Yashpal Sharma : ക്രിക്കറ്റ് ലോകകപ്പ് ജേതാവ് യശ്പാൽ ശർമ അന്തരിച്ചു, 66 വയസായിരുന്നു

ഇന്ത്യക്കു വേണ്ടി യശ്പാൽ 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസറ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസുമാണ് അദ്ദേഹം നേടിട്ടിള്ളത്. ടെസ്റ്റിൽ നേടിയ 140 റൺസാണ് ഉയർന്ന് സ്കോർ.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 01:25 PM IST
  • 66കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്.
  • നാളുകളായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു യശ്പാൽ ശർമ.
  • രാവിലെ പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടുകയായിരുന്നു.
  • ഇന്ത്യക്കു വേണ്ടി യശ്പാൽ 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്
Yashpal Sharma : ക്രിക്കറ്റ് ലോകകപ്പ് ജേതാവ് യശ്പാൽ ശർമ അന്തരിച്ചു, 66 വയസായിരുന്നു

New Delhi : 1983ലെ കപിൽ ദേവിന്റെ (Kapil Dev) നേതൃത്വത്തിൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മധ്യനിര താരമായിരുന്ന യശ്പാൽ ശർമ (Yashpal Sharma) അന്തരിച്ചു. 66കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ ഹൃദയഘാതത്തെ (Heart Attack) തുടർന്നായിരുന്നു അന്തരിച്ചത്. നാളുകളായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു യശ്പാൽ ശർമ. രാവിലെ പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി യശ്പാൽ 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസറ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസുമാണ് അദ്ദേഹം നേടിട്ടിള്ളത്. ടെസ്റ്റിൽ നേടിയ 140 റൺസാണ് ഉയർന്ന് സ്കോർ.

ALSO READ : ​ഗാം​ഗുലിയെ ഹ‍ൃദയാഘാതത്തെ തുട‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

1954ൽ പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച യശ്ഫാൽ 70ത് 80ത് കാലഘട്ടങ്ങളിൽ മികച്ച മധ്യനിര ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടർന്നാണ് പഞ്ചാബിൽ നിന്നുള്ള താരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഇടം ലഭിക്കുന്നത്. പാകിസ്ഥാനെതിരെയാണ് യശ്പാലിന്റെ അരങ്ങേറ്റം. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെയും. തുടർന്ന് 1979ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും അദ്ദേഹത്തിന് ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ അവസരം ലഭിച്ചില്ല.

തുടർന്ന് ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. പിന്നീട് കുറെ നാൾ ഇന്ത്യൻ മധ്യനിരയിലെ പ്രധാന സാന്നിധ്യമാകുകയായിരുന്നു യശ്പാൽ. അതിനിടിൽ തലയ്ക്ക് പന്ത് കൊണ്ട് പരിക്കേറ്റ് കുറെ നാൾ അദ്ദേഹത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. അതിന് ശേഷമാണ് അദ്ദേഹം 1983ലെ കപിലിന്റെ കറുത്ത് കുതിരകളിൽ ഒരാളാകുന്നത്. 

ALSO READ : ഹൃദയാഘാതത്തിനെ തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ 34 റൺസിന് ഇന്ത്യ തോൽപിച്ചതിന്റെ പിന്നിൽ യശ്പാലിന്റെ 89 റൺസ് പ്രകടനമായിരുന്നു. ആ മത്സരത്തിൽ അദ്ദേഹമായിരുന്നു മാൻ ഓഫി ദി മാച്ച്. അതോടൊപ്പം നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ അർധ സെഞ്ചുറി യശ്പാൽ സ്വന്തമാക്കിയിരുന്നു. 61 റൺസെടുത്ത അദ്ദേഹമായിരുന്ന സെമിയിലെ ടോപ് സ്കോറർ. ഈ മത്സരത്തെ കുറിച്ച് പറയുമ്പോഴാണ് അദ്ദേഹം ബോബ് വിലീസിന്റെ യോക്കർ സ്ക്വയർ ലഗിലേക്ക് പറത്തിയതായിരുന്നു പ്രധാന ആകർഷണം.

ALSO READ : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് (Dean Jones) അന്തരിച്ചു

ലോകകപ്പ് ജയത്തിന് ശേഷം അദ്ദേഹത്തിന്റെ ഫോം നഷ്ടമാകുകയും പിന്നീട് ദേശീയ ടീമിൽ നിന്നൊഴിവാക്കപ്പെടുകയും ചെയ്തു. ശേഷം ആഭ്യന്തര ക്രികറ്റിൽ തുടർന്ന അദ്ദേഹം 37-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുകയും ചെയ്തു. പിന്നീട് ദേശീയ ടീം സെലക്ടറായും ആഭ്യന്തര ക്രിക്കറ്റിൽ കോച്ചായും അമ്പയറായും പ്രവർത്തിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News