ആഷ്ലി ബാർട്ടി വിരമിച്ചു, ലോക ഒന്നാം നമ്പർ പട്ടം ഇനിയാർക്ക്?

ഈയിടെ സമാപിച്ച ഖത്തർ ഓപ്പണിലും ബി എൻ പി പാരിബാസ് ഓപ്പണിലും കിരീടം ചൂടിയ ഇഗ സ്യാതെക്ക് മയാമി ഓപ്പണിലും തകർപ്പൻ ഫോമിലാണ്. മുൻ നിര താരങ്ങളെയെല്ലാം വീഴ്ത്തിയാണ് ഇഗയുടെ ജൈത്രയാത്ര. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 10:57 PM IST
  • ഖത്തർ ഓപ്പണിലും ബി എൻ പി പാരിബാസ് ഓപ്പണിലും കിരീടം ചൂടിയ ഇഗ സ്യാതെക്ക് മയാമി ഓപ്പണിലും തകർപ്പൻ ഫോമിലാണ്.
  • മുൻ നിര താരങ്ങളെയെല്ലാം വീഴ്ത്തിയാണ് ഇഗയുടെ ജൈത്രയാത്ര.
  • കരിയറിൽ ഇതിനകം 5 WTA ടൂർ സിംഗിൾസ് കിരീടങ്ങൾ ഈ 20 കാരിയുടെ പേരിൽ ഉണ്ട്.
  • 2020 ലെ ഫ്രഞ്ച് ഓപ്പൺ കിരീട ജേത്രിയായ ഇഗ ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ കടന്നിരുന്നു.
ആഷ്ലി ബാർട്ടി വിരമിച്ചു, ലോക ഒന്നാം നമ്പർ പട്ടം ഇനിയാർക്ക്?

ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ വനിത ടെന്നീസ് താരം ആഷ്ലി ബാർട്ടി വിരമിച്ചതോടെ ആ സ്ഥാനത്തേക്ക് ആരാണ് ഇനിയെത്തുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ടെന്നീസ് ലോകം. ഇരുപത്തിയഞ്ചാം വയസിലാണ് ബാർട്ടി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. റാങ്കിംഗ് പോയിന്റിൽ പോളണ്ടുകാരി ഇഗ സ്യാതെക്കാണ് ബാർട്ടിക്ക് തൊട്ടുപിന്നിൽ ഉള്ളത്. ഏപ്രിൽ മൂന്നിന് ഓപ്പൺ ടെന്നീസ് ടൂർണമെൻറ് അവസാനിക്കുന്നതോടെ ലോക വനിതാ സിംഗിൾസിലെ പുതിയ നമ്പർ വൺ താരം ആരെന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരം ലഭിക്കും. 

അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ പോളണ്ടുകാരി ഇഗ സ്യാതെക്ക് തന്നെയായിരിക്കും ലോക ടെന്നീസിലെ നമ്പർ വൺ താരമാകുക. ഈയിടെ സമാപിച്ച ഖത്തർ ഓപ്പണിലും ബി എൻ പി പാരിബാസ് ഓപ്പണിലും കിരീടം ചൂടിയ ഇഗ സ്യാതെക്ക് മയാമി ഓപ്പണിലും തകർപ്പൻ ഫോമിലാണ്. മുൻ നിര താരങ്ങളെയെല്ലാം വീഴ്ത്തിയാണ് ഇഗയുടെ ജൈത്രയാത്ര. കരിയറിൽ ഇതിനകം 5 WTA ടൂർ സിംഗിൾസ് കിരീടങ്ങൾ ഈ 20 കാരിയുടെ പേരിൽ ഉണ്ട്. 2020 ലെ ഫ്രഞ്ച് ഓപ്പൺ കിരീട ജേത്രിയായ ഇഗ ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ കടന്നിരുന്നു. 

2018 ലെ വിമ്പിൾഡൺ ജൂനിയർ ചാമ്പ്യൻ കൂടിയായ ഇഗയുടെ ടെന്നീസിലെ റോൾ മോഡൽ അവരുടെ ചേച്ചിയും മുൻ ടെന്നീസ് താരവുമായ അഗത സ്യാതെക്കാണ്. 1988ലെ സോൾ ഒളിമ്പിക്സിൽ പോളണ്ടിന്റെ റോവിങ് ടീം അംഗമായിരുന്ന തോമസ് സ്യാതെക്കാണ് അച്ഛൻ. പിതാവിന്റെ സ്വപ്ന സാക്ഷാൽക്കാരം കൂടിയാകും ഇഗയുടെ ഒന്നാം നമ്പർ സ്ഥാനലബ്ധി. ഏതായാലും പോളണ്ടിലെ ടെന്നീസ് ആരാധകർ കണ്ണുംനട്ട് കാത്തിരിക്കുന്നത് പുതിയ ലോക ഒന്നാം നമ്പർ താരത്തിന്റെ പേര് പുറത്തുവിടുന്ന ആ സ്വപ്ന സമാനമായ മുഹൂർത്തത്തിനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News