ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം കഴിഞ്ഞ ദിവസം ഐസിസി പുറത്തുവിട്ടിരുന്നു. ജൂണ്‍ 1 മുതല്‍ 29 വരെ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ജൂണ്‍ 5ന് ന്യൂയോര്‍ക്കില്‍ അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് ഇന്ത്യ - പാകിസ്താന്‍ പോരാട്ടവും നടക്കുക. ആതിഥേയരായ യുഎസ്എയും കാനഡയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍.
മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചിതിന് പിന്നാലെ ലോകകപ്പിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന്റെ പോസ്റ്റര്‍ വിവാദമായിരിക്കുകയാണ്. അടുത്തിടെ ബാബര്‍ അസമില്‍ നിന്ന് നായക സ്ഥാനം ഏറ്റെടുത്ത ഷഹീന്‍ അഫ്രീദിയാണ് പാകിസ്താനെ പ്രതിനിധീകരിച്ച് പോസ്റ്ററിലുള്ളത്. എന്നാല്‍, ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പോസ്റ്ററിലുള്ളത്. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ടി20 ടീമില്‍ നേതൃമാറ്റം ഉണ്ടായെന്ന സൂചനയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റര്‍ നല്‍കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എങ്ങനെയാണ് ഇക്കാര്യ അറിഞ്ഞത് എന്നായി മറ്റ് ചിലര്‍. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ 2022 മുതല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ടി20യില്‍ നയിക്കുന്നതെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. ഏതായാലും മുംബൈ ഇന്ത്യന്‍സ് ടീമിലെ നേതൃമാറ്റവുമായി അടുത്തിടെ ഉണ്ടായ വിവാദത്തിന് പിന്നാലെയാണ് വീണ്ടും ക്യാപ്റ്റന്‍സി വിവാദം ഉടലെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.