Ballon d' Or | ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ എഡിറ്റർ പറയുന്നത് നുണ; "മെസിയെക്കാൾ ബാലൻഡിയോർ നേടുകയല്ല എന്റെ ലക്ഷ്യം" വിശദീകരണവുമായി റൊണൾഡോ

മെസി തന്റെ ഏഴാമത് ബാലൻഡിയോർ നേട്ടം സ്വന്തമാക്കിയ രാവിലാണ് ക്രിസ്റ്റ്യാനോ തന്റെ വിശദീകരണം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 01:35 PM IST
  • മെസി തന്റെ ഏഴാമത് ബാലൻഡിയോർ നേട്ടം സ്വന്തമാക്കിയ രാവിലാണ് ക്രിസ്റ്റ്യാനോ തന്റെ വിശദീകരണം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
  • റൊണൾഡോയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമെ ഉള്ളു,
  • വിരമിക്കുന്നതിന് മുമ്പ് മെസിയെക്കാൾ കൂടുതൽ ബാലൻഡിയോർ സ്വന്തമാക്കുക,
  • അത് തന്നോട് താരം പറഞ്ഞിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാഗസിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്കൽ ഫെറെ പറഞ്ഞത്.
Ballon d' Or | ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ എഡിറ്റർ പറയുന്നത് നുണ; "മെസിയെക്കാൾ ബാലൻഡിയോർ നേടുകയല്ല എന്റെ ലക്ഷ്യം" വിശദീകരണവുമായി റൊണൾഡോ

ലണ്ടൻ : ലയണൽ മെസിയുടെ (Lionel Messi) ബാലൻഡിയോർ (Ballon d'Or) പുരസ്കരാ നേട്ടത്തോട് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് (Cristiano Ronaldo)അസഹിഷ്ണുതയാണെന്ന പുരസ്കാരം നിർണയിക്കുന്ന പ്രഞ്ച് ഫുട്ബോൾ മാഗസിന്റെ എഡിറ്ററുടെ അവകാശവാദത്തിനെതിരെ പോർച്ചുഗീസ് സൂപ്പർ താരം. മെസി തന്റെ ഏഴാമത് ബാലൻഡിയോർ നേട്ടം സ്വന്തമാക്കിയ രാവിലാണ് ക്രിസ്റ്റ്യാനോ തന്റെ വിശദീകരണം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

റൊണൾഡോയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമെ ഉള്ളു, വിരമിക്കുന്നതിന് മുമ്പ് മെസിയെക്കാൾ കൂടുതൽ ബാലൻഡിയോർ സ്വന്തമാക്കുക, അത് തന്നോട് താരം പറഞ്ഞിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാഗസിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്കൽ ഫെറെ പറഞ്ഞത്. 

ALSO READ : Diego Maradona | നേപ്പിൾസ് ന​ഗരത്തിന്റെ നിശബ്ദതയ്ക്ക് ഒരാണ്ട്! ഫുട്ബോൾ ദൈവം ജീവിതത്തിന്റെ ബൂട്ട് അഴിച്ചത് ഇനിയും വിശ്വസിക്കാനാകാതെ ലോകം

എന്നാൽ ഫെറെയുടെ ഈ വാദത്തെ അമ്പാടെ നിഷേധിക്കുകയായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം. പാസ്കലിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും താൻ ഒരിക്കലും മെസിയെക്കാൾ കൂടുതൽ ബാലൻഡിയോ നേടണമെന്നുള്ള പരാവേഷം കാണിച്ചിട്ടില്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിിൽ വ്യക്തമാക്കി. 

ALSO READ : Sex Tape Case | കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ക്രിസ്റ്റ്യാനോ റൊണൾഡോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ മലയാളം തർജിമ

"ഇന്ന് പുറത്ത് വന്ന കാര്യങ്ങൾ കഴിഞ്ഞ ആഴ്ചയിൽ പാസ്കൽ ഫെറെയുടെ പ്രസ്താവന എന്താണെന്ന് വിശദീകരിക്കുന്നതാണ്. എന്റെ ഏക ലക്ഷ്യം ലയണൽ മെസിയെക്കാൾ കൂടുതൽ ബാലൻഡിയോർ നേടി കരിയർ അവസാനിപ്പിക്കുക എന്നതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു എന്നാണ് പാസ്കലിന്റെ അവകാശവാദം. പാസ്കൽ ഫെറെ പറഞ്ഞത് കള്ളമാണ്, അയാൾ സ്വയം പ്രചാരണം നൽകുന്നതിനും അയാൾ പ്രവർത്തിക്കുന്ന മാഗസിന് കൂടുതൽ പ്രചാരണം ലഭിക്കുന്നതിന് എന്റെ പേര് ഉപയോഗിക്കുകയാണ്. 

ഇത്രയും മഹത്വരമായ ഒരു പുരസ്കാരം നിർണയിക്കുന്ന ഒരു ഉത്തരവാദിത്വപ്പെട്ട വ്യക്തി ഇത്തരത്തിൽ കള്ളം പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ഫ്രഞ്ച് ഫുട്ബോളിനെയും ബാലൻ ഡി ഓറിനെയും ബഹുമാനിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ്. 

കൂടാതെ അയാൾ ഇന്ന് ഒരിക്കൽ കൂടി കളവ് പറഞ്ഞു. ഗാലയിൽ വെച്ച് നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഞാൻ വിട്ട് നിന്നത് നിലവിൽ ഇല്ലാത്ത ക്വാറന്റീൻ ചട്ടങ്ങൾ മുന്നോട്ട് വെച്ചാണെന്നാണ് അയാൾ ചൂണ്ടിക്കാട്ടിയത്. വിജയിക്കുന്നവരെ ഞാൻ എന്നും ആശംസിക്കാറുണ്ട് ഇത് എന്റെ കരിയറിന്റെ തുടക്കം മുതൽ ഞാൻ തുടരുന്നതാണ്. കാരണം ഞാൻ ആർക്കും എതിരെ അല്ല.

ALSO READ : FIFA Best Men's Player Award ‌| ഫിഫ മികച്ച പുരുഷ താരം 2021; മെസ്സിയും റൊണാള്‍ഡോയുമടക്കം 11 പേർ ഫൈനൽ പട്ടികയിൽ

ഞാൻ എപ്പോഴും ജയിക്കുന്നത് എനിക്കും വേണ്ടിയും ഞാൻ പ്രതിനിധീകരിക്കുന്ന ക്ലബിനു വേണ്ടിയാണ്, ഞാൻ ജയിക്കുന്നത് എനിക്ക് വേണ്ടിയും എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുമാണ്. ഞാൻ ഒരു വ്യക്തിക്കെതിരായി ജയിച്ചിട്ടില്ല. എന്റെ ഏറ്റവും വലിയ ലക്ഷ്യം ഞാൻ പ്രതിനിധീകരിക്കുന്ന ക്ലബിനും ദേശീയ ടീമിന് വേണ്ടി കപ്പുകൾ സ്വന്തമാക്കുക എന്നതാണ്. 

പ്രൊഫഷണൽ ഫുട്ബോളറായിട്ടുള്ളവർക്കും ആകാൻ പോകുന്നവർക്കും ഒരു ഉത്തമ ഉദ്ദാഹരണമാകുകയെന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം. കൂടാതെ എന്റെ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യം ഏന്റെ പേര് ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കണമെന്നാണ്. 

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരമാണ് എന്റെ അടുത്ത ലക്ഷ്യം എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു. സഹതരാങ്ങളും ആരാധകരും എല്ലാവരും ഒത്തുപിടിച്ചാൽ ഈ സീസൺ ഇനി നമ്മുക്ക് നേടാം"

ഇന്നലെ രാത്രിയിലെ നേടത്തോടെ മെസി തന്റെ കരിയറിലെ 7 ബാലൻഡിയോറാണ് സ്വന്തമാക്കിയത്. റൊണാൾഡോ 5 ബാലൻഡിയോറാണ് നേടിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News