Lionel Messi: വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി; ഖത്തർ ഫൈനൽ അവസാന ലോകകപ്പെന്ന് താരം

ലയണൽ മെസിയുടെ പെനാൽറ്റിയിലൂടെയാണ് അർജന്റീന ക്രൊയേഷ്യയുടെ പ്രതിരോധ പൂട്ട് തകർത്ത് ഫൈനലിലേക്ക് കുതിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 12:21 PM IST
  • ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അർജന്റീന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.
  • ഏറ്റവും അവസാനം 2014ലാണ് അർജന്റീന ഫിഫ ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്.
  • 33-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം ചെറുക്കുന്നതിനിടെ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ ഫൌൾ മെസി നേടിയ പെനാൽറ്റിയിൽ കലാശിക്കുകയായിരുന്നു.
Lionel Messi: വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി; ഖത്തർ ഫൈനൽ അവസാന ലോകകപ്പെന്ന് താരം

വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീന താരം ലയണൽ മെസ്സി. ഡിസംബർ 18ന് നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം താൻ വിരമിക്കുമെന്ന് മെസ്സിയുടെ പ്രഖ്യാപനം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് അർജന്റീന ഫൈനലിലേക്ക് കടന്നതിന് പിന്നാലെയാണ് മെസ്സിയുടെ പ്രഖ്യാപനം. 

“എന്റെ അവസാന മത്സരം, ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. അടുത്ത് ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പ് യാത്ര ഇങ്ങനെ പൂർത്തിയാക്കുന്നതാണ് ഏറ്റവും മികച്ചത്''. - മെസ്സി പറഞ്ഞു. 

ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ ക്രൊയേഷ്യയെ നേരിട്ട അർജന്റീന ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് മുന്നിലെത്തിയത്. പിന്നീട് ബാക്കി രണ്ട് ഗോളുകളും സമ്മാനിച്ചത് ജൂലിയൻ അൽവാരസാണ്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അർജന്റീന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഏറ്റവും അവസാനം 2014ലാണ് അർജന്റീന ഫിഫ ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്.

Also Read: FIFA World Cup 2022 : ക്രൊയേഷ്യൻ പ്രതിരോധ പൂട്ട് അഴിച്ച് മാറ്റി മെസിയും സംഘവും; അർജന്റീന ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ

 

33-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം ചെറുക്കുന്നതിനിടെ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ ഫൌൾ മെസി നേടിയ പെനാൽറ്റിയിൽ കലാശിക്കുകയായിരുന്നു. അർജന്റീനിയൻ സൂപ്പർ താരത്തിന്റെ ഖത്തറിലെ അഞ്ചാം ഗോളാണിത്. തുടർന്ന് അഞ്ച് മിനിറ്റുകൾക്ക് ശേഷം അൽവാരസിന്റെ ഒറ്റയാൾ പോരാട്ടം അർജന്റീനയുടെ ലീഡ് ഉയർത്തുകയായിരുന്നു. 

രണ്ടാം പകുതിയിൽ ഏത് വിധേനയും ഗോൾ മടക്കാനുള്ള ശ്രമം ക്രൊയേഷ്യ തുടർന്നെങ്കിലും അതൊന്നും അർജന്റീനിയൻ ഗോൾ വല കുലുക്കാൻ സാധിച്ചില്ല. 69-ാം മിനിറ്റിൽ മെസിയുടെ മുന്നേറ്റത്തിലാണ് അൽവാരസ് തന്റെ ഗോൾ നേടുന്നത്. അതോടെ ക്രൊയേഷ്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം ഏകദേശം അസ്തമിച്ചു കഴിഞ്ഞു.

രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോ മത്സരത്തിലെ വിജയികളാണ് ഫൈനലിൽ അർജന്റീനയുടെ എതിരാളി. നാളെ ഇന്ത്യൻ സമയം രാത്രി 12.30ന് അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് മൊറോക്കോ സെമി പോരാട്ടം. ഡിസംബർ 18നാണ് ടൂർണമെന്റിന്റെ ഫൈനൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News