Champions League മത്സരത്തിനുള്ള FC Goa യുടെ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റാർ സ്ട്രൈക്കർ ഇ​ഗോർ അൻ​ഗുളോ ടീമിൽ ഇടം നേടിയില്ല

എഎഫ്സിയുടെ നിയമപ്രകാരം ഒരു ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കൂ. അതിൽ ഒരു താരം ഏഷ്യൻ ഫെഡറേഷന്റെ കീഴിലുള്ള താരമായിരിക്കണം. അതിനെ തുടർന്നാണ് ​ഗോവൻ കോച്ചിന് തങ്ങളുടെ സ്റ്റാർ സ്ട്രൈക്കറെ ഒഴുവാക്കാൻ തീരുമാനം എടുക്കേണ്ടി വന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 8, 2021, 05:28 PM IST
  • 28 അം​ഗ ടീമിനെയാണ്​ ​ഗോവയുടെ കോച്ച് യുവാൻ ഫെറാൻഡോ പ്രഖ്യാപിച്ചിരിക്കുന്നത്.
  • എഎഫ്സിയുടെ നിയമപ്രകാരം ഒരു ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കൂ.
  • അതിൽ ഒരു താരം ഏഷ്യൻ ഫെഡറേഷന്റെ കീഴിലുള്ള താരമായിരിക്കണം.
  • ഇ​ഗോറിനെ കൂടാതെ അറ്റാക്കിങ് മിഡ് ഫീൽഡറായ ആൽബർട്ടോ നൊ​ഗ്വേറയെയും ടീമിൽ നിന്നൊഴുവാക്കിട്ടുണ്ട്.
Champions League മത്സരത്തിനുള്ള FC Goa യുടെ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റാർ സ്ട്രൈക്കർ ഇ​ഗോർ അൻ​ഗുളോ ടീമിൽ ഇടം നേടിയില്ല

Goa : Asian Champions League ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമായ FC Goa യുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സ്റ്റാർ സ്ട്രൈക്കർ Igor Angulo ഒഴുവാക്കിയാണ് ​ഗോവ തങ്ങളുടെ പ്രഥമ AFC ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ പോകുന്നത്. 28 അം​ഗ ടീമിനെയാണ്​ ​ഗോവയുടെ കോച്ച് യുവാൻ ഫെറാൻഡോ പ്രഖ്യാപിച്ചിരിക്കുന്നത്.

എഎഫ്സിയുടെ നിയമപ്രകാരം ഒരു ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കൂ. അതിൽ ഒരു താരം ഏഷ്യൻ ഫെഡറേഷന്റെ കീഴിലുള്ള താരമായിരിക്കണം. അതിനെ തുടർന്നാണ് ​ഗോവൻ കോച്ചിന് തങ്ങളുടെ സ്റ്റാർ സ്ട്രൈക്കറെ ഒഴുവാക്കാൻ തീരുമാനം എടുക്കേണ്ടി വന്നത്. ഇ​ഗോറിനെ കൂടാതെ അറ്റാക്കിങ് മിഡ് ഫീൽഡറായ ആൽബർട്ടോ നൊ​ഗ്വേറയെയും ടീമിൽ നിന്നൊഴുവാക്കിട്ടുണ്ട്. ഐഎസ്എൽ 2021 സീസണിലെ ടോപ് സ്കോറ‍‍ക്കുള്ള ​ഗോൾഡൻ ബൂട്ട് പുരസ്ക്കാരം എഫ്സി ​ഗോവയുടെ ഇ​ഗോ‍ർ അം​ഗൂളോയ്ക്ക് ലഭിച്ചത്. അം​ഗൂള റോയി കൃഷ്ണയ്ക്കൊപ്പം 14 ​ഗോളുകൾ നേടിയിരുന്നു.

ALSO READ : India vs Oman International Friendly Match : മികച്ച ഒരു മുന്നേറ്റമില്ലാതെ ഒന്നര വർഷത്തിന് ശേഷം Indian Football Team വീണ്ടും ബൂട്ട് അണിയുന്നു, സൗഹൃദ മത്സരത്തിൽ Oman ആണ് എതിരാളി

ഇ​ഗോറിനെയും നൊ​ഗ്വുറേക്ക് പകരമായി ഓസ്ട്രേലയിൻ പ്രതിരോധ താരം ജെയിംസ് ഡൊണാഷിയെ ടീമിൽ ഉൾപ്പെടുത്തി. ഓസീസ് താരത്തെ കൂടാതെ സ്പാനീഷ് താരങ്ങളായ എഡു ബേഡിയ, ജോർദെ ഓർട്ടിസ്, ഇവാൻ ​ഗോൺസാലോസ് എന്നിവരാണ് ​ഗോവയുടെ മറ്റ് വിദേശ താരങ്ങൾ. 

ഏപ്രിൽ 14നാണ് ​ഗോവയുടെ ആദ്യ മത്സരം. ​ഗ്രീപ്പ് സ്റ്റേജിൽ ഖത്തരി ടീം അൽ റയാനെയാണ് എഫ് സി ​​ഗോവ ആദ്യം നേരിടുന്നത്. ​ഗോവയെ കൂടാതെ ഇന്ത്യയെ മുംബൈ സിറ്റി എഫ്സിയും പ്രതിനിധീകരിക്കുന്നുണ്ട്.

ALSO READ : India vs UAE Friendly Match : ഒമാനിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് ശക്തരായ യുഎഇക്കെതിരെ ഇറങ്ങും, മത്സരം രാത്രി 8.30ന്

​ഗോവുയുടെ സ്ക്വാഡ്

ഫോർവേർഡ്- ജോർജെ ഓർട്ടിസ്, ദേവേന്ദ്ര മുർ​ഗോങ്കർ, ഇഷാൻ പണ്ഡിതാ

മിഡ് ഫീൽഡ് - എഡു ബേഡിയ, ​ഗ്ലാൻ മാർട്ടിൻസ്, പ്രസിസെറ്റോൺ റെബെല്ലോ, ബ്രൻഡൺ ഫെർണാണ്ടാസ്, ഫ്രാങ്കി ബുആം, റെഡീം ത്ലാങ്, മാക്കൻ വിങ്കിൾ ചോതോ, അലക്സാണ്ടർ റൊമാറിയോ ജേസുരാജ്, അമർജിത് സിങ് കിയാം, റോമിയോ ഫെർണാണ്ടസ്

ഡിഫന്റേഴ്സ് - സാൻസൺ പെരേര, സെറിറ്റൺ ഫെർണാണ്ടസ്, ലിയാണ്ടർ ഡികുനാ, ഇവാൻ ​ഗോൺസാലസ്, മൊഹമ്മദ് അലി, ജെയിംസ്  ഡൊണാഷി, ഐബന്ദാ ഡോഹ്ലിങ്, സേവ്യർ ​ഗാമാ, ആദിൽ ഖാൻ

ALSO READ : Kerala Blasters FC മുന്‍ താരം Sandesh Jhingan വിവാഹതനാകാന്‍ പോകുന്നു, വധു റഷ്യന്‍ സ്വദേശിനി

​ഗോൾ കീപ്പർമാർ- മൊഹമ്മദ് നവാസ്, നവീൻ കുമാർ, ശുഭം ദാസ്, ധീരജ് സിങ് മൊയിറംങ്തിം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News