മഞ്ചേരി: 75-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെതിരെ കേരളത്തിന് വിജയം. ഇത് ഏഴാം സന്തോഷ് ട്രോഫി കിരീടമാണ് കേരളം സ്വന്തമാക്കുന്നത്. തുടക്കം മുതൽ കടുക്ക സമ്മർദ്ദത്തിൽ ആരംഭിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് 5-04നാണ് കേരളത്തിൻറെ വിജയം.എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ 96-ാം മിനുട്ടിലാണ് ബംഗാളിൻറെ ആദ്യ ഗോൾ കേരളത്തിൻറെ വല കുലുക്കുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരളത്തിനായി നൗഫല്‍ നടത്തിയ മുന്നേറ്റം ബംഗാളിൻറെ ഗോൾ കീപ്പർ ബ്ലോക്ക് ചെയ്തത് കേരളത്തിൻറെ ഗോൾ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. 86-ാം മിനിട്ടിൽ കേരളത്തിന് അനുകൂലമായി ഫ്രീ കിക്ക് കിട്ടിയെങ്കിലും ഇത് വിനിയോഗിക്കാനായില്ല.
എന്നാൽ എക്സ്ട്രാ ടൈമിൽ 116-ാം മിനിട്ടിൽ കേരളത്തിനായി മുഹമ്മദ് സഫ്നാദ് ബംഗാളിൻറെ വല കുലുക്കിയതോടെ അതുവരെയുണ്ടായിരുന്ന മത്സരത്തിൻറെ ഗതി തന്നെ മാറുകയായിരുന്നു. തുടർന്ന് പെനാലിറ്റി ഷൂട്ട് ഷൂട്ട് ഔട്ടില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി
മുഖ്യമന്ത്രിയുടെ അഭിനന്ദനം
സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ നൗഫലിനെ പ്രത്യേകം അഭിനന്ദിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...