Zojila tunnel: ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കം "സോജില ടണല്‍" 2024 ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തക്ഷമമാകും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ്  "സോജില ടണല്‍"  (Zojila tunnel).  സമുദ്രനിരപ്പില്‍ നിന്നും 11,578 അടി ഉയരത്തില്‍  സ്ഥിതിചെയ്യുന്ന സോജില ടണലിന്‍റെ നീളം   14.5 കിലോമീറ്ററാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ്  "സോജില ടണല്‍"  (Zojila tunnel).  സമുദ്രനിരപ്പില്‍ നിന്നും 11,578 അടി ഉയരത്തില്‍  സ്ഥിതിചെയ്യുന്ന സോജില ടണലിന്‍റെ നീളം   14.5 കിലോമീറ്ററാണ്.

സോജില ടണല്‍  (Zojila tunnel) നിര്‍മ്മാണ ത്തിലാണ്.   2018 ല്‍ മോഡി സര്‍ക്കാര്‍ ആണ്  ഇതിന്‍റെ  നിര്‍മ്മാണം ആരംഭിച്ചത്.  ഈ തുരങ്കം ആരംഭിക്കുന്നതോടെ  ലഡാക്കിലെത്താൻ എടുക്കുന്ന സമയം വളരെ  കുറയും.   ഇന്ത്യയുടെ പല തന്ത്രപ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ കൂറ്റന്‍ ടണല്‍

1 /7

തുരങ്കം ഒരു ആധുനിക Smart tunnel ആയിരിയ്ക്കും.  സിസിടിവി നിരീക്ഷണത്തിനു പുറമേ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്റ്റം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും ടണലിൽ ഉണ്ടാകും. അടിയന്തര ടെലിഫോണുകളും അഗ്നിശമന കാബിനറ്റുകളും ഉണ്ടാകും.

2 /7

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടണല്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. എല്ലാ കാലവസ്ഥയിലും ഉപയോഗ യോഗ്യമായ രീതിയിലാണ് ടണല്‍ നിര്‍മ്മിക്കുക. ശ്രീനഗര്‍-കാര്‍ഗില്‍-ലേ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രാ സമയം 3 മണിക്കൂറില്‍ നിന്നും 15 മിനിറ്റായി കുറയുമെന്നതും സോജില ടണലിന്‍റെ സവിശേഷതയാണ്.

3 /7

സമുദ്രനിരപ്പില്‍ നിന്നും 11,578 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജി്ല പാസുമായി ബന്ധപ്പെടുത്തുന്ന ടണല്‍ തന്ത്രപ്രധാനമാണ്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സോജില പാസില്‍ തടസമുണ്ടാകുമ്പോള്‍ ലഡാക്കിലേയ്ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതിന് സോജില ടണലിന്‍റെ വരവോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.   

4 /7

ടണലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലഡാക്കില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സൈനിക നടപടികളും സുഗമമാകും.  സോഡില തുരങ്കം ലഡാക്കിന്‍റെയും ജമ്മു കശ്മീരിന്‍റെയും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയും ഏത് കാലാവസ്ഥയിലും സായുധസേനയുടെ തടസ്സരഹിതമായ ചലനം നിലനിർത്തുകയും ചെയ്യും.

5 /7

13.5 കിലോമീറ്റർ നീളമുള്ള സോജില തുരങ്കത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം  കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി   നിതിൻ ഗഡ്കരി അവലോകനം ചെയ്തു. കരാര്‍ അനുസരിച്ച്  പദ്ധതി പൂർത്തിയാക്കുന്നത് 2026 സെപ്റ്റംബറാണെന്നും എന്നാൽ 2023 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി പറഞ്ഞു.

6 /7

നിശ്ചിത സമയത്തിന് മൂന്ന് വർഷം മുമ്പ് ലക്ഷ്യം കൈവരിച്ചാൽ അത് ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 6,800 കോടി രൂപയാകുമെന്ന് ഗഡ്കരി പറഞ്ഞു. 

7 /7

യുദ്ധകാലാടിസ്ഥാനത്തിലാണ് പണി നടക്കുന്നതെന്നും തുരങ്കം ലഡാക്കിന്‍റെയും കശ്മീരിന്‍റെയും സാമ്പത്തിക ഇടനാഴിയാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കേന്ദ്രം ജമ്മു കശ്മീരിന്‍റെയും ലഡാക്കിന്‍റെയും അവസ്ഥ മാറ്റുമെന്ന് ഗഡ്കരി പറഞ്ഞു.

You May Like

Sponsored by Taboola