ബെർലിൻ: നവംബർ 20 മുതൽ ആരംഭിക്കുന്ന ഖത്തർ ലോകകപ്പിന് മുകളിൽ പല തരത്തിലാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വിമർശനും എതിർപ്പുകളും ഉയരുന്നത്. ഇപ്പോഴിതാ ഖത്തറിൽ നടക്കുന്ന ഫിഫാ ലോകകപ്പ് മത്സരങ്ങൾ ജർമനിയിലെ പബ്ബുകളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഏതാനും ചില ബാർ ഉടമകൾ. ഖത്തർ ലോകകപ്പിന് കരിനിഴലായി നിൽക്കുന്ന മനുഷ്യവകാശ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ധാർമ്മിക നിലപാടിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ചില പബ്ബ് ഉടമകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലയെന്ന് അറിയിച്ചത്.
2010ൽ വോട്ടിങ്ങിലൂടെ അമേരിക്കയെ മറികടന്ന് ഖത്തർ ഫുട്ബോൾ ലോകകപ്പിന് വേദിയായ അന്ന് മുതൽ ഗൾഫ് രാജ്യത്തിനെതിരെ പല കോണിൽ നിന്നും വിമർശനം ഉയർന്നതാണ്. അതിനെയെല്ലാം ഖത്തർ മുഖ വിലയ്ക്കെടുത്തില്ലെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ മരണ നിരക്കിൽ ഖത്തർ ഒന്ന് പതറുകയും ചെയ്തു. ഈ കഴിഞ്ഞ 12 വർഷത്തിനിടെയിൽ ആറായിരത്തിലേറെ ദക്ഷിണേഷ്യൻ കുടിയേറ്റ തൊഴിലാളികളാണ് ഖത്തറിൽ ലോകകപ്പിന് വേദി സജ്ജമാക്കുന്നിതിനിടെയിൽ മരണപ്പെട്ടതെന്ന് മനുഷ്യവകാശ സംഘടനങ്ങൾ ആരോപിക്കുന്നത്. എന്നാൽ ഇവയെല്ലാം പൂർണമായും ഖത്തർ നിരാകരിക്കുന്നില്ലയെന്നാണ് വാസ്തവം.
ഇതെ സാഹചര്യത്തിലാണ് ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തങ്ങളുടെ പബ്ബുകളിൽ സംപ്രേഷണം ചെയ്യില്ലെന്ന് സ്പോർട്സ് ബാർ ഉടമകളെ നിലപാടിലേക്കെത്തിച്ചത്. ധാർമികമായ ആ നിലപാട് തങ്ങളുടെ വ്യവസായത്ത ബാധിച്ചാലും കുഴപ്പമില്ല ഖത്തർ ലോകകപ്പ് തങ്ങളുടെ പബ്ബുകളിൽ പ്രദർശിപ്പിക്കില്ലയെന്നാണ് ഉടമകൾ പറയുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചില സ്ഥാപനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ വോട്ടിങ് നടത്തിയെന്നും ഭൂരിപക്ഷം പേരും മത്സരങ്ങൾ സംപ്രേഷണം ചെയ്യേണ്ടയെന്നാണ് നിലപാടെടുത്തിരിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. ചില ആരാധകരും ബാർ ഉടമകളുടെ തീരുമാനത്തെ പിന്താങ്ങുന്നുമുണ്ട്.
2021 ഫെബ്രുവരിയിൽ ഇംഗ്ലീഷ് മാധ്യമമായ ഗ്വാർഡിയൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഏകദേശം 6500 ദക്ഷിണേഷ്യൻ തൊഴിലാളികളാണ് ഖത്തറിൽ 2010ന് ശേഷം മരിച്ചത്. ഇത് സംബന്ധിച്ച് ഖത്തർ പൂർണാമായ വിവരങ്ങൾ പങ്കുവച്ചിട്ടില്ലയെന്നാണ് അന്തരാഷ്ട്ര തൊഴിലാളി സംഘടന പറഞ്ഞിരുന്നത്. എന്നാൽ ഈ മരണങ്ങൾ ടൂർണമെന്റ് ഒരുക്കുന്നതുമായി സംബന്ധിച്ചുള്ളതല്ലയെന്ന് ഖത്തർ ലോകകപ്പ് സംഘാടകരും അധികാരികളും തർക്കിച്ചു. ഖത്തർ സർക്കാർ തങ്ങളുടെ തൊഴിൽ സമ്പ്രദായം പുരോഗമിക്കുകയാണെന്ന് പറഞ്ഞെങ്കിലും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഇപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു എന്ന 2021 ലെ ആംനസ്റ്റി റിപ്പോർട്ട് നിഷേധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...