തൃശൂർ കോർപ്പറേഷൻ മൈതാനത്ത് സോഡ വിറ്റുകൊണ്ടിരുന്ന പയ്യൻ വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ, ഇന്ത്യയുടെ കറുത്ത മുത്തിന് ഇന്ന് 52-ാം ജന്മദിനം

ക്രൈഫിനെ പോലെ ഇല്ലായ്മകളെ ട്രിബിൾ ചെയ്തയ അകറ്റിയ താരമാണ് മലയാളികളുടെ സ്വന്തം വിജയൻ. ബൈച്ചുങ് ബൂട്ടിയക്കൊപ്പം കൂടി വിജയൻ ഏഷ്യയിലെ മികച്ച ആക്രമണ കൂട്ടുകെട്ടായി മാറുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 06:12 PM IST
  • 1969 ൽ ഏപ്രിൽ 25ന് തൃശൂരിൽ ജനിച്ച് ഐ,എം ദാരിദ്ര്യത്തെ ട്രിബിൾ ചെയ്ത അകറ്റിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ ക്യപ്റ്റനായി മാറിയത്.
  • 1987ൽ കേരള പൊലീസിന്റെ ടീമിൽ ഇടനേടിയ വിജയനെ 89ൽ ദേശീയ ടീമിലേക്ക് വിളിക്കുകയായിരുന്നു.
  • തുടർന്ന് 2004 വരെ കളിച്ച് വിജയൻ ഇന്ത്യക്കായി 40 തവണ വല കുലുക്കുകയും ചെയ്തു.
  • 004ൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ബാൻഡ് വീണ്ടും ബൈചുങ് ബൂട്ടിയക്ക് നൽകയതിന് ശേഷം രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിക്കുകയായിരുന്നു
തൃശൂർ കോർപ്പറേഷൻ മൈതാനത്ത് സോഡ വിറ്റുകൊണ്ടിരുന്ന പയ്യൻ വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ, ഇന്ത്യയുടെ കറുത്ത മുത്തിന് ഇന്ന് 52-ാം ജന്മദിനം

Kochi : ഫുട്ബോൾ ചരിത്രത്തിൽ പല പ്രമുഖ താരങ്ങളുടെയും ജീവിതം ഒരു ചരിത്രം തന്നെയായിരുക്കും. ദാരിദ്രത്തിന്റെയും വേദനയുടെയും നടുവിൽ ഫുട്ബോൾ തട്ടി ലോകം കീഴ്ടക്കിയവർ. അത് പെലെ (Pele) തൊട്ട് ഇന്ന് പ്രമുഖരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും (Cristiano Ronaldo) ലയണൽ മെസിയും (Lionel Messi) വരെയും അങ്ങനെ തന്നെയാണ്.

ഇന്ത്യയുടെ കറുത്ത മുത്ത് എന്ന് പറഞ്ഞ് നമ്മുടെ ഐ.എം വിജയനെ പെലെയുമായി വിശേഷണം നൽകാറുള്ളത്. യഥാർഥത്തിൽ ഐ.എം.വിജയനെ ഇന്ത്യയുടെ യൊഹാൻ ക്രൈഫിമായിട്ടാണ് വിശേഷിപ്പിക്കേണ്ടത്. നെതർലാൻഡിലെ അംസ്റ്റർഡാം കേന്ദ്രമായിട്ടുള്ള അയാക്സ് എന്ന് ഫുട്ബോൾ ക്ലബിന്റെ ശുചീകരിണ തൊഴിലാളിയുടെ മകൻ പിന്നീട് ആ ക്ലബിന്റെ പ്രധാന മുന്നേറ്റ താരവും അതിന് ശേഷം ആ ക്ലബിന്റെ കോച്ചുമായ ജീവിത കഥയാണ് യോഹാൻ ക്രൈഫിന്റേത്.

ALSO READ : IM Vijayan ഇനി മലബാർ സ്പെഷ്യൽ പൊലീസിന്റെ Assistant Commandant Officer; കാണാം ചിത്രങ്ങൾ

നമ്മുടെ ഇന്ത്യൻ ക്രൈഫ് എന്ന് വിശേഷിപ്പിക്കാവുന്ന് ഐ.എം വിജയനും സമാനമായ അനുഭവ കഥയാണ് തന്റെ ഫുട്ബോൾ ജീവിതത്തിനുള്ളത്. തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ തൃശൂർ കോർപ്പറേൻ മൈതാനത്ത് ഫുട്ബോൾ മത്സരം നടക്കുമ്പോൾ സോഡാ വിറ്റ ഐ.എം വിജയൻ പിന്നീട് ബൂട്ടണിഞ്ഞ് കയറിയത് ഇന്ത്യ ഫുട്ബോളിന്റെ മുന്നേറ്റ നിരയിലേക്കാണ്. 

ക്രൈഫിനെ പോലെ ഇല്ലായ്മകളെ ട്രിബിൾ ചെയ്തയ അകറ്റിയ താരമാണ് മലയാളികളുടെ സ്വന്തം വിജയൻ. ബൈച്ചുങ് ബൂട്ടിയക്കൊപ്പം കൂടി വിജയൻ ഏഷ്യയിലെ മികച്ച ആക്രമണ കൂട്ടുകെട്ടായി മാറുകയായിരുന്നു.

ALSO READ : IPL 2021 : സഞ്ജു സാംസൺ എന്താണ് കാണിക്കുന്നത്? ക്യാപ്റ്റൻസി താരത്തിന് ഒരു ബാധ്യതയോ?

1969 ൽ ഏപ്രിൽ 25ന് തൃശൂരിൽ ജനിച്ച് ഐ,എം ദാരിദ്ര്യത്തെ ട്രിബിൾ ചെയ്ത അകറ്റിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ ക്യപ്റ്റനായി മാറിയത്. 1987ൽ കേരള പൊലീസിന്റെ ടീമിൽ ഇടനേടിയ വിജയനെ 89ൽ ദേശീയ ടീമിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് 2004 വരെ കളിച്ച് വിജയൻ ഇന്ത്യക്കായി 40 തവണ വല കുലുക്കുകയും ചെയ്തു. 2004ൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ബാൻഡ് വീണ്ടും ബൈചുങ് ബൂട്ടിയക്ക് നൽകയതിന് ശേഷം രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിക്കുകയായിരുന്നു. 

ശേഷം രണ്ട് വർഷം കൂടി ക്ലബ് കരിയറിൽ വിർജയൻ 2006ൽ ഔദ്യോഗിക ഫുട്ബോളിൽ നിന്ന് വിരമിക്കുകയായിരുന്നു. എഫ്സി കൊച്ചി, ജെസിടി, ഈസ്റ്റ് ബംഗാൾ മോഹൻ ബംഗാൾ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി വിജയൻ ജേഴ്സി അണിയുകയും ചെയ്തിട്ടുണ്ട്.

ALSO READ : Happy Birthday Sachin Tendulkar: പിറന്നാല്‍ ദിനത്തില്‍ അതിപ്രധാന പ്രഖ്യാപനവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

വിരമിച്ചിട്ട് ഇത്രയും നാളായാട്ടും 1999 വിജയൻ സൃഷ്ടിച്ച ഒരു റിക്കോർഡ് ഇതുവരെ ഒരു ഇന്ത്യൻ താരത്തിന് തിരുത്താനായിട്ടില്ല. ഭൂട്ടാനെതിരെയുള്ള മത്സരത്തിൽ 12-ാം സക്കൻഡിൽ വിജയൻ നേടിയതാണ് ഒരു ഇന്ത്യൻ താരം നേടിയ അതിവേഗ ഗോൾ. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 1993,97,99 എന്നീ വർഷങ്ങളിൽ എഐഎഫ്എഫിന്റെ പ്ലെയർ ഓഫ് ദി പുരസ്കാരവും വിജയൻ നേടി. തുടർന്ന് വിജയൻ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം സംസ്ഥാന സർക്കാർ ഐ.എം വിജയൻ കേരള പൊലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News