Cricket World Cup 2023 : 'യുവതാരങ്ങൾ കോലിയെ കണ്ട് പഠിക്കണം'; ഗൗതം ഗംഭീർ

Gautam Gambhir On Virat Kohli India vs Australia Performance : മത്സരത്തിൽ വിരാട് കോലി നയിച്ച ഇന്നിങ്സാണ് തകർച്ചയിലായിരുന്നു ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചത്

Written by - Jenish Thomas | Last Updated : Oct 9, 2023, 04:52 PM IST
  • രണ്ടിന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യൻ ഇന്നിങ്സ് കെ.എൽ രാഹുലിനൊപ്പം നയിച്ചാണ് വിരാട് കോലി കഴിഞ്ഞ ദിവസം ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
  • യുവതാരങ്ങൾ കോലിയെ ഒരു റോൾ മോഡലായി കാണണമെന്ന് ഗംഭീർ
Cricket World Cup 2023 : 'യുവതാരങ്ങൾ കോലിയെ കണ്ട് പഠിക്കണം'; ഗൗതം ഗംഭീർ

ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ ആറ് വിക്കറ്റ് വിജയത്തിന് നിർണായക പങ്ക് വഹിച്ച വിരാട് കോലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോലിയെ കണ്ട് യുവതാരങ്ങൾ പഠിക്കണമെന്നാണ് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടിരിക്കുന്നത്. മത്സരത്തെ വരുതിയിൽ കൊണ്ടുവരുന്നത്, സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത്, വിക്കറ്റുകൾക്കിടെയുള്ള ഓട്ടം, ഫിറ്റ്നെസ് തുടങ്ങിയവയെല്ലാം വിരാട് കോലിയിൽ നിന്നും യുവതാരങ്ങൾ പഠിക്കണമെന്ന് ഗംഭീർ പറഞ്ഞു. രണ്ടിന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യൻ ഇന്നിങ്സ് സമ്മർദ്ദം ഒന്നുമില്ലാതെ കെ.എൽ രാഹുലിനൊപ്പം നയിച്ചാണ് വിരാട് കോലി ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ ദിവസം ലോകകപ്പ് മത്സരത്തിൽ ജയത്തിലേക്ക് നയിച്ചത്.

200 റൺസ് പിന്തുടരേണ്ടിയിരുന്ന ഇന്ത്യ രണ്ടിന് മൂന്ന് എന്നനിലയിൽ തകർന്ന നിലയിലാണ് വിരാട് കോലി രാഹുലിനൊപ്പം ചേർന്ന് ജയത്തിലേക്കെത്തിച്ചത്. ലോ-റിസ്ക് ക്രിക്കറ്റ്, വിക്കറ്റുകൾക്കിടെയിലുള്ള ഓട്ടം തുടങ്ങിയ മികവലൂടെ കോലി സമ്മർദ്ദം അകറ്റി ലക്ഷ്യം പിന്തുടരുകയായിരുന്നുയെന്ന് ഗംഭീർ പറഞ്ഞു. വലിയ സ്കോർ പിന്തുടരുമ്പോൾ സമ്മർദ്ദം അകറ്റി നിർത്തണം. ഏത് ഘട്ടത്തിലും വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ബാറ്റർക്കും സ്വയം വിശ്വാസമുണ്ടായിരിക്കണം. പ്രധാനമായി ഏകദിനത്തിൽ  കുറ്റൻ ഷോട്ടുകൾ അടിക്കുകകയല്ല വേണ്ടതെന്ന് ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ALSO READ : Ind vs Aus: ഉറച്ചു നിന്ന് കോഹ്ലിയും രാഹുലും; തകർച്ചയിൽ നിന്ന് ജയിച്ചു കയറി ടീം ഇന്ത്യ

യുവതാരങ്ങൾ കോലിയെ ഒരു റോൾ മോഡലായി കാണണം. വിരാട് കോലിയെ പോലെ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാൻ, വിക്കറ്റുകൾക്കിടെയിലെ ഓട്ടം, സ്ട്രൈക്ക് റൊട്ടേഷൻ തുടങ്ങിയവയെല്ലാം യുവതാരങ്ങൾ പഠിക്കണം. കാരണം ഇന്ന് ക്രിക്കറ്റിന്റെ പുതിയ ഫോർമാറ്റിനെ തുടർന്ന് മൈതനാത്തിന്റെ പുറത്തേക്ക് പന്തടിച്ച് കളയുകയെന്ന് മാത്രമാണ് യുവതാരങ്ങളുടെ ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ഓസീസിനെ തകർത്തത്. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ കെ.എൽ രാഹുലിനൊപ്പം 167 റൺസിന്റെ പാർട്ട്ണെർഷിപ്പ് ഒരുക്കിയാണ് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ 116 പന്തിൽ 85 റൺസെടുത്ത പുറത്തായ കോലി ആറ് ഫോർ മാത്രമാണ് അടിച്ചെടുത്തത്. ബാക്കി റൺസെല്ലാം വിക്കറ്റുകൾക്കിടെയിൽ ഓടിയെടുക്കുകയായിരുന്നു. മത്സരത്തിൽ രാഹുൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News