ICC World Cup Final 2023: കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും, മത്സരം അവിസ്മരണീയമാക്കാൻ വ്യോമസേനയുടെ പ്രകടനം

ICC World Cup Final 2023:  ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിള്‍ നടക്കുന്ന ലോകകപ്പ് കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും.  

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 07:43 PM IST
  • ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനെയും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയെയും പ്രധാനമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു.
ICC World Cup Final 2023: കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും, മത്സരം അവിസ്മരണീയമാക്കാൻ വ്യോമസേനയുടെ പ്രകടനം

ICC World Cup Final 2023: 13 വർഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിയ്ക്കുകയാണ്.   ഐസിസി ലോകകപ്പിന്റെ അവസാന മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. എല്ലാ ടീമുകളെയും തോൽപിച്ചാണ് ഇത്തവണ ഇന്ത്യ അപരാജിത ലീഡോടെ ഫൈനലിലെത്തിയത്. 

Also Read: SA vs AUS Second Semi Final: മില്ലര്‍ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയെ 212 ല്‍ തളച്ച് ഓസ്ട്രേലിയ 
 
ഇന്ത്യയുടെ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെ ലോകകപ്പിലെ മഹത്തായ ഫൈനല്‍ മത്സരം അവിസ്മരണീയമാക്കാൻ പ്രത്യേക തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നവംബര് 19ന് മത്സരം തുടങ്ങും മുന്‍പ് ആകാശത്ത് സുന്ദരമായ ഒരു കാഴ്ച കാണാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ടീം എയറോബാറ്റിക് അവതരിപ്പിക്കും. ലോകത്തിലെ മികച്ച പോപ്പ് ഗായിക ദുവാ ലിപയും തന്‍റെ ശബ്ദം കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കും.

Also Read:  Lucky Zodiac in November: 5 ദിവസത്തിനുള്ളില്‍ ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!! പണത്തിന്‍റെ പെരുമഴ 
 
അതേസമയം, ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിള്‍ നടക്കുന്ന ലോകകപ്പ് കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും. ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനെയും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയെയും പ്രധാനമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിയിലും ഈ ലോകകപ്പില്‍ മൊത്തത്തിലും ഷമി പുറത്തെടുത്ത മികവ് തലമുറകള്‍ ഓര്‍ത്തിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അസാമാന്യ പ്രകടനം കാഴ്ച വച്ചാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

13 വർഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ഫൈനലിൽ

2011ലെ ലോകകപ്പ് ഫൈനൽ കളിച്ച് പതിമൂന്ന് വർഷത്തിന് ശേഷം ബുധനാഴ്ച നടന്ന സെമിഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഇന്ത്യ നേരിടുക.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News