IM Vijayan : സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്ന പയ്യൻ പിന്നീട് ഇന്ത്യൻ ടീമിന്റെ നായകനായി; 54ന്റെ നിറവിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം

Happy Birthday IM Vijayan : 1999ൽ ഭൂട്ടാനെതിരെ 12 സക്കൻഡിൽ ഗോളടിച്ചു കൊണ്ട് ഒരു ഇന്ത്യൻ താരം നേടുന്ന അതിവേഗ ഗോളെന്ന റെക്കോർഡ് ഐ എം വിജയൻ സൃഷ്ടിച്ചിരുന്നു. അത് ഇന്നുവരെ മറ്റൊരു താരത്തിന് മറികടക്കാൻ സാധിച്ചിട്ടില്ല

Written by - Jenish Thomas | Last Updated : Apr 25, 2023, 02:48 PM IST
  • ഇന്ത്യക്കായി വിജയൻ 40 ഗോളുകൾ നേടി
  • 2004ൽ തന്റെ രാജ്യാന്തര ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു
IM Vijayan : സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്ന പയ്യൻ പിന്നീട് ഇന്ത്യൻ ടീമിന്റെ നായകനായി; 54ന്റെ നിറവിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം

ഫുട്ബോളിലെ പ്രമുഖ താരങ്ങളിൽ ബഹുഭൂരിപക്ഷം പേരുടെയും ജീവിതം ഒരു ചരിത്രം തന്നെ കുറിക്കാൻ സാധിക്കുന്നതാണ്. ദാരിദ്രത്തിന്റെയും വേദനയുടെയും നടുവിൽ ഫുട്ബോൾ തട്ടി ലോകം കീഴടക്കിയവർ. അത് പെലെ തൊട്ട് ഇന്ന് പ്രമുഖരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും വരെയും അങ്ങനെ തന്നെയാണ്. ആ പട്ടികയിൽ മലയാളികൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുന്ന പേരാണ് ഐ.എം വിജയൻ എന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്താന്റെ. 

എപ്പോഴും ഐ.എം വിജയനെ പെലെയുമായിട്ടാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ വിശേഷണം നൽകാറുള്ളത്. അത് കളി ശൈലിയുടെ പേരിലാകാം അങ്ങനെ ഒരു വിശേഷണം നൽകുന്നത്. എന്നാൽ യഥാർഥത്തിൽ വിജയനെ ഇന്ത്യയുടെ യൊഹാൻ ക്രൈഫുമായിട്ടാണ് വിശേഷിപ്പിക്കേണ്ടത്. നെതർലാൻഡിലെ അംസ്റ്റർഡാം കേന്ദ്രമായിട്ടുള്ള അയാക്സ് എന്ന് ഫുട്ബോൾ ക്ലബിന്റെ ശുചീകരിണ തൊഴിലാളിയുടെ മകൻ പിന്നീട് ആ ക്ലബിന്റെ പ്രധാന മുന്നേറ്റ താരവും അതിന് ശേഷം ആ ക്ലബിന്റെ കോച്ചുമായ ജീവിത കഥയാണ് യോഹാൻ ക്രൈഫിന്റേത്.

ALSO READ : Sachin Birthday : സച്ചിന്റെ പിറന്നാൾ ദേശീയ ക്രിക്കറ്റ് ദിനമായി പ്രഖ്യാപിച്ചാലോ? ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

നമ്മുടെ ഇന്ത്യൻ ക്രൈഫ് എന്ന് വിശേഷിപ്പിക്കാവുന്ന് ഐ.എം വിജയനും സമാനമായ അനുഭവ കഥയാണ് തന്റെ ഫുട്ബോൾ ജീവിതത്തിനുള്ളത്. തൃശൂർ കോർപ്പറേൻ മൈതാനത്ത് ഫുട്ബോൾ മത്സരം നടക്കുമ്പോൾ പത്ത് പൈസയ്ക്ക് സോഡാ വിറ്റ് ഐ.എം വിജയൻ പിന്നീട് ബൂട്ടണിഞ്ഞ് കയറിയത് ഇന്ത്യ ഫുട്ബോളിന്റെ മുന്നേറ്റ നിരയിലേക്കാണ്. ഒരിക്കൽ വിജയന്റെ ഫുട്ബോളിലെ മാന്ത്രികത നേരിട്ട കണ്ട മുൻ ഡിജിപി എം.കെ ജോസഫ് കേരള ടീമിലേക്ക് വഴി തുറന്ന് കൊടുക്കുകയായിരുന്നു.

ക്രൈഫിനെ പോലെ ഇല്ലായ്മകളെ ട്രിബിൾ ചെയ്ത് അകറ്റിയ താരമാണ് മലയാളികളുടെ സ്വന്തം വിജയൻ. ബൈച്ചുങ് ബൂട്ടിയക്കൊപ്പം കൂടി വിജയൻ ഏഷ്യയിലെ മികച്ച ആക്രമണ കൂട്ടുകെട്ടായി മാറുകയായിരുന്നു. 1969 ൽ ഏപ്രിൽ 25ന് തൃശൂരിൽ ജനിച്ച് വിജയൻ ദാരിദ്ര്യത്തെ ട്രിബിൾ ചെയ്ത അകറ്റിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ ക്യപ്റ്റനായി മാറിയത്. 1987ൽ കേരള പൊലീസിന്റെ ടീമിൽ ഇടനേടിയ വിജയനെ 89ൽ ദേശീയ ടീമിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് 2004 വരെ കളിച്ച് വിജയൻ ഇന്ത്യക്കായി 40 തവണ വല കുലുക്കുകയും ചെയ്തു. 2004ൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ബാൻഡ് വീണ്ടും ബൈചുങ് ബൂട്ടിയക്ക് നൽകയതിന് ശേഷം രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിക്കുകയായിരുന്നു. 

ശേഷം രണ്ട് വർഷം കൂടി ക്ലബ് കരിയറിൽ തുടർന്ന വിജയൻ 2006ൽ ഫുട്ബോളിന്റെ എല്ലാ മേഖലകളിൽ നിന്ന് വിരമിക്കുകയായിരുന്നു. എഫ്സി കൊച്ചി, ജെസിടി, ഈസ്റ്റ് ബംഗാൾ, മോഹൻ ബംഗാൾ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി വിജയൻ ജേഴ്സി അണിയുകയും ചെയ്തിട്ടുണ്ട്.

വിരമിച്ചിട്ട് ഇത്രയും നാളായിട്ടും 1999 വിജയൻ സൃഷ്ടിച്ച ഒരു റിക്കോർഡ് ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും തിരുത്താനായിട്ടില്ല. ഭൂട്ടാനെതിരെയുള്ള മത്സരത്തിൽ 12-ാം സക്കൻഡിൽ വിജയൻ നേടിയതാണ് ഒരു ഇന്ത്യൻ താരം നേടിയ അതിവേഗ ഗോൾ. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 1993,97,99 എന്നീ വർഷങ്ങളിൽ എഐഎഫ്എഫിന്റെ പ്ലെയർ ഓഫ് ദി പുരസ്കാരവും വിജയൻ നേടി. തുടർന്ന് വിജയൻ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News