Barcelona vs Real Madrid : ലാലിഗയിൽ ഇന്ന് ബാഴ്സ റയൽ സൂപ്പർ പോരാട്ടം; എൽ ക്ലാസികോ എവിടെ എപ്പോൾ കാണാം?

El Classico Barcelona vs Real Madrid Live Streaming : ഇന്ത്യൻ സമയം അർധ രാത്രി 1.30നാണ് മത്സരം ആരംഭിക്കുക

Written by - Jenish Thomas | Last Updated : Mar 19, 2023, 10:07 PM IST
  • മാർച്ച് മൂന്നിന് നടന്ന ഏറ്റവും അവസാനത്തെ എൽ ക്ലാസിക്കോയിൽ ജയം ബാഴ്സയ്ക്കൊപ്പമായിരുന്നു.
  • കോപ്പ ഡെൽറെയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് കറ്റാലന്മാർ റയലിനെ തകർത്തത് ജയം സ്വന്തമാക്കിയത്.
Barcelona vs Real Madrid : ലാലിഗയിൽ ഇന്ന് ബാഴ്സ റയൽ സൂപ്പർ പോരാട്ടം; എൽ ക്ലാസികോ എവിടെ എപ്പോൾ കാണാം?

ലോകം ഒന്നടങ്കം കാണാൻ കാത്തിരക്കുന്ന വമ്പൻ പോരാട്ടമാണ് റയൽ മാഡ്രിഡ് എഫ് സി ബാഴ്സലോണ എൽ ക്ലാസിക്കോ മത്സരം. സ്പാനിഷ് വമ്പന്മാർ നേർക്കുനേരെത്തുമ്പോൾ യുദ്ധം പോലെയാണ് ആരാധകർ കാണുന്നത്. ചാമ്പ്യൻസ് ലീഗിൽ നേരിട്ട തിരിച്ചടികൾക്കും വിമർശനങ്ങൾക്കും എൽ ക്ലാസിക്കോയിലൂടെ മറുപടി നൽകാനാണ് കറ്റാലന്മാരുടോ കോച്ച് സാവി ഇന്ന് ലക്ഷ്യമിടുന്നത്. ഏത് വിധേനയും യുറോപ്യൻ ഫുട്ബോളിലെ തങ്ങളുടെ ആധിപത്യം തുടരുകയെന്ന ലക്ഷ്യമാണ് കാർലോ ആൻസെലോട്ടിയുടെ നേതൃത്വത്തിലുള്ള മാഡ്രിഡിനുള്ളത്. 

മാർച്ച് മൂന്നിന് നടന്ന ഏറ്റവും അവസാനത്തെ എൽ ക്ലാസിക്കോയിൽ ജയം  ബാഴ്സയ്ക്കൊപ്പമായിരുന്നു. കോപ്പ ഡെൽറെയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് കറ്റാലന്മാർ റയലിനെ തകർത്തത് ജയം സ്വന്തമാക്കിയത്.

ALSO READ : Napoli : മറഡോണയ്ക്ക് പോലും അത് സാധിച്ചില്ല; എന്നാൽ നാപ്പൊളിയുടെ കുതിപ്പ് യൂറോപ്യൻ ടീമുകളെ ഒന്നടങ്കം ഭയപ്പെടുത്തുന്നു

റയൽ മാഡ്രിഡ് ബാഴ്സലോണ പോരാട്ടം എപ്പോൾ എവിടെ എങ്ങനെ ലൈവായി കാണാം?

മാർച്ച് 20 ഇന്ത്യൻ സമയം അർധരാത്രിയിൽ 1.30നാണ് മത്സരം. ബാഴ്സയുടെ തട്ടകയമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്വർക്കിനാണ് ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണം അവകാശമുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്പിലും മത്സരം തൽസമയം കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News