സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താരതമ്യേന കൂടുതല്‍ കാലം ജീവിയ്ക്കുന്നതിന്‍റെ മുഖ്യ കാരണം Sex Hormones...!!

സ്ത്രീകള്‍ക്ക് ആയുസ് കൂടുതലാണ് എന്നാണ് പറയപ്പെടുന്നത്‌.  സ്ത്രീകൾ പുരുഷന്മാരേക്കാൾ  താരതമ്യേന 5 വർഷം കൂടുതല്‍ ജീവിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിയ്ക്കുന്നത്.  ഇതിന്‍റെ കാരണം ഇതുവരെ ആരും  കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാല്‍, ഒരു അമേരിക്കന്‍  ശാസ്ത്രജ്ഞൻ തന്‍റെ ഗവേഷണത്തിലൂടെ ഇതിന്‍റെ കാരണം കണ്ടെത്തിയിരിയ്ക്കുകയാണ്.

1 /5

University of Southern Denmark-ലെ അസോസിയേറ്റ് പ്രൊഫസര്‍  വിർജീനിയ സരുല്ലി  (Virginia Zarulli) പറയുന്നത് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ശരാശരി പ്രായം പുരുഷന്മാരേക്കാൾ കൂടുതലാണെന്നാണ്.    ഈ വിഷയത്തില്‍ പഠനം നടത്തിയ അവര്‍ അതിന്‍റെ  കാരണവും കണ്ടെത്തി. 

2 /5

ആയുര്‍ ദൈഘ്യത്തില്‍ വ്യത്യസം ഉണ്ടാവുന്നതിന്  രണ്ട് വലിയ കാരണങ്ങള്‍ അവര്‍ കണ്ടെത്തി.  ഈ രണ്ടു കാരണങ്ങളും  ജൈവശാസ്ത്രപരമാണ് എന്നാണ് അവര്‍ നടത്തിയ പഠനനങ്ങള്‍ പറയുന്നത്.  

3 /5

 ആയുര്‍ ദൈഘ്യത്തിലെ വ്യത്യസത്തിനുള്ള  മുഖ്യ  കാരണമായി  അവര്‍ ചൂണ്ടിക്കാട്ടുന്നത്   ലൈംഗിക ഹോർമോണുകളിലെ (Sex hormones) വ്യത്യാസമാണ്. 

4 /5

സാധാരണയായി ഈസ്ട്രജൻ  (Estrogen) ഹോര്‍മോണ്‍ മൂലം സ്ത്രീകള്‍ക്ക് പല    രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഹൃദയ സംബന്ധിയായ അസുഖങ്ങളില്‍നിന്നുപോലും  ഈസ്ട്രജൻ രക്ഷിക്കുന്നു.  

5 /5

ചില ജനിതക ഘടകങ്ങളും  ആയുര്‍ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക  പങ്കുവഹിക്കുന്നു.  മനുഷ്യനില്‍ രണ്ട്  ലൈംഗിക ക്രോമസോമുകളുണ്ട് -  X & Y . സ്ത്രീകളില്‍  XX ക്രോമസോമുകളും പുരുഷന്മാരില്‍  XY ക്രോമസോമുകളുമാണ് ഉള്ളത്.  സ്ത്രീകളിലെ XX ക്രോമസോമുകളിൽ അധിക ജനിതക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് Harmful mutation നില്‍നിന്നും  സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നു.  

You May Like

Sponsored by Taboola