ദുബായ് : ഏഷ്യ കപ്പ് 2022ൽ ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം അൽപസമയത്തിനകം ആരംഭിക്കും. ടോസ് നേടിയ രോഹിത് ശർമ പാകിസ്ഥാനെ ബാറ്റിങ്ങിനയിച്ചു. ഇന്ത്യയുടെ നമ്പർ വൺ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന് പകരം ദിനേഷ് കാർത്തിക് ടീമിൽ ഇടം നേടി. യുവതാരങ്ങളായ അവേഷ് ഖാനും അർഷ്ദപ് സിങ്ങും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ. 7.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ വർഷം ഐസിസി ട്വന്റി ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ബദ്ധ വൈരികളായ ഇരു ടീമുകളും ഇന്ന് ഓഗസ്റ്റ് 28ന് നേർക്കുനേരെത്തുന്നത്.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ : രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്.
ALSO READ : Asia Cup 2022 : ലോകകപ്പിലെ അതേ ആധിപത്യം ഇന്ത്യക്കെതിരെ ഏഷ്യ കപ്പിലും തുടരും : പാക് വൈസ് ക്യാപ്റ്റൻ
ASIA CUP 2022. India XI: R Sharma (c), KL Rahul, V Kohli, S Yadav, H Pandya, R Jadeja, D Karthik (wk), B Kumar, A Khan, A Singh, Y Chahal. https://t.co/00ZHIa5C0t #INDvPAK #AsiaCup2022
— BCCI (@BCCI) August 28, 2022
പാകിസ്ഥാന്റെ പ്ലേയിങ് ഇലവൻ : ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമദ്, ഖുഷ്ദിൽ ഷാ, അസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷഹ്നവാസ് ഡഹ്നി
India have won the toss and opted to field first
Our playing XI for the #INDvPAK clash #AsiaCup2022 pic.twitter.com/IvCkAI5wUd
— Pakistan Cricket (@TheRealPCB) August 28, 2022
ഇന്ത്യ പാക് മത്സരം
രാത്രി 7.30ന് ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരം അരങ്ങേറുന്നത്. സ്റ്റാർ നെറ്റുവർക്ക് സംപ്രേഷണം ചെയ്യുന്ന മത്സരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.