CWG 2022: ഇന്ത്യക്ക് പതിനെട്ടാം സ്വർണം; ടേബിൾ ടെന്നീസ് മിക്‌സഡിൽ സ്വർണത്തിളക്കവുമായി ശരത് കമൽ-ശ്രീജ സഖ്യം

CWG 2022: ഫൈനലിൽ മലേഷ്യൻ ജോഡിയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ മലേഷ്യൻ താരങ്ങളായ ജാവേൻ ചൂംഗ്-കാരേൻ ലൈൻ സഖ്യത്തെ 3-1 നാണ് ഇവർ തോൽപ്പിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 07:51 AM IST
  • കോമൺവെൽത്ത് ഗയിംസിൽ പതിനെട്ടാം സ്വർണവുമായി കുതിച്ചുയരുകയാണ് ഇന്ത്യ
  • ടേബിൽ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയിരിക്കുകയാണ്
  • ശരത് കമൽ-അകുല ശ്രീജ സഖ്യമാണ് സ്വർണം നേടിയിരിക്കുന്നത്
CWG 2022: ഇന്ത്യക്ക് പതിനെട്ടാം സ്വർണം;  ടേബിൾ ടെന്നീസ് മിക്‌സഡിൽ സ്വർണത്തിളക്കവുമായി ശരത് കമൽ-ശ്രീജ സഖ്യം

ബർമിംഗ്ഹാം: CWG 2022: കോമൺവെൽത്ത് ഗയിംസിൽ പതിനെട്ടാം സ്വർണവുമായി കുതിച്ചുയരുകയാണ് ഇന്ത്യ. ടേബിൽ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. ശരത് കമൽ-അകുല ശ്രീജ സഖ്യമാണ് സ്വർണം നേടിയിരിക്കുന്നത്. ഫൈനലിൽ മലേഷ്യൻ ജോഡിയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ മലേഷ്യൻ താരങ്ങളായ ജാവേൻ ചൂംഗ്-കാരേൻ ലൈൻ സഖ്യത്തെ 3-1 നാണ് ഇവർ തോൽപ്പിച്ചത്.

 

Also Read: CWG 2022 : ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടി മലയാളി തിളക്കം; ഇടിക്കൂട്ടിൽ നിന്നും രണ്ട് സ്വർണം

കോമൺവെൽത്ത് ഗയിംസ് പുരുഷ ഡബിൾസ് വിഭാഗത്തിൽ ശരത് കമൽ-സത്യൻ സഖ്യം വെള്ളി നേടിയിരുന്നു.  ഇതിനു പിന്നാലെയാണ് ശരത് കമലിന്റെ ഈ നേട്ടവും.  ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാൾ-ലിയാം പിച്ച്ഫോർഡ് കൂട്ടുകെട്ടിനോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. 3-2 നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.  ആദ്യ സെറ്റില്‍ 11-8 ന് നേടിയ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റ് 8-11ന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സെറ്റില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം നാലാം സെറ്റ് 11-7 നേടി മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യന്‍ സഖ്യത്തിനായി. എന്നാല്‍ നാലാം സെറ്റില്‍ 4-11 ന് പരാജയപ്പെട്ടതോടെ സ്വര്‍ണ്ണം നഷ്ടമായത്.

ശ്രീജ അകുല വനിതാ സിംഗിൾസിൽ വെങ്കലം നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ യാങ്‌സി ലിയുനോട് 3-4 നായിരുന്നു ശ്രീജയുടെ പരാജയം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News