ബര്‍മിംഗ്‌ഹാം: CWG 2022: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ലോംഗ് ജംപിൽ വെള്ളി സ്വന്തമാക്കി മലയാളി താരം എം ശ്രീശങ്കർ. ചരിത്രനേട്ടമാണ് ശ്രീശങ്കർ സ്വന്തമാക്കിയത്. 8.08 മീറ്റർ ചാടിയാണ് താരം മെഡൽ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയിട്ടുണ്ട്. അഞ്ചാം സ്ഥാനത്തെത്തിയ മുഹമ്മദ് അനീസും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ് സ്വർണം നേടിയത്. നൈനും 8.08 മീറ്റർ ദൂരമാണ് ചാടിയത്. എന്നാൽ ശ്രീശങ്കറിനെക്കാളും കുറഞ്ഞ അവസരത്തിൽ ഈ ദൂരം മറികടന്നതിനാലാണ് സ്വർണ്ണം ലഭിച്ചത്.
I am elated. A bit disappointed that I could not win gold but happy that I won silver for the country. I dedicate this medal to all those who stood by me including my father, our Sports Ministry: Sreeshankar Murali after winning silver medal in Long Jump at #CommonwealthGames pic.twitter.com/M3DkKElCrd
— ANI (@ANI) August 4, 2022
Also Read: കോമൺവെൽത്ത് ഗെയിംസ്: ഹൈജംപിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കറിന് വെങ്കലം
അതേസമയം, ബോക്സിംഗിൽ ഒരു മെഡൽ കൂടെ ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. 67 കിലോ വിഭാഗത്തിൽ രോഹിത് ടോക്കാസ് ആണ് മെഡൽ ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ 8.06 മീറ്റർ ചാടി വെങ്കലം നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്‌ലറ്റ് മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി അഞ്ചാമത്തെ സ്ഥാനത്തെത്തിയിരുന്നു. പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ചങ്കിടിപ്പ് വർധിപ്പിക്കുന്ന രീതിയിലായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴക്കുകയായിരുന്നു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയിലായി ഇന്ത്യൻ ആരാധകർ.
Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ
ഫൈനലിലെ 4 അവസരങ്ങൾ പൂർത്തിയായപ്പോൾ ആറാംസ്ഥാനത്തായിരുന്നു ശ്രീശങ്കർ അഞ്ചാമത്തെ ചാട്ടത്തിൽ 8.08 മീറ്റർ പിന്നിട്ട് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറുകയായിരുന്നു. സ്വർണം നേടാൻ അവസാന ഊഴത്തിൽ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറിൽ 8.36 മീറ്റർ പിന്നിട്ടുള്ള ശ്രീശങ്കർ അവസാന ഊഴത്തിൽ വിസ്മയം കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളാക്കുകയായിരുന്നു. ഇതിനിടയിൽ കോമൺവെൽത്ത് ഗയിംസിൽ ഇന്ത്യയ്ക്ക് ആറാമത്തെ സ്വർണ്ണം നേടിയിരിക്കുകയാണ്. പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ സുധീറാണ് സ്വർണം നേടിയിരിക്കുന്നത്.
Union Sports Minister Anurag Thakur congratulates Sudhir for winning a gold medal in Para Powerlifting at #CommonwealthGames pic.twitter.com/8MmILJMkmS
— ANI (@ANI) August 4, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...