എല്ലാവർഷവും കണക്കാക്കുന്ന ഒന്നാണ് വേൾഡ് ഹാപ്പി ഇൻഡക്സ്. ഐക്യാരാഷ്ട്ര സഭയാണ് ഇതിൻറെ മേൽനോട്ടം വഹിക്കുന്നത്. രാജ്യങ്ങളിലെ ജനജീവിതം,മറ്റ് പ്രശ്നങ്ങൾ എല്ലാം ഇതിനായി പഠന വിധേയമാക്കും
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇത്തവണ ഫിൻലാഡിനാണ്. തുടർച്ചയായി നാലാം തവണയാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്തെത്തുന്നത്.
ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ഐസ്ലാൻഡ്,നെതർ ലാൻഡ്,എന്നിവയാണ് പട്ടികയിൽ പിന്നിലുള്ളത്. ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ യൂറോപ്പിൽ നിന്നും അല്ലാത്ത ന്യൂസിലാൻഡും ഇടം നേിയിട്ടുണ്ട്.
149 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. ഇതിൽ 139ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പാകിസ്ഥാന് 105ാം റാങ്കും,ബംഗ്ലാദേശിന് 101ാം റാങ്കുമാണുള്ളത്.