ലഖ്നൗ : ലോകകപ്പിൽ തോൽവി അറിയാതെ മുന്നേറുന്ന ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെന്റിൽ ഒരു ജയം മാത്രമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ തകർത്ത് ലോകകപ്പിലെ അപരാജിത യാത്ര തുടരാനാണ് രോഹിത് ശർമയും സംഘവും ഇന്ന് ശ്രമിക്കുക. ലഖ്നൗ ഏഖന സ്റ്റേഡയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ടോസ് ഇടുക. രണ്ട് മണിക്ക് മത്സരം ആരംഭിക്കും
ഹാർദിക് പാണ്ഡ്യയുടെ പരിക്കിനെ തുടർന്നുണ്ടായ തിരിച്ചടി കഴിഞ്ഞ മത്സരത്തിൽ തന്നെ ഇന്ത്യ പരിഹാരം കണ്ടെത്തിയതാണ്. മത്സരം ഏത് ഘട്ടത്തിലാണെങ്കിലും തിരിച്ചടിക്കാൻ സാധിക്കുന്ന ഒരു നിരയുള്ളതാണ് ഇന്ത്യയുടെ മുതൽകൂട്ട്. അതേസമയം ബാറ്റിങ്ങിൽ മധ്യനിരയിൽ സൂര്യകുമാർ ഫോമിലെത്തിയാൽ ഇന്ത്യയുടെ സ്കോർ ബോർഡിന് കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കുന്നതാണ്. ഇന്ന് മാറ്റം ഒന്നിമില്ലാതെയാകും ഇന്ത്യ ഇന്ന് ലഖ്നൗവിൽ എത്തുക.
അതേസമയം ഇംഗ്ലണ്ടിന്റെ അവസ്ഥ ഇനി എന്ത് ചെയ്യണമെന്ന അറിയാത്ത സ്ഥിതിയിലാണ്. സ്ക്വാഡിലെ 15 പേരെയും കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി പരീക്ഷച്ചെങ്കിലും ഒരു മികച്ച ഫലം കണ്ടെത്താൻ ഇംഗ്ലീഷ് സംഘത്തിന് സാധിച്ചിട്ടില്ല.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസപ്രിത് ബുമ്ര, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ടിന്റെ സാധ്യത പ്ലേയിങ് ഇലവൻ - ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്ക്സ്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.