India vs Australia : 'സഞ്ജു കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല'; സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെ കുറിച്ച് ശ്രീശാന്ത്

India vs Australia Indian Squad : ഈ കഴിഞ്ഞ സെയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ സഞ്ജു കേരളത്തിന് വേണ്ടി മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു.

Written by - Jenish Thomas | Last Updated : Nov 21, 2023, 11:12 AM IST
  • സെയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ സഞ്ജുവിന്റെ മോശം പ്രകടനമായിരുന്നു
  • ഒരു അർധ സെഞ്ചുറി മാത്രമം താരമെടുത്തുള്ളൂ എന്ന് ശ്രീശാന്ത്
  • ജിതേഷ് ശർമയും ഇഷാൻ കിഷനുമാണ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിലെ വിക്കറ്റ് കീപ്പർ ബാറ്റർമാർ
  • നവംബർ 23ന് പരമ്പരയിലെ ആദ്യ മത്സരം
India vs Australia : 'സഞ്ജു കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല'; സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെ കുറിച്ച് ശ്രീശാന്ത്

ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ നേരിടുന്ന അവണഗനയ്ക്കെതിരെ സോഷ്യൽ മീഡിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് തുടങ്ങിയ നിശ്ചിത ഓവർ ഫോർമാറ്റുകളിൽ കളിക്കുന്നതിനായി സഞ്ജു സാംസണിന് അവസരം നിഷേധിക്കുന്നതിനെതിരെ സമൂഹ്യമാധ്യമങ്ങളിൽ സഞ്ജുവിന്റെ ആരാധർ പ്രതിഷേധം ഉയർത്തിയിരുന്നു. ഇപ്പോൾ ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് പ്രവേശനവും ബിസിസിഐ നിരസിച്ചിരിക്കുകയാണ്.

എന്നാൽ സഞ്ജുവിന്റെ നിലവിലുള്ള ഫോമില്ലായ്മയാണ് അവസരങ്ങൾ നിഷേധിക്കപ്പെടാനുള്ള പ്രധാന കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മലയാളി താരവും മുൻ ഇന്ത്യൻ പേസറുമായിരുന്ന എസ് ശ്രീശാന്ത്. അടുത്തിടെ കേരളത്തിന് വേണ്ടിയുള്ള ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നുയെന്നാണ് ശ്രീശാന്ത് കായിക മാധ്യമമായി സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിർണായക മത്സരത്തിൽ സഞ്ജു മോശം ഷോട്ട് തിരഞ്ഞെടുത്ത് പുറത്തായത് അസമിനെതിരെ പരാജയപ്പെട്ടതിനുള്ള പ്രധാന കാരണമാണെന്നും ശ്രീ തന്റെ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ALSO READ : Cricket World Cup 2023 Final : മലയാളി ഇല്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് ഇല്ല; ചരിത്രം പറയും വാസ്തവം എന്താണെന്ന്!

"ടി20ക്ക് മുമ്പ് ലോകകപ്പിന്റെ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ ഫാൻസ് സഞ്ജു ടീമിലെത്താൻ യോഗ്യനാണ് പറയുകയുണ്ടായി. എന്നാൽ എനിക്ക് പറയാനുള്ളത് ഏകദിന മത്സരങ്ങളിൽ സഞ്ജു ഇതുവരെ പ്രത്യേക പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഫൈനലിൽ എത്തിയ ടീമിലെ കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരെക്കാൾ ഒരു പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. അതേ, സഞ്ജു നല്ല കഴിവുള്ള താരമാണ്, പക്ഷെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 ടീമിൽ ഇടം നേടുന്നതിനെ കുറിച്ച് പറയുകയാണെങ്കിൽ താരത്തിന്റെ നിലവിലുള്ള ഫോം അത്ര മികച്ചതല്ല. 

സെയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിനെ ക്വാർട്ടർ ഫൈനൽ വരെ നയിച്ച സഞ്ജു ആകെ ബാറ്റിങ്ങിൽ നേടിയത് ഒരു അർധ സെഞ്ചുറി മാത്രമാണ്. ക്വാർട്ടർ ഫൈനലിൽ അസമിനെതിരെയുള്ള നിർണായക മത്സരത്തിൽ ആദ്യ പന്തിൽ ഒരു മോശം ഷോട്ടിലൂടെ റയാൻ പരാഗിന്റെ പന്തിൽ പുറത്താകുന്നുണ്ട്. തന്റെ അഭിപ്രായത്തിൽ ഒരു മലയാളി എന്ന നിലയ്ക്ക് സഞ്ജു ഇന്ത്യൻ ടീമിൽ എത്തണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു ഇന്ത്യൻ എന്ന കണ്ണിലൂടെ നോക്കുമ്പോൾ നിലവിലുള്ള താരത്തിന്റെ പ്രകടനം വെച്ച് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടീമിൽ ഇടം നേടാൻ സഞ്ജു യോഗ്യനല്ല. ഭാവിയിലേക്ക് നോക്കുമ്പോൾ സഞ്ജുവിന് കെ.എൽ രാഹുൽ, ഇഷാൻ കിഷാൻ പിന്നീട് പരിക്ക് ഭേദമായി വരുന്ന റിഷഭ് പന്ത് എന്നിവരെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചാൽ മാത്രമെ ഇന്ത്യൻ ടീമിലേക്കെത്തി ചേരാൻ സാധിക്കൂ. കേരളത്തിനെക്കാളും സഞ്ജു കൂടുതൽ പ്രാധാന്യം നൽകുന്നത് ഐപിഎല്ലിനാണ്. അവിടെ മികച്ച പ്രകടനം പുറത്തെടുത്താൽ മലയാളി താരത്തിന്  ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ സാധിച്ചേക്കും. എന്റെ സംസ്ഥാനം കേരളത്തിന് വേണ്ടിയുള്ള പ്രകടനം മുൻ നിർത്തി സഞ്ജു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 ടീമിൽ ഇടം നേടാൻ യോഗ്യനല്ല എന്നാണ് എന്റെ അഭിപ്രായം" ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച ബിസിസിഐ പരമ്പരയിൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല ടി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിന് നൽകി. രാഹുൽ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണനാണ് ഇന്ത്യക്ക് പരിശീലനം നൽകുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്. നവംബർ 23ന് വിശാഖപട്ടണത്ത് വെച്ചാണ് ആദ്യ മത്സരം. തുടർന്ന് തിരുവനന്തപുരം കാര്യവട്ടം, ഗുവാഹത്തി, രായിപൂർ, ബെംഗളൂരു എന്നിവടങ്ങിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. നവംബർ 26നാണ് കാര്യവട്ടത്തെ മത്സരം. ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ് - സൂര്യകുമാർ യാദവ്, റുതുരാജ് ഗെയ്ക്ക്വാദ്, ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ഷർമ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദൂബെ, രവി ബിഷ്നോയി, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News