അര്‍ജന്റീന-ബ്രസീല്‍ ഫൈനലിൽ ആര് വിജയിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ കൂടുതൽ ശ്രദ്ധയാകുന്നത് അര്‍ജന്റീന നായകന്‍ മെസിയുടെ റിക്കോർഡുകളിലാണ്.
ഇന്ന് കളി കഴിയുമ്പോൾ എന്തൊക്കെ റെക്കോഡുകളാകും മെസി (Lionel Messi) നേടുക. മെസിയുടെ ആ നേട്ടങ്ങള്‍ നമുക്ക് നോക്കാം..
>> ബ്രസീലിനെതിരേ ഫൈനലില്‍ ഇറങ്ങുമ്പോൾ മെസി കോപ്പയില്‍ (Copa America Final 2021) ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ക്കൊപ്പം ഇടം പിടിക്കും. കോപ്പയില്‍ മെസിയുടെ 34ാം മത്സരമാണിത്. നിലവിൽ ഒന്നാമതായി നിലനിൽക്കുന്നത് ചിലിക്കായി 34 മത്സരങ്ങള്‍ കളിച്ച സെര്‍ജിയോ ലിവിങ്‌സ്റ്റണിനാണ്. ഇതുവരെ അര്‍ജന്റീനയ്ക്കായി 150 മത്സരങ്ങള്‍ മെസി കളിച്ചിട്ടുണ്ട്.
>> ആറ് കോപ്പ അമേരിക്കയില്‍ നിന്നായി ഇതുവരെ മെസി നേടിയത് 13 ഗോളാണ്. മെസിക്ക് മുൻപ് ഇപ്പോൾ ഉള്ളത് 17 ഗോളുമായി ബ്രസീലിന്റെ സിസിനോ, അര്‍ജന്റീനയുടെ നോര്‍ബെര്‍ടോ മെന്‍ഡെസ് എന്നിവരാണ്. അതായത് കോപ്പയിലെ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്താന്‍ മെസിക്ക് ഇനി നാല് ഗോളുകള്‍ കൂടി വേണം.
> 150 മത്സരങ്ങളില്‍ നിന്നായി 76 ഗോളുകളാണ് അര്‍ജന്റീനയ്ക്കായി (Argentina Vs Brazil) മെസി നേടിയിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്ത റെക്കോഡ് പെലെയുടെ പേരിലാണ്. പെലെ 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് നേടിയത്. അതുകൊണ്ടുതന്നെ ബ്രസീലിനെതിരായ ഫൈനലില്‍ ഒരു ഗോള്‍ നേടിയാല്‍ പെലെയുടെ റെക്കോഡിലേക്ക് മെസിയുമാണ് എത്തും.
>> മെസി ആറ് കളിയില്‍ നിന്ന് അഞ്ച് അസിസ്റ്റുമായി ഇതിനോടകം റെക്കോഡിലേക്ക് എത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയിലെ ഒരു എഡിഷനില്‍ ഇത്രയും അസിസ്റ്റുകളുമായി നിറഞ്ഞ ഒരേയൊരു താരമാണ് നമ്മുടെ മെസി.
>> അര്‍ജന്റീന അടിച്ച 11 ഗോളുകളില്‍ ഒൻപതെണ്ണത്തിലും മെസിയുടെ സ്പര്‍ശമുണ്ട്. നാലുഗോളുകള്‍ ഇതുവരെ മെസി അടിച്ചു. മാത്രമല്ല മൂന്ന് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് ആകുകയും ചെയ്തു.
ഇതിനിടയിൽ കോപ ഫൈനല്‍ മത്സരം പകുതി കഴിഞ്ഞപ്പോൾ ഒരു ഗോളിന് അർജന്റീന ലീഡ് നേടിയിട്ടുണ്ട്. 22 മാറ്റത്തെ മിനുറ്റിൽ എയ്ന്‍ജല്‍ ഡി മരിയ നേടിയ ഗോളില്‍ ആണ് അര്‍ജന്‍റ്റീന ലീഡ് നേടിയത്. അസിസ്റ്റ് നൽകിയത് ഡേ പോള്‍ ആണ്. പൊതുവേ രണ്ടാം പകുതിയില്‍ മാത്രം കളത്തില്‍ ഇറങ്ങുന്ന ഡി മരിയ ആദ്യ ഇലവനില്‍ ഇറക്കിയ സ്കാലോനിയുടെ തന്ത്രം ഫലം കണ്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.