റൊണാൾഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്? വമ്പൻ ഓഫറുമായി അൽ നാസർ ക്ലബിന്റെ ബദ്ധവൈരികൾ

Lionel Messi to Al Hilal Club വമ്പൻ ഓഫറാണ് മെസിക്കായി സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ ഒരുക്കിയിരിക്കുന്നത് 

Written by - Jenish Thomas | Last Updated : Jan 4, 2023, 04:51 PM IST
  • രികളായ അൽ ഹിലാൽ ക്ലബാണ് അർജന്റീനിയൻ സൂപ്പർ താരത്തിന് വേണ്ടി ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്.
  • ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓഫറാണ് സൗദി അറേബ്യൻ ക്ലബ് മെസിക്ക് മുന്നിൽ വെച്ചിരിക്കുന്നതെന്ന് ഇറ്റാലിയൻ പത്രമാധ്യമമായ കാൽസിയോ മെറാക്ടോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
റൊണാൾഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്? വമ്പൻ ഓഫറുമായി അൽ നാസർ ക്ലബിന്റെ ബദ്ധവൈരികൾ

യൂറോപ്പിലെ തന്റെ കരിയർ അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ വമ്പൻ ഓഫർ സ്വീകരിച്ച് സൗദി അറേബ്യൻ ക്ലബായ അൽ നാസർ എഫ്സിയുടെ ഭാഗമായത് കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിൽ വാർത്ത സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ പോർച്ചുഗീസ് സൂപ്പർ താരത്തിന് പിന്നാലെ ലയണൽ മെസിക്കും സൗദി ആറേബ്യയിൽ നിന്നും വമ്പൻ ഓഫർ ലഭിച്ചുയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസർ എഫ്സിയുടെ ബദ്ധവൈരികളായ അൽ ഹിലാൽ ക്ലബാണ് അർജന്റീനിയൻ സൂപ്പർ താരത്തിന് വേണ്ടി ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്.

ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓഫറാണ് സൗദി അറേബ്യൻ ക്ലബ് മെസിക്ക് മുന്നിൽ വെച്ചിരിക്കുന്നതെന്ന് ഇറ്റാലിയൻ പത്രമാധ്യമമായ കാൽസിയോ മെറാക്ടോ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ചില സോഷ്യൽ മീഡിയ പേജുകൾ പങ്കുവക്കുന്ന വിവരം. ക്രിസ്റ്റ്യാനോ അൽ നാസറിൽ എത്തിയപ്പോൾ അൽ ഹിലാൽ ക്ലബ് ലയണൽ മെസിയുടെ പേര് ആലേഖനം ചെയ്ത ജേഴ്സിയും പുറത്തിറക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പ് ജേതാവായ താരത്തെ തങ്ങളുടെ ടീമിൽ എത്തിക്കാൻ ഏത് ഓഫറും മുന്നോട്ട് വെക്കാൻ അൽ ഹിലാൽ തയ്യാറാകുമെന്ന് ഇറ്റാലിയൻ മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ : Cristiano Ronaldo: സ്വകാര്യ ജെറ്റിൽ പങ്കാളി ജോർജിന റോഡ്രിഗസിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ- ചിത്രങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലെത്തിയതിന് പിന്നാലെ അൽ ഹിലാൽ മെസി തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ശ്രമം അൽ ഹിലാൽ ആരംഭിച്ചുയെന്ന് കുവൈത്ത് മുൻ ഇൻഫോർമേഷൻ മന്ത്രി ഡോ. സാദ് ബിൻ ടഫേല അൽ അജ്മി ഗൽഫ് ന്യൂസിനോട് പറഞ്ഞു. സൗദി പ്രൊ ലീഗ് തങ്ങളുടെ ടൂർണമെന്റിലേക്ക് ലോക ശ്രദ്ധ നേടി നൽകനാണ് ക്രിസ്റ്റ്യാനോയ്ക്ക് പുറമെ മെസിയുമായി കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്. നാളുകളായി അൽ ഹിലാൽ ക്ലബുമായി മെസിയുടെ പേര് ചേർത്ത് അഭ്യുഹങ്ങൾ ഉണ്ട്. എന്നാൽ ഔദ്യോഗികമായി കരാറിൽ ഏർപ്പെടുന്നത് ക്ലബും താരവും ഇതുവരെ തുനിഞ്ഞിട്ടില്ല.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Fabrizio Romano (@fabriziorom)

2023 സമ്മർ ബ്രേക്ക് വരെയാണ് പിഎസ്ജിയുമായി മെസി കരാറുള്ളത്. അതേസമയം ലോകകപ്പ് ജേതാവായ താരവുമായി കരാർ നീട്ടാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ് എന്ന് ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫ്രബ്രിസോ റൊമാനോ പങ്കുവക്കുന്ന റിപ്പോർട്ട്. ഇത് സംബന്ധിച്ച് ധാരണ വരത്താൻ മെസിയും പിഎസ്ജിയും തമ്മിൽ ഉടൻ ചർച്ചയുണ്ടാകുമെന്ന് ഫുട്ബോൾ മാധ്യമപ്രവർത്തകൻ പങ്കുവക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News