India vs China Asian Games 2023 Live : ചൈനയിലെ ഹാങ്ഷു ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആതിഥേയരായ ചൈനയെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ ഏറ്റമുട്ടുക. ഗ്രൂപ്പ് എയിൽ ചൈനയ്ക്ക് പുറമെ മ്യാന്മാർ, ബംഗ്ലാദേശ് ടീമുകൾക്കെതിരെ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഇറങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനക്കാർ നോക്ക്ഔട്ട് റൌണ്ടിലേക്ക് പ്രവേശിക്കും
ഇന്നത്തെ ഇന്ത്യയുടെ ചൈനയ്ക്കെതിരെയുള്ള മത്സരം എപ്പോൾ, എവിടെ കാണാം?
ഇന്ന് സെപ്റ്റംബർ 19 ചെവ്വാഴ്ച ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ ചൈനയ്ക്കെതിരെയുള്ള മത്സരം നടക്കുക. ഹാങ്ഷുവിലെ ഹുആങ്ലോങ് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-ചൈന മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഇന്ത്യ-ചൈന മത്സരത്തിന്റെ കിക്കോഫ്.
സോണി നെറ്റ്വർക്കിനാണ് ഏഷ്യൻ ഗെയിംസിന്റെ ഇന്ത്യയിലെ സംപ്രേഷണവകാശമുള്ളത്. സോണി സ്പോർട്സ് ചാനലിലൂടെയാണ് ഏഷ്യൻ ഗെയിംസിന്റെ സംപ്രേഷണം നടക്കുക. സോണി ലിവ് ആപ്ലിക്കേഷൻ, വെബ്സൈറ്റിലൂടെ ഓൺലൈനിലൂടെ ഏഷ്യൻ ഗെയിംസ് കാണാൻ സാധിക്കുന്നതാണ്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ സ്ക്വാഡ് - ഗുർമീത് സിങ്, ധീരജ് സിങ് മൊറാങ്തെം, വിശാൽ യാദവ്, സുമിത് റതി, നരേന്ദെർ ഗെഹ്ലോട്ട്, ദീപക് തങ്രി, സന്ദേശ് ജിങ്കൻ, ചിങ്ലസന സിങ്, ലാൽചുങ്ണാ, അമർജിത് സിങ് കിയാം, സാമുവേൽ ജെയിംസ് ലിങ്ഡോ, രാഹുൽ കെപി, അബ്ദുൽ റബീഹ്, ആയുഷ് ദേവ് ഛേത്രി, ബ്രിസ് മിറൻഡാ, അസ്ഫാർ നൂറണി, വിൻസി ബരേറ്റോ, സുനിൽ ഛേത്രി, റഹീം അലി, രോഹിത് ധാനു, ഗുർകിരാത് സിങ്, അനികേത് ജാദവ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...