരിപാടിയിൽ മുഖ്യഅതിഥിയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ പറഞ്ഞു. 

ALSO READ: IND vs ENG : "ഇതാണ് സ്റ്റേഡിയം" Motera Sardar Patel Stadium ത്തെ പുകഴ്ത്തി ഇം​ഗ്ലീഷ് താരം Ben Stokes

സ്റ്റേഡിയം പൂതുക്കി പണിഞ്ഞതിന് ശേഷമുള്ള ആദ്യ അന്തരാഷ്ട്ര മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. നേരത്തെ ​ഗുജറാത്ത് സ്റ്റേഡിയം എന്ന് പേരിൽ അറിഞ്ഞിരുന്ന മോട്ടേറ സ്റ്റേഡിയത്തെ 2006 നവീകരിച്ചതിന് ശേഷമാണ് സർദാർ പട്ടേൽ സ്റ്റഡേിയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 2016 ലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിൽ മോട്ടേറ സ്റ്റേഡിയം പുതുക്കി പണിയാൻ തുടങ്ങിയത്. 2020ൽ അവസാനച്ച് നവീകരണത്തിന് ശേഷം ഇന്നാണ് ഔദ്യോഗികമായ ഉദ്ഘാടനം ‌‍ചെയ്യുകയും നാമകരണം നടത്തുകയും ചെയ്തു. 

ALSO READ: IND vs ENG : ചരിത്രനേട്ടം കുറിക്കാൻ നാളെ Ishant Sharma Motera Sardar Patel Stadium ത്തിൽ ഇറങ്ങുന്നു

ലോകത്തിലെ ഏറ്റവും കൂടുതൽ കാണികൾക്ക് (1,00,000) ഇരിക്കാൻ സൗകര്യമുള്ള മെൽബൺ സ്റ്റേഡിയത്തെ പിന്തള്ളി 1,10,000 ഇരിപ്പിടങ്ങളാണ് നവീകരിച്ച് സ്റ്റേഡിയത്തിലുള്ളത്. കോവിഡ് സാഹചര്യത്തിൽ നിലവിൽ 55,000 കാണികളെ മാത്രമെ മത്സരം നേരിൽ കാണാൻ അനുവദിച്ചിട്ടുള്ളു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News