ദോഹ : ഖത്തർ ലോകകപ്പിന് മേലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ഇന്ന നടന്ന ജർമൻ-ജപ്പാൻ മത്സരത്തിന് മുന്നോടിയായി ടീം അണിനിരന്നപ്പോൾ ജർമൻ താരങ്ങൾ വാ പൊത്തികൊണ്ടാണ് നിന്നത്. എൽജിബിടിക്യുപ്ലസ് സമൂഹത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മഴവിൽ നിറത്തിലുള്ള ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കാൻ ഫിഫ അനുവദിക്കാൻ തയ്യാറാകത്തതിന് പിന്നാലെയാണ് ജർമൻ താരങ്ങളുടെ വാ പൊത്തി കൊണ്ടുള്ള പ്രതിഷേധം. റെയിൻബോ ആം ബാൻഡ് ധരിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ഫിഫയുടെ നിലപാട്. ഇതെ തുടർന്ന് ഇറാനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന് റെയിൻബോ ആം ബാൻഡ് ഉപേക്ഷിക്കേണ്ടി വന്നു. സ്വവർഗ്ഗരതിക്കെതിരെയുള്ള ഖത്തറിലെ കഠിന നിയമങ്ങളോടുള്ള പ്രതിഷേധവും കൂടിയാണ് ജർമൻ ടീം പ്രകടമാക്കിയത്.
ജർമൻ താരങ്ങൾ വാപൊത്തി നിൽക്കുന്ന ചിത്രം ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. "ഇതൊരിക്കലും രാഷട്രീയ നിലപാടല്ല- മനുഷ്യവകാശം ഒരിക്കലും വിലപേശാവുന്നതല്ല. അത് അവകാശമായി എടുക്കേണ്ടതാണ്. പക്ഷേ ഇപ്പോഴും അങ്ങനെയല്ല. അതുകൊണ്ടാണ് ഈ സന്ദേശം ഞങ്ങൾക്ക് വളരെ പ്രധാനമായത്. ഞങ്ങൾക്ക് ആം ബാൻഡ് നിഷേധിക്കുന്നത് ഞങ്ങളുടെ നിഷേധിക്കുന്നതിന് തുല്യമാണ്. ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കും" ജർമൻ ടീം ഫുട്ബോൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ താരങ്ങൾ പ്രതിഷേധിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.
It wasn’t about making a political statement – human rights are non-negotiable. That should be taken for granted, but it still isn’t the case. That’s why this message is so important to us.
Denying us the armband is the same as denying us a voice. We stand by our position. pic.twitter.com/tiQKuE4XV7
— Germany (@DFB_Team_EN) November 23, 2022
"ജർമ്മനി ദേശീയ ടീമിൽ ഞങ്ങൾ പുലർത്തുന്ന മൂല്യങ്ങൾക്കായി ഞങ്ങളുടെ ക്യാപ്റ്റൻ ആംബാൻഡ് ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: വൈവിധ്യവും പരസ്പര ബഹുമാനവും. മറ്റ് രാജ്യങ്ങൾക്കൊപ്പം ഞങ്ങളുടെയും ശബ്ദം കേൾക്കണം" ജർമൻ ഫുട്ബോൾ ടീം മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു.
We wanted to use our captain’s armband to take a stand for values that we hold in the Germany national team: diversity and mutual respect. Together with other nations, we wanted our voice to be heard.
— Germany (@DFB_Team_EN) November 23, 2022
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിനോട് ഏറ്റവും കൂടുതൽ പ്രതിഷേധം അറിയിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ജർമനി. പല മേഖലയിൽ നിന്നും ഖത്തറിന്റെ ആതിഥേയത്തെ ചോദ്യം ചെയ്ത് നിരവധി പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ബിബിസി ചരിത്രത്തിൽ ആദ്യമായി ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്തില്ല.
ഖത്തർ ലോകകപ്പിൽ പ്രകടമായ രണ്ടാമത്തെ പ്രതിഷേധമാണ്. ഇറാനാണ് ഖത്തർ ലോകകപ്പ് വേദിയെ ആദ്യ പ്രതിഷേധിക്കാനുള്ള ഇടമായി കണ്ടെത്തിയത്. ജർമനിയുടെ പ്രതിഷേധം ആതിഥേയരോടും ഫിഫയോടുമാണെങ്കിൽ ഇറാൻ ഫുട്ബോൾ ടീം പ്രതിഷേധിച്ചത് സ്വന്തം രാജ്യത്തിന്റെ ഭരണകൂട ഭൂകരതയ്ക്കെതിരെയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഇറാൻ തങ്ങളുടെ ദേശീയ ഗാനം ആലപിച്ച വേളയിൽ മൌനമായി നിൽക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...